Home Cover ടtory അമീര്‍ അഹമ്മദ് മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തിയ മനുഷ്യസ്‌നേഹി

അമീര്‍ അഹമ്മദ് മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തിയ മനുഷ്യസ്‌നേഹി

9 min read
0
676

 

സ്വപ്നങ്ങള്‍ കാണുക… കാണുന്ന സ്വപ്നങ്ങള്‍ക്ക് കാലം സാക്ഷിയാവുക. പിന്നീട് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി കാലം തന്നെ സാഹചര്യം ഒരുക്കുക. ഇത് ലോകത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂര്‍വ കാര്യമാണ്. ഇത്തരത്തിലുള്ള ഒരു അപൂര്‍വഖ്യാതിക്ക് ഉടമയാണ്, ഇന്ത്യയിലും യു.കെ.യിലും അറബ് ലോകത്തുമായി വ്യാപിച്ചു കിടക്കുന്ന ‘മണപ്പാട്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അമീര്‍ അഹമ്മദ്, കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ കേവലം ഒരു ജീവനക്കാരനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് കാലചക്രത്തോടൊപ്പം കറങ്ങിത്തിരിഞ്ഞ് ആ സ്ഥാപനത്തിന്റെ അമരക്കാരില്‍ ഒരാളായി എത്തുകയും ചെയ്ത പ്രചോദനാത്മകമായ ഒരു ജീവിതകഥയാണിദ്ദേഹത്തിന്റേത്. ആ കഥയുടെ കാണാപ്പുറങ്ങളിലേക്ക്…

തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലെ പ്രമുഖ മുസ്ലിം തറവാടായ മണപ്പാട്ട് കുടുംബത്തിലെ മുഹമ്മദ് ഹൈദ്രോസിന്റേയും ഫാത്തിമയുടേയും മകനായിട്ടാണ് അമീര്‍ അഹമ്മദിന്റെ ജനനം. 1930-കളില്‍ രൂപം കൊണ്ട്, പിന്നീട് ചരിത്രത്തിന്റെ ഭാഗമായി മാറിയ കേരളത്തിലെ മുസ്ലീം നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു അമീര്‍ അഹമ്മദിന്റെ വല്യുപ്പയായ കുഞ്ഞ് മുഹമ്മദ് ഹാജി. കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പറായിരുന്ന ഇദ്ദേഹം ”മണപ്പാടന്‍” എന്ന പേരില്‍ പ്രശസ്തനായിരുന്നു. കുട്ടിക്കാലം മുതല്‍ വല്യുപ്പയുടെ നന്മയുടെ രാഷ്ട്രീയം കണ്ടാണ് അമീര്‍ അഹമ്മദ് വളര്‍ന്നത്. ഇത് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ഒരടുപ്പത്തിനും ആരാധനയ്ക്കും പാത്രമായി. ഈ അടുപ്പമാണ് 16-ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് തിരിയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. KSU വിലൂടെ കോളേജ് രാഷ്ട്രീയത്തിലേക്കിറങ്ങിയ അമീറിന്റെ രാഷ്ട്രീയ അവബോധവും സാമൂഹ്യ പ്രതിബന്ധതയും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. അതുകൊണ്ടുതന്നെയാണ് KSUതൃശ്ശൂര്‍ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡണ്ടായി മാറിയതും, പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ വൈസ് ചെയര്‍മാനായി തീര്‍ന്നതും. അമീര്‍ രാഷ്ട്രീയത്തെ ജീവിതത്തിലെ ആത്യന്തികലക്ഷ്യമാക്കി കൊണ്ടുനടക്കുന്നത് മാതാപിതാക്കളെ തെല്ലൊരാശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് അലിഗഡ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചതോടെ ജീവിതത്തിന്റെ ദിശ മെല്ലെ മാറി. കൗമാരം പടിയിറങ്ങും മുമ്പ് മഹാനഗരത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുമ്പോള്‍ അമീറിന്റെ പിതാവിന് അദ്ദേഹത്തോട് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു. ”സ്വയം ജീവിക്കാന്‍ പഠിക്കുക, ജീവിക്കാനായി അന്യന്റെ കീശയിലേക്ക് നോക്കരുത്.”

