Home News ആഗോള മലയാളി കൂട്ടായ്മകൾക്ക് മാതൃകയായി ഗ്ലോബല്‍ തിക്കോടിയന്‍സ് പ്രവാസി കൂട്ടായ്മ വ്യവസായ സംരംഭത്തിലേക്ക്

ആഗോള മലയാളി കൂട്ടായ്മകൾക്ക് മാതൃകയായി ഗ്ലോബല്‍ തിക്കോടിയന്‍സ് പ്രവാസി കൂട്ടായ്മ വ്യവസായ സംരംഭത്തിലേക്ക്

0 second read
0
53

മനാമ:ആഗോള മലയാളി കൂട്ടായ് മകൾക്ക് മാതൃകയായി ഗ്ലോബല്‍ തിക്കോടിയന്‍സ് പ്രവാസി കൂട്ടായ്മ വ്യവസായ സംരംഭത്തിലേക്ക്. പ്രവാസി കൂട്ടായ്മയുടെ കീഴിൽ  വൻ മുതല്‍ മുടക്കില്‍ വ്യവസായ സംരംഭം തുടങ്ങാനൊരുങ്ങുന്നത് കോഴിക്കോട് ജില്ലയിലെ തിക്കോടി നിവാസികളുടെ കൂട്ടായ്മയാണ്. എല്ലാ ജിസിസി രാഷ്ട്രങ്ങളിലും സജീവമായ ഘടകങ്ങളും പ്രവര്‍ത്തകരുമുള്ള ഗ്‌ളോബല്‍ തിക്കോടിയന്‍സ് ഫോറം ജി.ടി.എഫ് ആണ് വേറിട്ട മാത്യക സ്യഷ്ടിക്കുന്നത്.

പത്ത് കോടി രൂപ മുതല്‍ മുടക്കില്‍ പ്രവാസികളുടെ വിപുലമായ സംരംഭക പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വ്യവസായ പദ്ധതി പ്രദേശത്ത് സ്വന്തം ഫാക്ടറി നിര്‍മിച്ചാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ അതിജീവനം സാധ്യമാക്കുന്ന രീതിയില്‍ വരുമാനം ഉറപ്പ് വരുത്തുന്ന ലാഭകരമായ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യം നടന്നത്. കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസ്യതമായതും മുടക്കുമുതല്‍ നഷ്ടപ്പെടുത്താത്തതുമായ മികച്ച വ്യവസായ യൂണിറ്റ് വിശദമായ പഠനത്തിലൂടെ തിരഞ്ഞെടുത്തു. ശേഷം ഇതിനായുള്ള വിശദമായ പ്രൊജക്റ്റ് പ്‌ളാന്‍ മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കി എല്ലാ ഗള്‍ഫ് ഘടകങ്ങളിലും ചര്‍ച്ചക്ക് വിധേയമാക്കി. സര്‍ക്കാര്‍ തലത്തില്‍ നിന്നടക്കമുള്ള പിന്തുണ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി.

നാട്ടുകാരായ സംഘടനാ അംഗങ്ങളില്‍ നിന്ന് തുടക്കം മുതലേ മികച്ച പ്രതികരണമാണ് വ്യവസായ സംരംഭം എന്ന ആശയത്തിന് ലഭിച്ചത്. സംഘടനക്ക് എല്ലാ രാജ്യങ്ങളിലും രൂപീകരിച്ച ചാപ്റ്ററുകളിലൂടെയും വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെയുമാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കിയത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും ആസൂത്രണത്തോടെയും മുന്നോട്ട് നീങ്ങിയ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തിക്കോടിയില്‍ പദ്ധതിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ കഴിഞ്ഞ മാസം നിര്‍വഹിച്ചിരുന്നു.

ബഹ്‌റൈനിലെ നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള ബിസിനസ് മീറ്റ് ഓഗസ്റ്റ് 10 വെള്ളിയാഴ്ച നടക്കും. പ്രദേശത്തുകാരായ സംഘടനാ അംഗങ്ങളുടെ നിക്ഷേപം പദ്ധതിയിലേക്ക് ഉറപ്പുവരുത്താനായാണ് സംഗമം ഒരുക്കിയിരിക്കുന്നത്. സെഗയ്യ റസ്റ്റോറന്റില്‍ വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയില്‍ ജി.ടി.എഫ് ദുബൈ ചാപ്റ്റര്‍ പ്രസിഡണ്ട് ബഷീര്‍ നടമല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. പരിപാടിയില്‍ അംഗങ്ങള്‍ ക്യത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…