Home News കുവൈറ്റിൽ 2018 ല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കും:തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍-സബീഹ്

കുവൈറ്റിൽ 2018 ല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കും:തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍-സബീഹ്

1 second read
0
0
29

കുവൈറ്റ് : 2018 ല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണംനടപ്പിലാക്കും. അതിന്റെ ഭാഗമായിസ്വകാര്യ തൊഴില്‍ മേഖലയില്‍ നിയമം നവീകരിക്കും.. 2018 മാര്‍ച്ചിന് മുമ്പായി നിയമം നടപ്പാക്കും. തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍-സബീഹ് ഈക്കാര്യം അറിയിച്ചത്. നിിയമം നവികരിക്കുന്നതിനോടെപ്പംസ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്ന കോഴ്‌സുകള്‍ തുടങ്ങും. തൊഴില്‍ ഘടന സംബന്ധിച്ച വിദഗ്ദ്ധ പഠന റിപ്പോര്‍ട്ടിന്റെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, കുവൈത്ത് ഇന്‍ഡസ്ട്രീസ് യൂണിയന്‍, കുവൈത്ത് ഫാര്‍മേഴ്‌സ് യൂണിയന്‍, വിവിധ ലേബര്‍ യൂണിയനുകള്‍ തുടങ്ങിയവയുടെ പതിനിധികളടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, മാന്‍ പവര്‍ ആന്‍ഡ് ഗവണ്‍മെന്റ് റീസ്ട്രക്ചറിംഗ് പ്രോഗ്രാം, സെക്രട്ടറിയേറ്റ് ജനറല്‍ ഫോര്‍ ദ സുപ്രീം കൗണ്‍സില്‍ ഓഫ് ഇക്കണോമിക് പ്ലാനിംഗ് ഡവലപ്പ്‌മെന്റ് എന്നീ വകുപ്പുകളുടെസഹകരണത്തോടെയാണ് സ്വകാര്യ മേഖലയില്‍ പുതിയ നിയമത്തിന് രൂപം നല്‍കുന്നത്. നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.അതേ സമയം സര്‍ക്കാര്‍-പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളുടെ കണക്കെടുപ്പിനായി സര്‍ക്കാരിന്റെ എട്ട് ഏജന്‍സികളെ ദേശീയ അസംബ്ലി ചുമതലപ്പെടുത്തി. വിദേശികളെ നിയമിക്കുന്നതിന്റെ മാനദണ്ഡം, തൊഴില്‍ യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങളോടും വിദേശ തൊഴിലാളികളുടെപട്ടികതയ്യാറാക്കിസമര്‍പ്പിക്കുന്നതിനാവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനാണ് നീക്കം.

Load More Related Articles
Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും നികുതി ബാധകം: യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി

റിയാദ്: ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെ…