Home Cinema കുട്ടനാടൻ കാണാകാഴ്ചകളുമായി ഒരു കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാടൻ കാണാകാഴ്ചകളുമായി ഒരു കുട്ടനാടന്‍ ബ്ലോഗ്

1 second read
0
11

ഹിറ്റ് തിരക്കഥാജോഡിയായിരുന്ന സച്ചി-സേതുമാരിലെ സേതു ആദ്യമായി ഒറ്റയ്ക്ക് തിരക്കഥാ-സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്കുട്ടനാടൻ ബ്ലോഗർ .സലാം കശ്മീർ, ഐ ലവ് മി, കസിൻസ്, അച്ചായൻസ് എന്നീ സിനിമകൾ ഒറ്റയ്ക്ക് തിരക്കഥ എഴുതിയ ശേഷമാണ് സേതു സംവിധാനരംഗത്തേക്ക് ധീരമായി കാലെടുത്ത് വെക്കുന്നത്. ഉണ്ണി മുകുന്ദന്റെ ശബ്ദത്തിൽ സംസാരിക്കുന്ന സഞ്ജു ശിവറാം എഴുതുന്ന കുട്ടനാടൻ ബ്ലോഗ് സണ്ണി വെയിൻ ഏതോ ഗൾഫ് രാജ്യത്തിലിരുന്ന് വായിച്ചാസ്വദിക്കുന്ന മട്ടിലാണ് സിനിമയുടെ ആഖ്യാനം. കൃഷ്ണപുരം എന്ന കുട്ടനാടൻ ഗ്രാമത്തിലെ വിശേഷങ്ങൾ ആണ് ബ്ലോഗിന്റെ ഉള്ളടക്കം. സ്വന്തം വീരഗാഥകൾ വർണിക്കാൻ മാത്രം സൈബറിടങ്ങളെ ഉപയോഗിക്കുന്ന മലയാളികളുടെ ഇടയിൽ , തന്റെ കൂട്ടുകാരനായ ഹരിയേട്ടനെ ഫോക്കസ് ചെയ്തിത്ര വിശദമായി എഴുതാൻ മെനക്കെടുന്ന കുട്ടനാടൻ ബ്ലോഗർ ഒരു മാതൃകാപുരുഷോത്തമനാണ്.. കൃഷ്ണപുരം നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഗ്രാമവും ഹരിയേട്ടൻ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ക്യാരക്റ്ററും തന്നെയാണ്. ഗൾഫ് റിട്ടേണിയും പണക്കാരനും നെടുമുടി വേണുവിന്റെ മകനുമായ ഹരിയേട്ടൻ നാട്ടിലെ യൂത്തായ ജേക്കബ് ഗ്രിഗറി, സീനു സോഹൻലാൽ , ജൂഡ് ആന്റണി , സഞ്ജു എന്നിവരുടെയൊക്കെ രോമാഞ്ചമാണ്. ഒന്നിച്ചുള്ള മദ്യപാനവും കറക്കവും മാത്രമല്ല, പ്രണയം തുറന്നുപറയേണ്ടി വരുന്ന നിർണായകസന്ദർഭങ്ങളിൽ ഹരിയേട്ടൻ യുവാക്കളുടെ രക്ഷകനാകാറുമുണ്ട്. നവം നവമായ ഫ്രെഷ് ഐഡിയകളുടെ കാര്യത്തിൽ പത്തുതലയുള്ള രാവണനാണ് ഹരിയേട്ടൻ.. സ്വാഭാവികമായും പഞ്ചായത്ത് പ്രസിഡന്റിനും സംഘത്തിനും ഹരിയേട്ടന്റെ ന്യൂ ജെൻ ഫ്രീക്ക് കളികൾ അത്ര താല്പര്യമല്ല.. (കശ്മലന്മാർ) ബ്ലോഗ് വായിക്കുന്ന സണ്ണി വെയിന്റെ കാമുകി പോലും ഹരിയേട്ടന്റെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ നോക്കി ‘വാവ്.. വാട്ട് ഏൻ ഓസം മാൻ.. പൊളിച്ചു’ എന്നാണ് ആത്മഗതപ്പെടുന്നത്. അപ്പോൾ പിന്നെ കൃഷണപുരത്തെ പെണ്ണുങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.. മെട്രോ കാണാൻ എറണാകുളത്ത് പോവുമ്പോൾ, കണ്ടാലുടൻ കെട്ടിപ്പിടിക്കുന്ന പരിഷ്കാരി യുവതികളുമായിപ്പോലും ഹരിയേട്ടന് കച്ചവടബന്ധങ്ങൾ ഉണ്ടെന്ന് കണ്ട് ഗ്രിഗറിയെപ്പോലുള്ളവർ വണ്ടറടിച്ച് വാപൊളിച്ച് പോവുന്നു. അങ്ങനെ ഉള്ള ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നാലുസ്ത്രീകളും അദ്ദേഹവുമായുള്ള ബന്ധത്തിലെ ദുരൂഹതകൾ എന്നൊക്കെ വേണമെങ്കിൽ കുട്ടനാടൻ ബ്ലോഗിന്റെ ഗഹനതകളെ ഒറ്റവാചകത്തിൽ സംഗ്രഹിക്കാം. മാഷിന്റെ മോളായ ഹേമ എന്ന അനു സിതാര, ഹരിയേട്ടന്റെ ബാല്യകാലസഖി ആയ ശ്രീജയ എന്ന ലക്ഷ്മി റായി (റായ് ലക്ഷ്മി എന്ന് വേണ്ടവർക്ക് അങ്ങനേം വായിക്കാം) നാട്ടിലെ എസ് ഐ ആയി ചാർജെടുക്കുന്ന നീനാ കുറുപ്പ് എന്ന് പേരായ ഷം നാകാസിം എന്നിവരാണ് അതിൽ പ്രധാനികൾ. എട്ടുകൊല്ലം മുൻപ് മരിച്ച ഭാര്യയുടെ അനിയത്തിയുമായും നാട്ടുകാർ കണ്ണിൽ ചോരയില്ലാതെ അവിഹിതം ആരോപിക്കുന്നുണ്ട്.. ഇതിനിടയിൽ നൃത്തനൃത്യങ്ങൾ ഡ്യുയറ്റും അല്ലാതെയുമുള്ള ഗാനരംഗങ്ങൾ, അവിഹിതഗർഭം, കവർച്ച, സംഘട്ടനം, ഇര, കുറ്റാരോപിതൻ, ഫേസ്ബുക്ക് ചതി, ട്വിസ്റ്റ്, ട്വിസ്റ്റിന്മേൽ ട്വിസ്റ്റ് എന്നിവയൊക്കെ ഇക്കാ ആരാധകരെ ഹഠാദാകർഷിക്കും വിധം സംവിധായകൻ സേതു ചേരുംപടി വിന്യസിച്ചിട്ടുണ്ട്.
സമീപകാല മമ്മൂട്ടി സിനിമകളുടെ കാഴ്ചകളെയെല്ലാം മറക്കും വിധമോ മറയ്ക്കും വിധമോ തലയെടുപ്പുള്ള അവതരണമാണ് കുട്ടനാടന്‍ ബ്ലോഗിന്‍റേത്. പറയാനുദ്ദേശിക്കുന്ന കാര്യം ഏറ്റവും ഇഫക്‍ടീവായി പറയാന്‍ സേതുവിന് കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ സേതുവിലെ തിരക്കഥാകൃത്തിന് ജാഗ്രത ഏറിയിരിക്കുന്നു. സേതു എഴുതിയ ചില സിനിമകള്‍ പ്രേക്ഷകരുമായും സംവദിക്കാന്‍ പറ്റാത്തവിധത്തില്‍ മാറിനിന്നിട്ടുണ്ട്. എന്നാല്‍ കുട്ടനാടന്‍ ബ്ലോഗ് ഏത് കൊച്ചുകുട്ടിയോടും ഇണങ്ങുന്ന കഥയാണ്, അവരോട് സല്ലപിക്കുന്ന സിനിമയാണ്.

താരങ്ങളുടെ ഒരു കൂട്ടം തന്നെയാണ് ഈ സിനിമയില്‍. നായികമാരായി റായ് ലക്‍ഷ്മിയും അനു സിത്താരയും ഷം‌ന കാസിമും. എനിക്ക് കൂടുതല്‍ ഇഷ്ടമായത് മമ്മൂട്ടിയും ഷം‌ന കാസിമും തമ്മിലുള്ള കെമിസ്ട്രിയാണ്. അടുത്തകാലത്ത് കണ്ടതില്‍ നായകന്‍ – നായിക കോമ്പോ ഏറ്റവും രസകരമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ മമ്മൂട്ടി – ഷം‌ന സീക്വന്‍സ് ആണെന്ന് നിസംശയം പറയാം.
 ലാലു അലക്‍സിന്‍റെ ശക്തമായ തിരിച്ചുവരവാണ് കുട്ടനാടന്‍ ബ്ലോഗിലെ സന്തോഷമുണര്‍ത്തുന്ന മറ്റൊരു കാഴ്ച. രണ്‍ജി പണിക്കരുടെ വരവോടെ അല്‍പ്പം മങ്ങിപ്പോയിരുന്ന ലാലു അതിഗംഭീരമായ ഒരു കഥാപാത്രത്തിലൂടെ മടങ്ങിയെത്തിയിരിക്കുകയാണ്. അതുപോലെയാണ് നെടുമുടി വേണുവിന്‍റെ കാര്യവും. നെടുമുടിക്ക് ഏറെക്കാലത്തിന് ശേഷം അഭിനയപ്രാധാന്യമുള്ള ഒരു ചിത്രം ലഭിച്ചിരിക്കുന്നു. തെസ്‌നി ഖാന്‍, കൃഷ്ണപ്രസാദ്, സണ്ണി വെയ്ന്‍, ജൂഡ്, ഗ്രിഗറി തുടങ്ങി മികച്ച പ്രകടനവുമായി ഒട്ടേറെ താരങ്ങള്‍ കുട്ടനാടന്‍ ബ്ലോഗിലുണ്ട്.
Load More By malayalavanijyam
Load More In Cinema

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…