Home News അത്ഭുതകാഴ്ച്ചകളുമായി അബുദാബിയിൽ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് പാർക്ക് വരുന്നു

അത്ഭുതകാഴ്ച്ചകളുമായി അബുദാബിയിൽ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് പാർക്ക് വരുന്നു

0 second read
0
38

അബുദാബി:അത്ഭുതകാഴ്ച്ചകളുമായി അബുദാബിയിൽ വാര്‍ണര്‍ ബ്രോസ് വേള്‍ഡ്പാർക്ക്  വരുന്നു.

അബുദാബിയില്‍ അദ്ഭുതക്കാഴ്ചകള്‍ ഒരുക്കാനൊരുങ്ങുന്നത് ലോകപ്രശസ്ത വിനോദസ്ഥാപനമായ വാര്‍ണര്‍ ബ്രോസാണ്.. യു.എ.ഇ.യിലെ വിനോദസഞ്ചാരരംഗം ഇതുവരെ കണ്ടിട്ടില്ലാത്ത റൈഡുകളടക്കമുള്ള 29 ആഘോഷക്കാഴ്ചകളാണ് ഈ വര്‍ഷം വേനലോടെ സന്ദര്‍ശകര്‍ക്കായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി എന്ന പേരില്‍ യാസ് ഐലന്‍ഡില്‍ അവതരിപ്പിക്കുന്നത്.എല്ലാ പ്രായക്കാര്‍ക്കും ആഘോഷത്തിനുള്ള വക ഇന്‍ഡോര്‍ പാര്‍ക്കിലൊരുക്കും.

കുട്ടികളുടെ സൂപ്പര്‍ ഹീറോകളായ ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, സൂപ്പര്‍ വുമണ്‍ തുടങ്ങി കാര്‍ട്ടൂണ്‍ ആരാധകരുടെ മനസ്സിലിടം നേടിയ ഒട്ടുമിക്ക കഥാപാത്രങ്ങളും യാസില്‍ സന്ദര്‍ശകരെ രസിപ്പിക്കാനെത്തും. ബാറ്റ്മാന്‍ കഥകളിലൂടെ ലോകത്തിലെ മുഴുവന്‍ ആരാധകരുടെയും മനസ്സിലിടം പിടിച്ച ‘ഗോധം സിറ്റി’യുടെ മാതൃകയും അബുദാബി സീവേള്‍ഡ് പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്. പൂര്‍ണമായും നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അബുദാബിയിലെ പ്രധാന പാര്‍ക്കുകളായ ഫെറാരി വേള്‍ഡ്, യാസ് വേള്‍ഡ് തുടങ്ങിയവയെക്കാള്‍ വലുപ്പമുള്ളതായിരിക്കും വാര്‍ണര്‍ ബ്രോസിന്റെ പാര്‍ക്ക്.യു.എ.ഇ.യിലെ മുഴുവന്‍ സഞ്ചാരികളെയും ആകര്‍ഷിക്കാനുള്ള വകകളുമായാണ് പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Load More By malayalavanijyam
Load More In News

Check Also

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധ…