Home News കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

0 second read
0
78

അബുദാബി: കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു.മൊബൈൽ ആപ്പ് വഴി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ. ‘ഇൻഫോം ദി പ്രോസിക്യൂഷൻ’ എന്ന പേരിലുള്ള മൊബൈൽ ആപ്പാണ് നിലവിൽ വന്നത്.ഇതു വഴി കുറ്റകൃത്യങ്ങൾ, സംശയകരമായ പ്രവർത്തനങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്.

നിയമപരമായ സംശയങ്ങൾ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളർച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തിൽ പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽനിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോർണി ജനറൽ അലി മുഹമ്മദ് അൽ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…