Home News അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയായി: തറക്കല്ലിടൽ ഞായറാഴ്ച്ച നരേന്ദ്രമോദി നിർവ്വഹിക്കും

അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയായി: തറക്കല്ലിടൽ ഞായറാഴ്ച്ച നരേന്ദ്രമോദി നിർവ്വഹിക്കും

0 second read
0
0
25

ദുബായ്:അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയായി.തറക്കല്ലിടൽ ഞായറാഴ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. അബുദാബി സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭൂമിപൂജയും തറക്കല്ലിടലും ഞായറാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ല്‍ യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സ്ഥലം അനുവദിച്ചത്. ശനിയാഴ്ച വൈകീട്ട് യു.എ.ഇ. യിലെത്തുന്ന മോദിയുടെ സന്ദര്‍ശനത്തിനിടയിലെ പ്രധാനചടങ്ങ് കൂടിയാണ്തറക്കല്ലിടല്‍. അബുദാബിയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ ദുബായ് റോഡില്‍ അല്‍ റഹ്ബ പ്രദേശത്താണ് ക്ഷേത്രം ഉയരുന്നത്. അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായിരിക്കും ഇത്. ബോച്ചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സംസ്ഥ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണം. പ്രധാനമന്ത്രി ദുബായ് ഒപ്പേറ ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കുന്നത്. ക്ഷേത്രപ്രദേശത്ത് എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ദുബായില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയായി 55,000 ചതുരശ്രമീറ്ററിലാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്. അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഒരുക്കങ്ങളുടെയും വിലയിരുത്തലിനായി ഡോ.ബി.ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച സ്ഥലത്തെത്തി. സുധീര്‍കുമാര്‍ ഷെട്ടി, ബി.ജെ.പി. എന്‍.ആര്‍.ഐ. സെല്‍ പ്രതിനിധി സജീവ് കുമാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …