Home News ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണം

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണം

0 second read
0
334

മനാമ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി. അധ്യക്ഷനായതിനു ശേഷം ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന  രാഹുല്‍ ഗാന്ധിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ സ്നേഹോഷ്മളമായ സ്വീകരണമാണ് രാഹുലിന് ബഹ് റൈനിൽ ലഭിച്ചത്.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ ആദ്യ വിദേശ സന്ദർശനത്തിന് ബഹ് റൈനിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ അറബ് രാജവംശത്തിലെ പ്രമുഖരും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട വിശിഷ്ട വ്യക്തികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബഹ് റൈൻ കിരീടാവകാശിയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് ​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയടക്കമുള്ള ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഗോപിയോ പ്രവാസി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാഹുൽ ഗാന്ധി പ്രവാസികളെ അഭിസംബോധന ചെയ്തു.തങ്ങളുടെ പ്രിയനേതാവിനെ കാണാനെത്തിയ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. എല്ലാവരെയും ഒരുപോലെ കാണുന്ന പാരമ്പര്യത്തിലൂന്നിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് സദസ്സിന്റെ ഹർഷാരവങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് രാഹുൽ ഗാന്ധിയുടെ ബഹ്റൈൻ സന്ദർശനം സമാപിച്ചത്.

 

വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ബഹ്‌റൈനിലേയ്ക്കു പുറപ്പെടുംമുന്‍പ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞിരുന്നു.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…