Home Good returns ഒന്നിലധികം ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ…? എങ്കിൽ മാത്രം ഇത് വായിക്കുക

ഒന്നിലധികം ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ…? എങ്കിൽ മാത്രം ഇത് വായിക്കുക

7 min read
0
0
229

ഒന്നിലധികം ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ…? എങ്കിൽ  സൂക്ഷിക്കുക നിങ്ങളെഒരുപിടിനൂലാമാലകൾപിൻതുടരുന്നുണ്ട്.ഒന്നിലധികം ബാങ്ക് അക്കൌണ്ടുകളുള്ളവരാണ് നമ്മളിലധികവും. ഓരോരോ ആവശ്യങ്ങൾക്കായി പല അക്കൌണ്ടുകളും പുതുതായി തുറക്കേണ്ടി വരും. പല ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കിൽ ചില സൗകര്യങ്ങളുണ്ടെങ്കിലും ചില നൂലാമാലകളും അതിന് പിന്നിലുണ്ട്

മിനിമം ബാലൻസ്

ഓരോ അക്കൗണ്ടിലും മിനിമം ബാലൻസ് തുക നിലനിർത്തേണ്ടി വരും. ഇല്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കും. അക്കൗണ്ടുകളുടെ എണ്ണം കൂടുമ്പോൾ മിനിമം ബാലൻസായി കുടുങ്ങിക്കിടക്കുന്ന തുകയും കൂടും.

തട്ടിപ്പുകൾ

നിരവധി അക്കൌണ്ട് ഉണ്ടാകുമ്പോൾ ചിലത് തീരെ ഉപയോഗിക്കാതെയാകും. മറ്റ് ചിലത് മറന്നു തന്നെ പോയേക്കാം. എന്നാൽ ഇത് അപകടമാണ്. കാരണം തട്ടിപ്പുകാർക്ക് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തട്ടിയെടുക്കാനും അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കാനും നിങ്ങളുടെ അക്കൗണ്ടുപയോഗിച്ച് അനധികൃത പണം കൈമാറ്റം നടത്താനും കഴിയും. എന്നെങ്കിലും പിടിക്കപ്പെടുമ്പോൾ കുടുങ്ങുന്നത് ചിലപ്പോൾ നിങ്ങളാകാം.
കണക്കുകൾ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്

കണക്കുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഡെപ്പോസിറ്റുകളും ബാലൻസുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളുമെല്ലാം കൂടി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും ഉണ്ടാകുക.
നഷ്ടപ്പെടൽ

പാസ്ബുക്ക്, ചെക്ക്ബുക്ക്, ഡെബിറ്റ് കാർഡുകൾ എന്നിവ നഷ്ടപ്പെടുക, എവിടെയാണ് വച്ചതെന്ന് മറന്നു പോകുക, ലോഗിൻ വിവരങ്ങൾ മറന്നു പോകുക തുടങ്ങിയ കാര്യങ്ങൾ പതിവാകും. ഇതിനോരോന്നിനും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കും. അതു വഴിയും പണം നഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഓരോ വർഷവും ഈ സേവനങ്ങൾക്ക് സർവീസ് ചാർജ് ഉണ്ട്. ഉപയോഗിക്കാത്ത കാർഡുകൾക്കും ചെക്ക് ബുക്കുകൾക്ക്വേണ്ടി പണം മുടക്കേണ്ടി വരുമെന്നു സാരം.

ഇൻകം ടാക്‌സ്

ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നതിലും നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നു പതിനായിരം രൂപ വരെയുള്ള പലിശ വരുമാനത്തിനു നികുതി ഒഴിവുണ്ട്. പക്ഷേ എല്ലാ അക്കൗണ്ടുകളിലെയും പലിശ വരുമാനം മനസ്സിലാക്കി ആകെ പലിശ വരുമാനം കണക്കാക്കി നികുതി അടയ്ക്കണോ വേണ്ടയോ എന്നൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്.

പലിശനഷ്ടം

നിശ്ചിത തുകയ്ക്കു മേൽ സ്ഥിരമായി നിലനിർത്തുന്നവർക്ക് ബാങ്കുകൾ പലിശ നൽകും. എന്നാൽ പല ബാങ്കുകളിലായി തുക വീതിച്ചുകൊടുക്കേണ്ടി വരുമ്പോൾ നിശ്ചിതതുകനിലനിർത്താൻ കഴിഞ്ഞെ  ന്നുവരില്ല. അപ്പോൾ പലിശ നഷ്ടമാകും.

ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ സങ്കീർണ്ണമാകും

നിങ്ങൾ പല അക്കൗണ്ടുകളിലേക്ക് പണമായി കൈമാറ്റം ചെയ്യുന്നതായി കണ്ടെത്തിയാൽ നിങ്ങളുടെ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ വളരെയധികം സാധ്യതയുണ്ട്. അതിനാൽ ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ കൂടുതൽ സങ്കീർണ്ണമാകും.

Load More Related Articles
Load More By malayalavanijyam
Load More In Good returns

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…