Home News അബുദാബിയിലെ ക്ഷേത്രനിർമാണത്തിന് മൂവായിരത്തോളം വിദഗ്ധ തൊഴിലാളികൾ

അബുദാബിയിലെ ക്ഷേത്രനിർമാണത്തിന് മൂവായിരത്തോളം വിദഗ്ധ തൊഴിലാളികൾ

0 second read
0
41

അബുദാബി: അബുദാബി അൽ റഹ്ബ പ്രദേശത്ത് ഉയരുന്ന യു.എ.ഇ.യിലെ ക്ഷേത്രത്തിന്റെ നിർമാണത്തിൽ മൂവായിരത്തോളം വിദഗ്ധ തൊഴിലാളികൾ ഭാഗമാകും.

ഇന്ത്യയിലെ പുരാതന ക്ഷേത്രനിർമിതികളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് യു.എ.ഇ.യിലെ ക്ഷേത്രത്തിന്റെ സൂക്ഷ്മാംശങ്ങൾപോലും ചിട്ടപ്പെടുത്തുന്നത്. മുഖ്യ ശില്പി ചുമതലയേൽക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാവുമെന്ന് നിർമാണ ച്ചുമതലയുള്ള ബാപ്‌സ് സ്വാമി നാരായൺ സംസ്ഥയുടെ വക്താവ് സാധു ബ്രഹ്മവിഹാരിദാസ് അറിയിച്ചു. വലിയ നിർമിതികൾക്ക് അനുയോജ്യമായ കല്ലുകളും സാമഗ്രികളും പരിശോധിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. നിർമിതിയുടെ ഓരോ ഘട്ടവും ഭക്തരിലേക്ക് എത്തിക്കുന്നതിനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. 2020-ഓടെ നിർമാണം ഏകദേശം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല.

ക്ഷേത്രസമുച്ചയമെന്ന പരിമിതികൾക്കപ്പുറം യു.എ.ഇ.യിലെ നിർമിതികളിൽ മുഖ്യസ്ഥാനം വഹിക്കുന്ന ഒന്നായിരിക്കുമിതെന്ന് യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി അറിയിച്ചു. ആരാധനാലയം എന്നതിലുപരി സാമൂഹിക കേന്ദ്രമായും സാംസ്കാരിക കേന്ദ്രമായും ഇത് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടിക്രമങ്ങളും ബ്രഹ്മവിഹാരിദാസ് അബുദാബിയിൽ നടത്തിവരികയാണ്. അംഗീകൃത ധർമസ്ഥാപനമെന്ന നിലയിൽ രാജ്‌സിട്രേഷൻ നടപടികൾ പൂർത്തീകരിച്ചാൽ പ്രവർത്തനങ്ങൾക്ക് വാറ്റ് ഇളവും ലഭിക്കും. അതിനായുള്ള നടപടികളും ത്വരഗതിയിലാണ്.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അൽ റഹ്ബയിൽ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രമുയരുന്നത്. 55,000 ചതുരശ്ര മീറ്റർ സ്ഥലത്തുയരുന്ന ക്ഷേത്രസമുച്ചയം പൂർണമായും ശിലയിലായിരിക്കും നിർമിക്കുക. പ്രാർഥനാ കേന്ദ്രം, ഭക്ഷണശാലകൾ, ഗ്രന്ഥശാല, കായികകേന്ദ്രങ്ങൾ എന്നിവയെല്ലാം ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിക്കും.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…