Home News കുവൈറ്റ് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കുന്നു: ഇന്ത്യക്കാരടക്കം വിദേശികള്‍ ആശങ്കയിൽ

കുവൈറ്റ് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കുന്നു: ഇന്ത്യക്കാരടക്കം വിദേശികള്‍ ആശങ്കയിൽ

0 second read
0
56

കുവൈറ്റ് : രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പദ്ധതി പൂര്‍ണ്ണ രൂപത്തിലാക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു.  സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം 11/2011 അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ രൂപത്തില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് തീരുമാനം.

ഇതനുസരിച്ചു നടപ്പ് സാമ്പത്തിക വര്‍ഷം 8000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നിലവില്‍ സെര്‍വിസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കും.  കൂടാതെ 2019 -2020 സാമ്പത്തിക വര്‍ഷം രാജ്യത്തെ സര്‍ക്കാര്‍ പൊതുമേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി , തൊഴില്‍ തേടുന്ന സ്വദേശികള്‍ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന്  സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദഗ്ദ സമിതയുടെ  പഠനം തയ്യാറാക്കുന്നതിന് ആവശ്യപ്പെട്ടു.

അതോടൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍  തൊഴില്‍ ചെയ്യുന്ന വിദേശികളുടെ  എണ്ണം പരമാവധി  3000 ആയി നിയന്ത്രിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. വരുന്ന 5 വര്‍ഷത്തിനകം സ്വദേശിവത്കരണം പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ ഒഴിവാക്കുന്നതിനാണ് തീരുമാനം.

സര്‍ക്കാര്‍ പൊതുമേഖലയില്‍ സ്വദേശികള്‍ക്ക് നല്‍കാവുന്ന തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ചും,   സെര്‍വിസില്‍ നിന്നും പിരിച്ചു വിടേണ്ട വിദേശികളുടെ പട്ടിക തയ്യാറാക്കുന്നതിനും സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടു.

സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനം സര്‍ക്കാര്‍ സര്‍വിസില്‍ തുടരുന്ന നിരവധി ഇന്ത്യക്കാരടക്കം വിദേശികള്‍ ആശങ്കയിലാണ്.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…