Home News അബുദാബിയിൽ വാടക അടയ്ക്കാതെ തുടർച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കും

അബുദാബിയിൽ വാടക അടയ്ക്കാതെ തുടർച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കും

0 second read
0
16

അബുദാബി: അബുദാബിയിൽ വാടക അടയ്ക്കാതെ തുടർച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കും. വാടകനിയമത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരമാണിത്. അബുദാബിയിലെ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർചെയ്ത വാടക കരാറുകൾക്കാണ് ഈ നിയമം ബാധകമാകുക.പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ വാടക തർക്കങ്ങളിൽ കമ്മിറ്റി കുറഞ്ഞത് രണ്ടു ദിവസത്തിലും പരമാവധി മൂന്ന് ആഴ്ചക്കുള്ളിലും തീരുമാനം എടുക്കും. മുൻപ് കെട്ടിട ഉടമകൾക്ക് വാടകക്കാരെ ഒഴിപ്പിക്കാൻ നീണ്ട നിയമനടപടികളിലൂടെ കടന്നുപോകണമായിരുന്നു.കോടതിയിൽനിന്ന്‌ ഒരു എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് ലഭിക്കുന്നതിന് ഇപ്പോൾ കുറഞ്ഞത് ആറുമാസംവരെ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ നിയമം റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സഹായമാകുമെന്ന് അധികൃതർ വിലയിരുത്തി.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…