Home News ആശുപത്രികളിലെ എച്ച്.എസ് പ്രതിസന്ധി; ലണ്ടനില്‍ മലയാളികള്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയുംനടത്തി

ആശുപത്രികളിലെ എച്ച്.എസ് പ്രതിസന്ധി; ലണ്ടനില്‍ മലയാളികള്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയുംനടത്തി

0 second read
0
0
27

ലണ്ടന്‍;ആശുപത്രികളിലെ എച്ച്.എസ് പ്രതിസന്ധി; ലണ്ടനില്‍ മലയാളികള്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയുംനടത്തി.ബ്രിട്ടനിലെ സാധാരണക്കാരും,മലയാളികളുമടക്കം ലക്ഷക്കണക്കിനു നഴ്‌സുമാരുടേയും മറ്റു സ്റ്റാഫുകളുടേയും ജീവനോപാധിയുമായ എച്ച്.എസ് ആശുപത്രികളെ നിലവിലെ പ്രതിസന്ധികളില്‍ നിന്നും അടിയന്തരമായി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിനു ജീവനക്കാര്‍ ലണ്ടനില്‍ പ്രതിഷേധ പ്രകടനം നടത്തി.പാര്‍ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്ന ഡൗണിങ്ങ് സ്ട്രീറ്റിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. ആരോഗ്യമന്ത്രി ജെറെമി ഹണ്ട് നിസ്സംഗത വെടിഞ്ഞ് ആവശ്യമായ ധനസഹായം സര്‍ക്കാരില്‍ നിന്നും ഉറപ്പുവരുത്തി എന്‍.എച്ച്.എസ് സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ക്ക് പുറമേ, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, രോഗികള്‍, വിവിധ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ എന്നിവരും പ്രതിഷേധ പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുത്തു. സ്റ്റാഫുകളുടെ കുടുംബാംഗങ്ങളും എന്‍.എച്ച്.എസിനെ പിന്തുണയ്ക്കുന്ന വലിയൊരു ജനവിഭാഗവും മാര്‍ച്ചില്‍ പങ്കെടുത്തു.’ഫിക്‌സ് ഇറ്റ് നൗ’ എന്നുപേരിട്ട മാര്‍ച്ച് ഉച്ചയോടെയാണ് ഡൗണിങ്ങ് സ്ട്രീറ്റില്‍ ആരംഭിച്ചത്. നടന്‍ റാല്ഫ് ലിറ്റിലും നിക്കി റൊമേറോയും അടക്കം സമൂഹത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായവരും മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. ദേശീയ മാധ്യമം മിററിന്റെ പിന്തുണയോടുകൂടിയുമാണ് മാര്‍ച്ച് നടന്നത്.

എന്‍.എച്ച്.എസിന് അടിയന്തര സാമ്പത്തിക സഹായം നന്നക്കുക, നഴ്‌സുമാരടക്കം സ്റ്റാഫുകളെ അടിയന്തരമായി നിയമിക്കുക, സ്റ്റാഫുകളുടെ വേതന വര്‍ദ്ധനവിലുള്ള ക്യാപ് ഉടന്‍ നീക്കം ചെയ്യുക, ഓവര്‍ ഡ്യൂട്ടികള്‍ ഒഴിവാക്കുക, തൊഴില്‍ സുരക്ഷയും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉറപ്പാക്കുക, സ്വകാര്യവത്കരണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലക്കാര്‍ഡുകളേന്തിയും ആയിരുന്നു പ്രതിഷേധ പ്രകടനം.ലണ്ടന്‍ മാര്‍ച്ചിനോട് അനുഭാവം പ്രകടിപ്പിച്ച് യുകെയിലെ മറ്റു പ്രധാന നഗരങ്ങളിലും ആശുപത്രികളിലും കെയര്‍ഹോമുകളിലുമെñല്ലാം എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

രാജ്യത്തെ എല്ലാ പ്രമുഖ എന്‍.എച്ച്.എസ് ആശുപത്രികളുടേയും കെയര്‍ ഹോമുകളുടേയും മുമ്പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധ പരിപാടി വന്‍ വിജയമായിരുെന്നന്ന് സംഘാടകരും യൂണിയന്‍ പ്രതിനിധികളും അവകാശപ്പെടുന്നു. സ്റ്റാഫുകളുടെയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, അടിയന്തര നടപടികളിലേക്ക് ജെറെമി ഹണ്ടും പ്രധാനമന്ത്രിയും ഉടന്‍ നീങ്ങും എന്നുതെന്നയാണ് യൂണിയന്‍ നേതാക്കളുടെ പ്രതീക്ഷ.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …