Home News കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഇനി മുതല്‍ കെ എസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍ വരുന്നു

കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഇനി മുതല്‍ കെ എസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍ വരുന്നു

0 second read
0
78
തിരുവനന്തപുരം ;കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഇനി മുതല്‍ കെ എസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍ വരുന്നു.
വിമാനമിറങ്ങിയാല്‍ ഉടന്‍ ഇനി ടാക്‌സി വിളിച്ച് ചിലവ് അധികമുണ്ടാക്കണ്ട. പൂര്‍ണ്ണമായും എസി ബസുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്. പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി, സെന്‍ട്രല്‍ ബസ് സ്റ്റാന്റുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം പുറപ്പെടല്‍ പോയ്ന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യം 21 സീറ്റുകളുടെ ബസുകളാണ് ക്രമീകരിച്ചിരുന്നതെങ്കിലും പിന്നീട് യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് 42 സീറ്റുള്ള ബസ്സുകളാക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് ഇടവേളയിലും 24 മണിക്കൂറും സര്‍വ്വീസുകള്‍ ഉണ്ടാകും. ഫ്‌ളൈ ബസുകളുടെ ചുമതല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേകം ചുമത ഏല്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളൈ സര്‍വ്വീസുകലുടെ സംസ്ഥാന തല ഉത്ഘാടനം ഇന്നലെ വൈകീട്ട് 4.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നു.
കൃത്യസമയം പാലിക്കല്‍, വെടിപ്പായും വൃത്തിയായും സൂക്ഷിക്കും, ലഗേജ് പരിധിവരെ സൗജന്യമായി കൊണ്ടുപോകാനുള്ള സൗകര്യം, അത്യാധുനിക ശീതികരണം എന്നിവ ഫ്‌ളൈ സര്‍വീസിന്റെ പ്രത്യേകതയായിരിക്കും
Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…