അംഗീകാരമായി ലഭിച്ച അനുഗ്രഹാശിസ്സുകള്‍:

പിതാവിന്റെ ഉപദേശവും മാതാവിന്റെ അനുഗ്രഹവുമായി അലിഗഡ് സര്‍വകലാശാലയിലെത്തിയ അമീര്‍ അഹമ്മദ് വളരെ വേഗം ആ കലാശാലയിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യമായി മാറി. പഠനത്തില്‍ എന്ന പോലെ തന്നെ കലാകായിക രംഗത്തും അമീര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ചു വര്‍ഷം അലിഗഡ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത ബാസ്‌ക്കറ്റ്ബാള്‍ ടീംഅംഗമായിരുന്ന അമീര്‍ അഹമ്മദ് മികച്ച രീതിയില്‍ തന്നെ എം.ബി.എ

കരസ്ഥമാക്കി ആ സര്‍വകലാശാലയില്‍ നിന്നു പുറത്തിറങ്ങി. പഠനശേഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ് ട്രെയ്‌നിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജോലിയില്‍ കയറി അധികനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ അമീര്‍ അഹമ്മദിന്റെ മാനേജ്‌മെന്റ് നൈപുണ്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ നല്‍കിയ ഉപദേശം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപോകാന്‍ അമീറീനെ പ്രേരിപ്പിച്ചു. ”ഉന്നതങ്ങളില്‍ എത്തിയ ശേഷം ഗടകഉഇയിലേക്ക് തിരിച്ചുവരണം” എന്ന മേലുദ്യോഗസ്ഥന്റെ ഉപദേശവും, സുഹൃത്തുക്കളുടെ അനുഗ്രഹവുമായി നാലുവര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിനുശേഷം സൗഹൃദപൂര്‍വം ഗടകഉഇയില്‍ നിന്നും വിടപറഞ്ഞു.

അറബ് ലോകത്തെ മാന്ത്രികസ്പര്‍ശങ്ങള്‍:

അറബിപ്പൊന്നിന്റെ സൗകുമാര്യം തെരഞ്ഞെത്തിയ മലയാളികളുടെ കൂട്ടത്തില്‍ 1984ല്‍ ഒമാനില്‍ എത്തിയ അമീര്‍ അഹമ്മദ് അവിടെ ശ്രദ്ധേയനായത് തന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിലൂടെയാണ്. നാളിതുവരെ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടീജാന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയെ ഏറ്റെടുക്കുകയും തന്റെ മാനേജ്മന്റ് വൈഭവത്താല്‍ കമ്പനിയെ കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. ഇതിലൂടെ ടീജാനെ രക്ഷിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അതുവഴി 2500-ഓളം പേര്‍ക്ക് സുരക്ഷിതമായ ഒരു ജീവിതമാര്‍ഗ്ഗം കൂടി തുറന്നുകൊടുക്കുകയായിരുന്നു. ഒടുവില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം തന്റെ പാര്‍ട്ട്ണര്‍ഷിപ്പ് പിരിഞ്ഞ് ടീജാന്‍ കമ്പനിയെ സന്തോഷപൂര്‍വം സ്വദേശി അറബിക്ക് തിരികെ നല്‍കി ടീജാനില്‍ നിന്നും പടിയിറങ്ങി. എങ്കിലും ഇന്നും ഒമാനിലും മറ്റുപ്രദേശങ്ങളിും ടീജാന്‍ബാബു എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

