Home News ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ വിമാന ടിക്കറ്റ് വിതരണം നടത്തി

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ വിമാന ടിക്കറ്റ് വിതരണം നടത്തി

0 second read
0
0
28

കുവൈറ്റ് :ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ വിമാന ടിക്കറ്റ് വിതരണം നടത്തി.ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേത്യത്വത്തിൽ മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനത്തിലുള്ള എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ച രോഗികൾക്കാണ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയത്. കുവൈറ്റ് എംമ്പസിയുടെ സഹകരത്തോടെ  സംഘടിപ്പിച്ച പരിപാടിയിൽ ഓവർസീസ്എൻ സി പി ദേശീയ പ്രസിഡണ്ട്, കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗവുമായ ബാബു ഫ്രാൻസിസ്, ഒ എൻ സി പി സെക്രട്ടറി ജിയോ ടോമി, ട്രഷറർ രവീന്ദ്രൻ ടി.വിഎന്നിവർ പങ്കെടുത്തു.

പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പരമാവധിഇന്ത്യക്കാരിലേക്ക്എത്തിക്കുന്നതിനായി കുവൈത്തിന്റെ പ്രമുഖ പ്രവാസി താമസ സ്ഥലമായ ഹസ്സാവിയിൽ ഒ എൻ സി പി കമ്മിറ്റി അംഗങ്ങളായ ബൈറ്റ് വർഗീസ്, ശ്രീധരൻ സുബയ്യ, ഒഡി ചിന്ന, ഭാസ്കരൻ തേവർ എന്നിവരുടെ നേത്യത്വത്തിലും
വിദൂര പ്രദേശമായ വഫ്രയിൽ ദേശീയ സമിതി അംഗങ്ങളായ സൂരജ് പൊന്നേത്ത്, സെയ്തുള്ള ഖാൻ നേത്യത്വത്തിലും പൊതുമാപ്പ് സഹായ സേവനങ്ങൾ സംഘടിപ്പിക്കുകയും.  ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

അതോടെപ്പം ഇന്ത്യന്‍ എംബസി നല്‍കുന്ന ഔട്ട്പാസിനുള്ള അപേക്ഷ ഫോറങ്ങള്‍സ്വീകരിക്കുകയും,എംബസിയിൽ നിന്ന് ലഭിച്ച എമർജൻസി സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.

ചടങ്ങിനോടനുബന്ധിച്ച് പൊതുമാപ്പുമായി ബന്ധപ്പെട്ടവിവിധസംസ്ഥാനക്കാർക്കാരുടെ സംശയങ്ങള്‍ക്ക്മറുപടിയും നല്‍കുകയും, സൗജന്യ വിമാന ടിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …