Home News കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കി: ഈ മാസം 3140 പേർക്ക് തൊഴിൽ നഷ്ടമായി

കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കി: ഈ മാസം 3140 പേർക്ക് തൊഴിൽ നഷ്ടമായി

0 second read
0
43

കുവൈറ്റ്  : രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന 3140 വിദേശികളെ 2018 ജൂലൈ ഒന്നിന് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.ഇതനുസരിച്ച് സ്വദേശിവത്കരണ നടപടി ക്രമമനുസരിച്ചുള്ള റെറ്റിയെമെന്റ് ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനും സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ജെസ്സെര്‍ ഉത്തരവ് നല്‍കി.

സര്‍ക്കാര്‍ പൊതുമേഖല സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി വൈഫേസികളെ പിരിച്ചു വിട്ട ഒഴിവുകളില്‍ പകരം സ്വദേശികളെ നിയമിക്കുന്നതിനും നിര്‍ദേശിച്ചു. അതോടൊപ്പം വിസ കച്ചവടവുമായി ബന്ധപെട്ടു 7,197 കേസുകള്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍ സുബീഹ് അറിയിച്ചു.   2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിഴയായി 12 ദശ ലക്ഷം കുവൈറ്റ് ദിനറാണ് ഖജനാവില്‍ എത്തിയതെന്നും ഹിന്ദ് അല്‍ സുബീഹ് പറഞ്ഞു. അതേസമയം വിസ  കച്ചവടം രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് എല്ലാവിധ നിയമ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.വിസ കച്ചവട റാക്കറ്റില്‍ പെടുന്നവരാധികവും അടിസ്ഥാന വര്‍ഗ തെഴിലാളികളാണ്. 2,000 കുവൈറ്റ് ദിനാര്‍  കൂടാതെ മറ്റ് ചെലവുകളും മുടക്കിയാണ് മലയാളികളടക്കം നിരവധി വിദേശികള്‍ തൊഴില്‍ തേടി ഇത്തരം റാക്കറ്റുകളുടെ ഇരയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…