Home News കുവൈറ്റ് ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകൾക്ക് 86 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു

കുവൈറ്റ് ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകൾക്ക് 86 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു

0 second read
0
16

കുവൈറ്റ്:കുവൈറ്റ് ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകൾക്ക് 86 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു.ജി.സി.സി. ഡ്രഗ് പ്രൈസിങ് കമ്മിറ്റി അംഗീകരിച്ച നിരക്കുകൾ അനുസരിച്ചാണ് 86 ശതമാനം വരെ ഇളവ് നിജപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് കുറഞ്ഞചെലവിൽ മികച്ച ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധ ചികിത്സയും നടത്താനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിളവ് നടപ്പാക്കിയത്. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാലു സ്ലാബുകളിലായിട്ടാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.3126 തരം മരുന്നുകളുടെ വില 86 ശതമാനമാക്കി നിജപ്പെടുത്തി. ഹൃദയം, രക്തധമനികൾ, പ്രമേഹം തുടങ്ങിയവ സംബന്ധമായ 1033 മരുന്നുകളുടെ വില 84 ശതമാനമായും ത്വക് സംബന്ധവും ദഹന ക്രമക്കേടുകൾ സംബന്ധവുമായ 675 തരം മരുന്നുകളുടെ വില 83 ശതമാനമാക്കിയും നിജപെടുത്തി.പകർച്ചവ്യാധി, ട്യൂമർ തുടങ്ങിയ അസുഖങ്ങൾക്കുള്ള 1034 മരുന്നുകളുടെ വിലയും 86 ശതമാനമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…