തുടര്‍ന്ന് 2008-ല്‍ പൂര്‍വിക പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മണപ്പാട് എന്ന തറവാട്‌പേരില്‍ പുതിയ സംരഭത്തിന് തുടക്കംകുറിച്ചു.     പൂര്‍വികരുടെ അനുഗ്രഹവും നാളിതുവരെ നേടിയ അനുഭവസമ്പത്തും അതോടൊപ്പം അമീര്‍ അഹമ്മദിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യവും കഠിനാദ്ധ്വാനവും വളക്കൂറായതോടെ ”മണപ്പാട്” ഗ്രൂപ്പ് ശാഖോപശാഖകളായി അറബ് നാട്ടില്‍ വളരെ വേഗം പന്തലിച്ചു. ഇന്ന് ഇന്ത്യ, ഒമാന്‍, യു.എ.ഇ, യു.കെ. എന്നിവിടങ്ങളിലായി എന്‍ജിനിയറിംങ്, ട്രേഡിംങ്, ഫുഡ്‌സ്, ഹോസ്പിറ്റാലിറ്റി, ഹ്യൂമണ്‍ റിസോര്‍സ്, മാനുഫാക്ചറിങ്, ഫയര്‍ എഞ്ചിനിയറിംഗ് സിസ്റ്റം, ഇന്റഗ്രേഷന്‍ ബിസിനസ്സ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനായിതീര്‍ന്നു. ഇതോടൊപ്പം മറ്റൊരു പൊന്‍തൂവലായി മാറിയത് റോട്ടറി എഞ്ചിന്‍ മാനുഫാക്ചറിംഗ് സെഗ്മന്റിലാണ്. 2012ല്‍ ബ്രിട്ടനില്‍ തുടങ്ങിയ ഇതിന്റെ റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് കമ്പനി ചുരുങ്ങിയ കാലം കൊണ്ടുതന്നെ വന്‍ വിപ്ലവമായിമാറുകയും ലോകത്തിലെ ഏറ്റവും മികച്ച സെഗ്‌മെന്റുകളിലൊന്നായി തീരുകയും ചെയ്തു.

ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നുവന്ന സംരംഭകന്‍

നഷ്ടത്തിലോടിയ നിരവധി കമ്പനികളെ പുനര്‍ജ്ജീവിപ്പിച്ച ഈ മാനേജ്‌മെന്റ് വിദഗ്ധന്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന പുതിയ സംരംഭമാണ് AIE (Advanced Innovative Engineering UK Ltd) എന്ന എന്‍ജിനീയറിങ് ഡിസൈന്‍ കമ്പനി. ബ്രിട്ടനിലെ ലിച്ച് ഫില്‍ഡില്‍ (Lich Field) പ്രവര്‍ത്തിച്ചുവരുന്ന ഈ കമ്പനി മനുഷ്യരഹിത വ്യോമ വാഹനങ്ങളുടെ നിര്‍മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നഥാന്‍ ബെയലി (Nathan Bailey) എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഒരു പറ്റം എന്‍ജിനീയര്‍മാര്‍ നിരന്തരമായി നടത്തിയ പരീക്ഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത UAV’S Engine (Unmanned Aerial Vehicles) എന്ന മനുഷ്യരഹിത വ്യോമവാഹനം സാങ്കേതിക വിദ്യാരംഗത്ത് ഒരു വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യനാല്‍ അസാധ്യമായ പല കാര്യങ്ങളും ആളില്ലാ വിമാനം എന്നു വിളിക്കാവുന്ന ഈ വ്യോമവാഹനത്തിന് നിഷ്പ്രയാസം ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണം, പ്രകൃതിദുരന്തങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താനും, സംഘര്‍ഷങ്ങളും ലഹളകളും നിരീക്ഷിക്കാനും അഗ്നിദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പു നല്‍കാനും ഡാമുകള്‍ പോലുള്ള കൂറ്റന്‍ പ്രോജക്ടുകളുടെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ പരിശോധിക്കാനും, വനമേഖലയില്‍ വന്യജീവികളെ അലോസരപ്പെടുത്താതെ അവയെ നിരീക്ഷിക്കാനും, അവയുടെ സെന്‍സസ് എടുക്കുന്നതിനും, പുതിയ ജീവികളെ കണ്ടെത്താനും, അതിര്‍ത്തി, തീരദേശം എന്നിങ്ങനെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ നിരീക്ഷിക്കാനും, കടല്‍ക്കൊള്ളക്കാരില്‍നിന്നും കപ്പല്‍ യാത്രക്കാരെ രക്ഷിക്കുന്നതിനും UAV മാനവരാശിയെ സഹായിക്കും. ഇതിനേക്കാള്‍ ഉപരിയായി മിലിട്ടറി കേന്ദ്രങ്ങള്‍ക്ക് ശത്രുക്കളെ നിരീക്ഷിക്കാനും ശത്രു കേന്ദ്രങ്ങളില്‍ റിമോട്ട് സെന്‍സര്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിക്ഷേപിക്കാനും ഡഅഢ സഹായിക്കും ഇവിടെയാണ് UAV എഞ്ചിന്‍ നിര്‍മ്മാതാക്കളായ Advanced Innovative Engineering (UK) Ltd. ന്റെ പ്രസക്തി നമുക്ക് വ്യക്തമാകുന്നത്. ലോകത്താകമാനം ഡഅഢഎഞ്ചിന്‍ നിര്‍മ്മാതാക്കളായ അഞ്ച് കമ്പനികളാണ് പ്രധാനമായിട്ടുള്ളത് . വളരാനനുകൂലമായ ഈ സാഹചര്യത്തില്‍ സാങ്കേതികവും നിലവാരവും ഈ ശ്രേണിയില്‍ Advanced Innovative Engineering (UK) Ltd. Engineering Design & Manufacturing company യെ വ്യത്യസ്തമാക്കിനിര്‍ത്തുന്നു. ഈ പ്രമുഖ കമ്പനികളില്‍ ഒന്നാംസ്ഥാനത്തേക്ക് നിലയുറപ്പിക്കാനുള്ള കുതിപ്പിലാണ് Advanced Innovative Engineering (UK) Ltd. UAV യുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളെ Advanced Innovative Engineering (UK) Ltd.യുടെ സാങ്കേതിക മികവ് തീര്‍ച്ചയായും ആകര്‍ഷിക്കുക തന്നെ ചെയ്യും.
UAV വിദഗ്ധരുടെ പിന്തുണയുടെ ഒരുഅഭിവാജ്യഘടകമാണ് എഞ്ചിന്‍ നിര്‍മ്മാണം. അതി സങ്കീര്‍ണ്ണായ ഈ ഘട്ടത്തിന്റെ പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ചുള്ള പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമാണ് Advanced Innovative Engineering (UK) Ltd. ന്റെ നോട്ടം. ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു ഇസ്രായേലി കമ്പനിയുടെ എഞ്ചിനേക്കാള്‍ എല്ലാ രീതിയിലും മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവച്ചുകൊണ്ട് വിപണി കൈയ്യടക്കിക്കൊണ്ടിരിക്കുന്ന WANKEL ROTARY ENGINE, Advanced Innovative Engineering (UK) Ltd. ന്റെ ഒരു വിജയകരമായ ഉല്പന്നമാണ്. ഓട്ടോ മൊബൈല്‍, മറൈന്‍ ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളിലേക്കാവശ്യമായ ഹൈഡ്രിഡ് എന്‍ജിനുകളുടെ നിര്‍മ്മാണമാണ Advanced Innovative Engineering (UK) Ltd.യുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്‌പോര്‍ട്‌സ് കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ഹൈസ്പീഡ് മറൈന്‍ ക്രാഫ്റ്റുകള്‍ എന്നിവയുടെ കൂടുതല്‍ശക്തിയേറിയഹൈബ്രിഡ്എഞ്ചിനുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലാണ്  Advanced Innovative Engineering(UK)Ltd.ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയിലെ നിര്‍മ്മാതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും ഉണ്ട്. വിവിധ ഫണ്ടുകള്‍ നല്‍കിക്കൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റും, ഡെവലപ്‌മെന്റ് പാര്‍ട്‌ണേഴ്‌സായിTATA Steel UKയും ചില പ്രധാന ബ്രിട്ടീഷ് ഹൈടെക് എഞ്ചനീയറിംഗ് കമ്പനികളും Advanced Innovative Engineering (UK) Ltd. ന് മികച്ച പന്തുണ നല്‍കിവരുന്നുണ്ട്. നിലവിലുള്ള എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവചനാതീതമായ വളര്‍ച്ചയാവും Advanced Innovative Engineering (UK) Ltd. നെ കാത്തിരിക്കുന്നത്. നിലവില്‍ നാലുതരം എഞ്ചിനുകളാണ് ശ്രേണിയിലുള്ളത് മധ്യനിര UAV കള്‍ക്കായുള്ള 40 BHP എഞ്ചിന്‍ മുതല്‍ വലിയUAVകള്‍ക്കുള്ള 120 BHPഎഞ്ചിന്‍ വരെ ഇതിലുണ്ട്. അടുത്ത വിപ്ലവകരമായ ഉല്‍പന്നം 5 BHP എഞ്ചിന്‍ വെറും 2 കി.ഗ്രാ.നുള്ളില്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ്. ഇത് സിയാച്ഛിന്‍ പോലെ ദുര്‍ഘട മലനിരകളില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്കും. ഇത്തരം മേഖലകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ബാക്ക് പാക്ക് ജനറേറ്റര്‍ സെറ്റായി ഉപയോഗിക്കാവുന്നതാണ്. ഈ വര്‍ഷാവസാനത്തോടെ ഈ എഞ്ചിനുകള്‍ പ്രവര്‍ത്തനമേഖലയിലേക്കെത്തുന്നതാണ്. ഈ മേഖലയിലെ അനന്ത സാധ്യത മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവണ്‍മെന്റ് പരീക്ഷണ പ്രവര്‍ത്തനങ്ങളിലേക്കായി 5 ലക്ഷം പൗണ്ട് Advanced Innovative Engineering (UK) Ltd.ന് ഗ്രാന്റ് നല്‍കുകയുണ്ടായി. റോട്ടറി എഞ്ചിനുകളാണ് Advanced Innovative Engineering (UK) Ltd. ന്റെ മറ്റൊരു മേഖല. ഇവിടെ വിദഗ്ധരടങ്ങുന്ന ടീം 75000 മണിക്കൂര്‍ വരെ കഠിന പരീക്ഷണങ്ങള്‍ നടത്തിയാണ് ഈഎഞ്ചിനുകള്‍ പുറത്തിറക്കുന്നത്. ഇതില്‍ മള്‍ട്ടിഫ്യൂവല്‍ റോട്ടറിയാണ് മറ്റൊരു പ്രത്യേകത പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യതയ്ക്കപ്പുറം ഭാവിയിലേക്ക് ഉപയോഗിക്കാവുന്ന എല്‍.പി.ജി. ഹൈഡ്രജന്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവയുടെ ഭാരക്കുറവ് ട്രാന്‍സ്‌പോര്‍ട്ടേഷനേയും എളുപ്പമാക്കുന്നുണ്ട്. സോളാര്‍ ഇന്ധനമായി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലും Advanced Innovative Engineering (UK) Ltd. Engineering Design & Manufacturing company മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഹൃദയങ്ങളെ നേടിയ മനുഷ്യസ്‌നേഹം

