Home News ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവര്‍ണറേറ്റില്‍

ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവര്‍ണറേറ്റില്‍

0 second read
0
318

ഒമാന്‍: ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവര്‍ണറേറ്റില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ 33,000 വീടുകളില്‍ വൈദ്യുതി എത്തിക്കാനാകും. 500 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവ് വരുന്ന 500 മെഗാവാട്ട്​ വൈദ്യുതി ഉല്‍പാദനശേഷിയുള്ളതാണ് പദ്ധതി. ഒമാന്‍ വാട്ടര്‍ ആന്‍ഡ്​ പ്രൊക്യുയര്‍മന്‍റ് കമ്പനിയാണ്​നിര്‍മിക്കുന്നത്.

2018 അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടുന്നതിനാല്‍ സൗരോര്‍ജ പദ്ധതികള്‍ക്ക്​ ഒമാനില്‍ വലിയ സാധ്യതയാണുള്ളത്.

നിലവില്‍ രാജ്യത്ത് 96 ശതമാനം വൈദ്യുതി ഉല്‍പാദനവും പ്രകൃതി​വാതകം ഉപയോഗിച്ചാണ് ​നടക്കുന്നത്. രാജ്യത്ത് കൂടുതല്‍ സൗരോര്‍ജ പദ്ധതി നടപ്പില്‍ വരുത്തുന്നതോട് കൂടി പ്രകൃതി വാതകത്തെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഊര്‍ജ ഉല്‍പാദനത്തിന്​പരമ്പരാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്​കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സ​ഹിം’ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം.

Load More By malayalavanijyam
Load More In News

Check Also

വിട്ടമ്മയുടെ പരാതിക്ക് പരിഹാരം കണ്ട് ഷാർജാ ഭരണാധികാരി ലോകത്തിന് മാതൃകയായി

ഷാർജ: വിട്ടമ്മയുടെ പരാതിക്ക് പരിഹാരം കണ്ട് ഷാർജാ ഭരണാധികാരി ലോകത്തിന്  മാതൃകയായി. വിടിനടുത…