Home Cinema കമ്മാരസംഭവം ശ്രീ ഗോകുലം മൂവിസിന്റെ ഒരു ഇതിഹാസചലച്ചിത്രം

കമ്മാരസംഭവം ശ്രീ ഗോകുലം മൂവിസിന്റെ ഒരു ഇതിഹാസചലച്ചിത്രം

0 second read
0
201

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ദിലീപിനെ നായകനാക്കി നിർമ്മിച്ച ചലച്ചിത്രമാണ് കമ്മാരസംഭവം.

നവാഗത സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്.ദിലിപിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമവിതരണത്തിനെത്തിച്ചത്.

കമ്മാരനായി മൂന്ന് ഗെറ്റപ്പുകളിലായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത് ഒപ്പം തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, സിദ്ദിഖ്, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ എന്നിവരാണ്.ഇതിൽ, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വച്ചു. ഗാന്ധിജിയും നേതാജിയും നെഹ്റവുമൊക്കെ കഥാപാത്രങ്ങളായി സിനിമയിൽ പലയിടങ്ങളിൽ കടന്നു വരുന്നുണ്ട്.നമിത പ്രമോദാണ് നായിക. 

കേരളത്തിലെ മാറിമാറി വരുന്ന ഇടതു, വലത് ഭരണത്താല്‍ ഉഴലുന്ന ഒരു കൂട്ടം അബ്കാരികള്‍ ചരിത്രത്തിന്‍റെ ഏടുകളുടെ സഹായത്തോടെ കേരളത്തിന്‍റെ ഭരണം പിടിക്കാന്‍ ഒരു ഹീറോയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കുന്നു. അതിന് അവര്‍ കണ്ടെത്തുന്നയാളാണ് കമ്മാരൻ.അയാള്‍ തുടങ്ങിയ ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയും. അതിന്‍റെ ചരിത്രം സിനിമയാക്കി, കമ്മാരനെ ഹീറോയാക്കുവനാണ് ശ്രമം.

അതിനായി രണ്ട് ഭാഗങ്ങളിലായി കമ്മാരന്‍റെ ചരിത്രം കാണിക്കുന്നു .  ഈ രണ്ട് സംഭവങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും, ആ സംഘര്‍ഷം സൃഷ്ടിക്കുന്ന വഴിത്തിരിവുകളുമാണ് കമ്മാര സംഭവത്തിന്‍റെ കാതല്‍ എന്ന് പറയാം. ചിത്രത്തിന്‍റെ ഏറെക്കുറേ ഭാഗങ്ങളും 1940 കളുടെ അന്ത്യപാദത്തില്‍ എന്ന രീതിയിലാണ് പ്രേക്ഷകന് മുന്നില്‍ എത്തുന്നത്.

സര്‍ക്കാരുകളുടെ മദ്യനയം കൊണ്ടു ‘പണികിട്ടിയ’ ഒരു വിഭാഗത്തിന്‍റെ തലയില്‍ ഉദിച്ച ആശയത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായി മൂന്ന്  ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ കേട്ട് മടുത്ത ചരിത്ര സിനിമകളുടെ ആഖ്യാന വഴികളില്‍ നിന്ന് മാറിനടക്കുന്ന സംഭവമാകുന്നുണ്ട് കമാര സംഭവം.?സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രണ്ടു ഘട്ടങ്ങളിലെ കഥയെ രണ്ടു പകുതിയായി കാണിച്ചപ്പോള്‍ ,ഗൗരവമുള്ള ചരിത്രാഖ്യാനത്തിനൊപ്പം, രണ്ടാം പകുതിയില്‍ ആക്ഷേപ ഹാസ്യവും കടന്നു വരുന്നുണ്ട്.സിനിമയുടെ ജീവന്‍ ദിലീപിന്‍റെ കമ്മന്‍ നമ്പ്യാര്‍ എന്ന കഥാപാത്രം തന്നെയാണ്. കുതന്ത്രങ്ങള്‍ കൊണ്ടു വിജയം നേടുന്ന കമ്മാരന്‍ അഞ്ച് ഗെറ്റപ്പുകളും വ്യത്യസ്തമായും ആകര്‍ഷണീയമായും അവതരിപ്പിച്ച ദിലീപ് കയ്യടി ഏറ്റുവാങ്ങുന്നു. വൃദ്ധനായ സ്വാതന്ത്ര സമര സേനാനി എന്ന റോള്‍ കൂട്ടത്തില്‍ എടുത്തു നിന്നു. തമിഴ് താരം സിദ്ധാരഥ്‌ ഉള്‍പ്പടെയുള്ള താരങ്ങള്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കി. നമിത പ്രമോദ് ഭാനു എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയപ്പോള്‍ രണ്ടാം പകുതിയിലെ, ഉള്ള കുറച്ചു രംഗങ്ങള്‍ ശ്വേത മേനോനും ഗംഭീരമാക്കി.

ത്രസിപ്പിക്കുന്ന ആദ്യ പകുതിക്ക് ശേഷം പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന നിലയിലേക്ക് സിനിമ സഞ്ചരിക്കുന്നത് രണ്ടാം പകുതിയിലാണ്. കോമഡി രംഗങ്ങള്‍ തീരെയില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ രണ്ടാം പകുതിയിലെ “സിനിമയ്ക്കുള്ളിലെ സിനിമാ കഥയിലെ രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.യുദ്ധവും ശബ്ദ കോലാഹലങ്ങളും അതിനു ചേരുന്ന അന്തരീക്ഷവും ഒരുക്കുന്നതില്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും വിജയിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടുന്ന ശബ്ദ മിശ്രണ ടീമാണ്. സിനിമയുടെ ഫീല്‍ ഉള്‍ക്കൊണ്ടു കൊണ്ടു ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയ സംഗീതം മികച്ചു തന്നെ നിന്നു. മൂന്ന് കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ചരിത്രവും രാഷ്ട്രിയവും എല്ലാം കോർത്തിണക്കിയ ഒരു മാസ്സ് എന്‍റർടെയ്ന്റിനെ വിരസമാക്കാതെ നോക്കാന്‍ സുനില്‍ കെ എസിന്‍റെ ക്യാമറക്കും , സുരേഷിന്‍റെ എഡിറ്റിങ്ങിനും കഴിഞ്ഞു.ആദ്യ ചിത്രമാണെന്ന തോന്നലുണ്ടാക്കാത്തവണ്ണം ക്യാമറ ചലിപ്പിച്ച സുനിൽ കെ.എസ്. മികച്ച ഫ്രെയിമുകളുടെയും ലൈറ്റിങ്ങിന്റെയും സഹായത്തോടെ കമ്മാരനെ മനോഹരമാക്കി. ഇതെല്ലാം കൂടി ചേർന്നപ്പോൾ കമ്മാരസംഭവത്തിലുടെ ശ്രീ ഗോകുലം മൂവി സിൽ നിന്ന് മലയാളി പ്രതിക്ഷിച്ചതു കിട്ടി എന്നു തന്നെ പറയാം. അതെ ഒറ്റവാക്കിൽ കമ്മാരസംഭവം ഒരു സംഭവമാണെന്നു തന്നെ പറയാം.

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…