Home Helth & Lifestyle ഓരോ ബ്ലഡ് ഗ്രൂപ്പുകാർക്കും വരുവാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളും

ഓരോ ബ്ലഡ് ഗ്രൂപ്പുകാർക്കും വരുവാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളും

2 second read
0
388

കുടുംബത്തിലുള്ള​വരോ വേണ്ടപ്പെട്ടവരോ അടിയന്തിരഘട്ടത്തിൽ ആവശ്യപ്പെടുമ്പോഴായിരിക്കും രക്തത്തി​ന്‍റെ വില ഒാരോരുത്തർക്കും ​നേരിട്ട്​ ബോധ്യമാവുക. രക്​ത ദാനത്തെ മഹാദാനമായും ജീവദാനമായുമാണ്​ വാഴ്​ത്തുന്നത്​. മനുഷ്യ രക്​തത്തെ അതി​ന്‍റെ സവിശേതകളുടെ അടിസ്​ഥാനത്തിൽ നാല്​ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. എ, ബി,ഒ,എ.ബിഎന്നിവയാണവ.രോഗസാധ്യതയിൽ രക്​തഗ്രൂപ്പുകൾക്ക്​ നിർണായക പങ്കുണ്ട്​. ചുവന്ന രക്​തകോശങ്ങളുടെ പ്രതലത്തിൽ വ്യത്യസ്​ത ആന്‍റിജനുകൾ ഉണ്ട്​. ഇവ എല്ലാ രക്​ത ഗ്രൂപ്പുകളെയും പ്രത്യേക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും മറ്റ്​ ചില രോഗങ്ങൾ വരാനും കാരണമാകുന്നു.  രക്​തത്തെ അടിസ്​ഥാനമായി നാല്​ ഗ്രുപ്പുകളാക്കിയതാണെങ്കിലും അവയിലെ ആർ.എച്ച്​ ഘടകങ്ങൾ പരിഗണിച്ച്​ നെഗറ്റീവ്​ ആയും പോസിറ്റീവ്​ ആയും വേർതിരിക്കാറുണ്ട്​. ഇൗ ഉപഘടകങ്ങൾ കൂടി പരിഗണിക്കു​മ്പോള്‍ രക്​തഗ്രൂപ്പുകളെ എട്ടായി എണ്ണാറുണ്ട്​.

രക്​തഘടകങ്ങൾ  മാതാപിതാക്കളിൽ നിന്ന്​ പാരമ്പര്യമായി ലഭിക്കുന്നവയാണ്​. ​ ഭക്ഷണക്രമം, ജീവിത ശൈലി തുടങ്ങിയവ കാരണം ഇവയിൽ പിന്നീട്​ ചിലമാറ്റങ്ങൾ വന്നേക്കാം. വ്യായാമ രഹിത ജീവിതശൈലി ആരോഗ്യമുള്ള ജീവിതത്തിന്​ പ്രധാന തടസമാണ്​.  രക്​തഗ്രൂപ്പുകൾ  കൂടി നിർണയിക്കുന്ന ചില രോഗങ്ങൾ :

ഹൃദ്രോഗം

 

ഒ രക്​തഗ്രൂപ്പുകാർക്ക്​ ഹൃദയധമനികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ വരുന്നതിൽ സാധ്യത കുറവാണ്​. എന്നാൽ എ, എ.ബി ഗ്രൂപ്പുകാർക്ക്​​  ഹൃദ്രോഗ സാധ്യത കൂടുതലാണ്​.

അൾസർ

 

ഒ രക്​ത ഗ്രൂപ്പുകാരിൽ അൾസർ  രൂപപ്പെടാനുള്ള സാധ്യത മറ്റ്​ ഗ്രൂപ്പുകാരെ അപേക്ഷിച്ച്​ കൂടുതലാണ്​. വയറിനകത്തെ അൾസറിനും ഇവരിൽ സാധ്യത കൂടുതലാണ്​.

രക്​തം കട്ടപിടിക്കൽ

 

എ, ബി ഗ്രൂപ്പുകാർക്ക്​ 30 ശതമാനം വരെ രക്​തം കട്ടപ്പിടിക്കൽ അവസ്​ഥ പാരമ്പര്യമായി ലഭിച്ചേക്കാം. എന്നാൽ ഒ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത കുറവാണ്​. എ.ബി ഗ്രൂപ്പുകാരിൽ ഇൗ അവസ്​ഥക്ക്​ 20 ശതമാനം വരെ സാധ്യതയുണ്ട്​.

ഉദരാശയ കാൻസർ

ഒ ഗ്രൂപ്പുകാരിൽ ഉദരാശയ കാൻസർ രൂപപ്പെടാനുള്ള സാധ്യത താരതമ്യേന കുറവാണ്​. മറ്റ്​ രക്​തഗ്രൂപ്പുകാരിൽ എല്ലാം, പ്രത്യേകിച്ച്​ എ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത ഏറെയാണ്​. ഇനി എന്തൊക്കെ ഭക്ഷണങ്ങളാണ് രക്തഗ്രൂപ്പിലെ വ്യത്യാസമനുസരിച്ച്‌ നമ്മള്‍ കഴിക്കേണ്ടതെന്നു നോക്കാം.

ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിയ്ക്കേണ്ടത്. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.

ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ഒ ഗ്രൂപ്പുകാര്‍ കഴിക്കേണ്ടത് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാര്‍ക്ക് സാധ്യത കൂടുതലാണ്. ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കണം.

 

Load More By malayalavanijyam
Load More In Helth & Lifestyle

Check Also

ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.…