Home Helth & Lifestyle ആഴ്ചയിൽ നാല് തവണ മദ്യപിച്ചാൽ പ്രമേഹത്തെ ചെറുക്കാമെന്ന് ബ്രിട്ടൺ ഗവേഷകർ

ആഴ്ചയിൽ നാല് തവണ മദ്യപിച്ചാൽ പ്രമേഹത്തെ ചെറുക്കാമെന്ന് ബ്രിട്ടൺ ഗവേഷകർ

7 min read
0
0
440

ആഴ്ചയിൽ മൂന്നോ നാലോ തവണ മദ്യപിക്കുന്നതിലൂടെ ടൈപ്പ് 2 ഡയബറ്റിസ് വികസിക്കുന്നതിനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് ബ്രിട്ടൺ ഗവേഷകർ നിർദ്ദേശിക്കുന്നു. ഇത്തരക്കാർക്ക് തീരെ മദ്യപിക്കാത്തവരേക്കാൾ ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് വ്യക്തമായിരിക്കുന്നത്. മദ്യപിക്കുന്ന 70,000 പേരിലാണ് പഠനം നടത്തിയത്. ഇവര്‍ എത്ര മദ്യം എത്ര പ്രാവശ്യം കഴിക്കുന്നുവെന്നും അവര്‍ക്ക് ഡയബറ്റിസ് വരുന്നതിനുള്ള സാധ്യതയുമായിരുന്നു പഠനവിധേയമാക്കിയിരുന്നത്.
വൈന്‍ കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്നും ഇതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനാവുമെന്നും ഡയബെറ്റോളോജിയയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ വ്യക്തമാകുന്നു. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട അളവിലുപരി മദ്യം കഴിക്കുന്നതിനുള്ള അനുമതിയായി ഈ പഠനഫലത്തെ വ്യാഖ്യാനിക്കരുതെന്നാണ് ഗവേഷകര്‍ പ്രത്യേകം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഡെന്‍മാര്‍ക്കിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രഫ. ജാനെ ടോല്‍സ്ട്രുപ്പാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മിതമായി മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ഡയബറ്റിസ് വരുന്നതിനുള്ള സാധ്യതയില്‍ 32 ശതമാനം കുറവും പുരുഷന്മാരില്‍ 27 ശതമാനം കുറവും വരുമെന്നാണ് വ്യക്തമായിരിക്കുന്നത്.
എന്നാല്‍ ആല്‍ക്കഹോള്‍ കഴിക്കുന്നതും ടൈപ്പ് 2 ഡയബറ്റിസുണ്ടാകുന്നതും ഓരോ ആളുകളെയും വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നതെന്നാണ് ഡയബറ്റിസ് യുകെയിലെ ഡോ. എമിലി ബേണ്‍സ് അഭിപ്രായപ്പെടുന്നത്. മാത്രമല്ല, മദ്യപാനത്തിനുള്ള എന്‍എച്ച്എസ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുതിയ പഠനത്തിന്റെ ബലത്തില്‍ ആരും മറികടക്കുന്നത് നന്നായിരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ആഴ്ചയില്‍ പുരുഷനും സ്ത്രീയും 14 യൂണിറ്റില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അകത്താക്കരുതെന്നാണ് എന്‍എച്ച്എസ് പറയുന്നത്.

Load More Related Articles
Load More By malayalavanijyam
Load More In Helth & Lifestyle

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…