Home News എണ്ണ ഉത്പാദനം ഇരട്ടിയാക്കുവാൻ കുവൈറ്റ് വൻ പദ്ധതികൾ ഒരുക്കുന്നു

എണ്ണ ഉത്പാദനം ഇരട്ടിയാക്കുവാൻ കുവൈറ്റ് വൻ പദ്ധതികൾ ഒരുക്കുന്നു

1 second read
0
52

കുവൈറ്റ്: എണ്ണ ഉത്പാദനം ഇരട്ടിയാക്കുവാൻ വൻ പദ്ധതികളുമായി കുവൈറ്റ്.രാജ്യം എണ്ണ ശുദ്ധീകരണ മേഖലയില്‍ വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്.ഇതിനായി വൻ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആവിഷ്കരിച്ചു കഴിഞ്ഞു.5 ശതകോടി ഡോളര്‍ ചെലവഴിച്ചുള്ള വികസന പദ്ധതികള്‍ക്കാണ് രൂപംനല്‍കിയിരിക്കുന്നത്. ഇതനുസരിച്ചു 2035 ഓടെ പ്രതിദിന എണ്ണ ഉത്പാദന ശേഷി 20 ലക്ഷം ബാരല്‍ ആയി ഉയര്‍ത്തുന്നതിന്നാണ് ലക്ഷ്യമെന്ന്  കുവൈറ്റ് നാഷണല്‍ പട്രോളിയം കമ്പനി സി ഇ ഓ  ഗാസി അല്‍ മുതൈരിയാണ് അറിയിച്ചു.

നിലവില്‍ രാജ്യത്തെ പ്രതിദിന  എണ്ണ ഉത്പാദന ശേഷി 3.15 ദശ ലക്ഷം ബാരലാണ്. എന്നാല്‍ 2040  ഓടെ പ്രതിദിന ഉത്പാദനം 4.75 ദശ ലക്ഷമായി വര്‍ധിപ്പിക്കാനാകുമെന്നാണ്  അധികൃതരുടെ കണക്കുകൂട്ടല്‍. 2020 നകം എണ്ണ ഉത്പാദനം നാല് ദശലക്ഷം ബാരലാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഒപെക്- ഒപെക് ഇതര  രാജ്യങ്ങളുടെ തീരുമാനമനുസരിച്ചു എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിന്റ ഭാഗമായി കുവൈത്തും  ഉത്പാദനത്തില്‍ 1,46,000 ബാരല്‍ കുറവുവരുത്തി.

അതേസമയം, 4.8 ശത കോടി ദിനാര്‍ ചെലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അല്‍ സൂര്‍ പുതിയ എണ്ണ ശുദ്ധീകരണ ശാല രാജ്യത്തെ മാത്രമല്ല പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാകും. 2019 അവസാനത്തോടെ റിഫൈനെറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

അടുത്തിടെ എണ്ണ ഉത്പാദനത്തില്‍ ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ താത്കാലികമായി കുറവ് വരുത്തിയിട്ടുണ്ടെങ്കിലും  2040 ഓടെ കുവൈറ്റിന്റ എണ്ണ ഉത്പാദനം നിലവിലുള്ളത്തിന്റ ഇരട്ടിയാക്കാനാണ് സര്‍ക്കാരിന്റ പദ്ധതി.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…