ഒരു കോര്‍പറേറ്റ് നായകനായി ആയിരങ്ങളെ നയിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു കൊടുങ്ങല്ലൂര്‍ക്കാരനെ എപ്പോഴും ഇദ്ദേഹം കൂടെ കൊണ്ടുനടക്കുന്നു. അതുകൊണ്ടുതന്നെ തന്റെ വളര്‍ച്ചയ്‌ക്കൊപ്പം സഹജീവികളുടേയും നാട്ടുകാരുടേയും വേദന അറിയാനും അവരെ സാന്ത്വനിപ്പിക്കാനും അമീര്‍ അഹമ്മദ് സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സമ്പത്തിന്റെ പിന്‍ബലം മാത്രമല്ല ഈ മാനേജ്‌മെന്റ് വിദഗ്ധന്റെ അക്കൗണ്ടിലുള്ളത്. അതിനുപരിയായി ഒരുപാട് തൊഴിലാളികളുടെ സ്‌നേഹവുമുണ്ട്. കമ്പനിയിലെ ഉയര്‍ന്ന ജീവനക്കാരെ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. തന്റെ തൊഴിലാളികളില്‍ മാത്രമൊതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത എന്നത് അമീര്‍ അഹമ്മദ് എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രശസ്തമായ തന്റെ തറവാട് വീട് ആരോരുമില്ലാത്ത പാവങ്ങള്‍ക്കുള്ള ഭവനമായി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ സാമൂഹികപ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസവും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ നാട്ടിലും മറുനാട്ടിലുമായി ഇദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് സ്വന്തം ഗ്രാമത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി ഓണം കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് അതില്‍ ഒന്ന്. തന്റെ വല്യുപ്പ മണപ്പാട്ട് കുഞ്ഞമ്മദ് ഹാജിയുടെ സംഭവനയായ കേരളവര്‍മ്മ സ്‌കൂളിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ശ്രദ്ധേയമാണ് ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള ഈ വിദ്യാലയത്തില്‍ 2000ലധികം കുട്ടികള്‍ പഠിക്കുന്നു. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി കോംപ്ലക്‌സ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് മികവും അമീറിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്. താന്‍ സന്ദര്‍ശിച്ചിട്ടുള്ള എംബസി കെട്ടിടങ്ങളില്‍ വെച്ച് ഏറ്റവും മനോഹരം എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം അമീര്‍ അഹമ്മദിന് ഔദ്യോഗിക തലത്തിലെ അംഗീകാരമായി മാറി. തിരക്കേറിയ ജീവിതത്തിനിടയ്ക്ക് അമീറിനെ ലോകത്തിലേറ്റവും സന്തോഷവാനായ മുത്തച്ഛനാക്കുന്നത് മെഹക് എന്ന തന്റെ കൊച്ചുമകളാണെന്ന് അമീര്‍ പുഞ്ചിരിയോടെ പറയുന്നു. ഈ കൊച്ചു രാജകുമാരിക്കും സ്‌നേഹനിധികളായ മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് തന്റെ ജീവിതത്തിലെ ശാന്തമായ നിമിഷങ്ങള്‍ ചെലവഴിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   

നാം ചെയ്ത സല്‍പ്രവര്‍ത്തികളും, നല്‍വഴിക്ക് വളര്‍ത്തിയ മക്കളുമാണ് ഈ ലോകം വിട്ടിട്ട് പോകുമ്പോള്‍ നാമിവിടെ ഉപേക്ഷിക്കുന്നതെന്ന ഖുറാന്‍ തത്വം മുറുകെ പിടിക്കുന്ന അമീര്‍ സമൂഹനന്മക്കും അവശതയനുഭവിക്കുന്ന സഹജീവികള്‍ക്കും നന്മ ചെയ്യുക എന്ന തന്റെ കുടുംബ പാരമ്പര്യം നിലനിര്‍ത്തി മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നു. ഗള്‍ഫിലെ ആദ്യ തലമുറയിലെ ബിസിനസ്സുകാരില്‍ പലരും ഏതു വാര്‍ദ്ധക്യത്തിലും ശാരീരികാവകാശങ്ങള്‍ക്കിടയില്‍പോലും ബിസിനസ്സ് തങ്ങളുടെ മക്കളിലേക്ക് പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാന്‍ വൈമുഖ്യം കാണിക്കാറുണ്ട്. ഇക്കാരണം കൊണ്ട് ഉന്നത വിദ്യാഭ്യാസവും കഴിവുമുള്ള പല ചെപ്പുക്കാര്‍ക്കും തങ്ങളുടെ കഴിവിനൊത്ത രീതിയിലും ബിസിനസ്സ് ചെയ്യാന്‍ കഴിയാതെ മാതാപിതാക്കളുടെ ബിസിനസ്സ് ലോകത്തെ ചെറിയ സഹായികള്‍ മാത്രമായി ഒതുങ്ങി കഴിയേണ്ടിവരാറുണ്ട്. ഇവിടെ അമീറിന്റെ മാതൃക ശ്രദ്ധേയമാണ്. തന്റെ 61-ാം വയസ്സിലും ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമായ ഈ ബിസിനസ്സുകാരന്‍ തന്റെ ബിസിനസ്സ് കാര്യങ്ങള്‍ മക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ്.ഒമാന്‍, യു.എ.ഇ., ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ്സ് ഏറ്റെടുത്ത് നടത്തുന്നത് 33 വയസ്സ് മാത്രം പ്രായമുള്ള മൂത്തമകന്‍ സുഹൈല്‍ അഹമ്മദാണ്. അതുപോലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ മകള്‍ ഫാത്തിമയാണ് ബ്രിട്ടനിലെ Advanced Innovative Engineering (UK) Ltd.ന്റെ ഏകദേശം എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. മൂന്നാമത്തെ മകനായ ആസിം മെക്കാനിക്കല്‍ എഞ്ചിനായറാണ്. 23 വയസ്സ് മാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്‍ ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ തീവ്രപരിശീലനത്തിലാണ്. രണ്ടു വര്‍ഷത്തിനുശേഷം തന്റെ ബിസിനസ്സ് മേഖല കണ്ടെത്തി മൂന്നേറാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഒരു പ്രായപരിധിക്കുമുകളില്‍ കഴിവുള്ള മക്കളുള്ളപ്പോള്‍ ബിസിനസ്സില്‍ ആധിപത്യത്തോടെ വിട്ടുമാറാന്‍ കഴിയാതിരിക്കുന്നത് തെറ്റാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഉത്ത മാതൃഭാവത്തോടെ താങ്ങും തണലുമായി നില്‍ക്കുന്നത് തന്റെ ഭാര്യ അനിതയാണെന്ന് അമീര്‍ പറയുന്നു. എല്ലാ കുടുംബാംഗങ്ങള്‍ക്കും സ്‌നേഹോപദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ കുടുംബിനിയാണ് അമീര്‍ അഹമ്മദിന്റെയും മക്കളുടെയും വിജയങ്ങളുടെ നിശബ്ദ പങ്കാളി.

താന്‍ ആറുവര്‍ഷം പഠിച്ച ഉത്തര്‍പ്രദേശിലെ മുസ്ലീംകളുടെ പിന്നോക്കാവസ്ഥ അദ്ദേഹത്തെ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളിലും പിന്നോക്കാവസ്ഥയിലുള്ള ഇവരുടെ സാമൂഹ്യാവസ്ഥ 7.5% ജി.ഡി.പി. വളര്‍ച്ചയുള്ള ഭാരതത്തിന് ഒരു ശാപമാണെന്ന് ദേശസ്‌നേഹിയായ അമീര്‍ കരുതുന്നു. ഇവരെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഉയര്‍ത്തിയില്ലെങ്കില്‍ അതു വികസനത്തെ സാരമായി ബാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഇതിനൊരു പരിഹാരം കാണുക എന്ന സദുദ്ദേശത്തോടെ ഒരു പ്രോജക്ട് അലിഗഡ് വൈസ്ചാന്‍സലറും സുഹൃത്തുമായ General (Retd.) Z.U. ഷാക്കൊപ്പം ചേര്‍ന്ന് ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് അമീര്‍ അഹമ്മദ്. ‘Vision 2040. A Project for the upliftment of the conditions of Muslims in UP’ എന്ന പദ്ധതി ഈ ഒക്‌ടോബറില്‍ യു.പിയില്‍ ആരംഭിക്കും. ഈ പദ്ധതിയുടെ വിജയത്തിനായി യു.പിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും വര്‍ഷം കുറഞ്ഞത് 5 കോടി രൂപ ഇതിനായി ചിലവഴിക്കാനുമാണ് അമീര്‍ അഹമ്മദ് ഉദ്ദേശിക്കുന്നത്. കേരളീയന്‍ എന്നതില്‍ അഭിമാനിക്കുന്ന അമീര്‍ അഹമ്മദ് നമ്മുടെ മതസൗഹാര്‍ദ്ദവും, മതമൈത്രിയിലും യു.പിയിലും പ്രചരിക്കണം എന്നാഗ്രഹിക്കുന്നു. മതസഹിഷ്ണുത അന്യം നിന്നുപോകുന്ന യു.പി. പോലെയുള്ള സംസ്ഥാനങ്ങളില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ മതസൗഹാര്‍ദ്ദം പ്രചരിപ്പിക്കുകതന്നെ വേണം എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.വ്യക്തമായ ആസൂത്രണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ജീവിതവിജയത്തിന്റെ വഴിത്താരകള്‍ നടന്നു കയറിയ അമീര്‍ അഹമ്മദ് എന്ന ഈ പ്രവാസിയുടെ വിജയത്തിന്റെ സൃഷ്ടാവ് അദ്ദേഹം തന്നെയാണ്. അതുകൊണ്ടു തന്നെ ഈ വിജയത്തിന് മറ്റ് പ്രവാസികളുടെ വിജയത്തേക്കാള്‍ മാധുര്യമേറും…

Load More By malayalavanijyam
Load More In Cover ടtory

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…