Home News കൊക്കക്കോള മധുരത്തിനൊപ്പം ഇനി ലഹരിയും;ലഹരി പാനീയം വിപണിയിലിറക്കുവാൻ കൊക്കക്കോള ഒരുങ്ങുന്നു

കൊക്കക്കോള മധുരത്തിനൊപ്പം ഇനി ലഹരിയും;ലഹരി പാനീയം വിപണിയിലിറക്കുവാൻ കൊക്കക്കോള ഒരുങ്ങുന്നു

0 second read
0
147
ന്യൂയോര്‍ക്ക്:കൊക്കക്കോള മധുരത്തിനൊപ്പം ഇനി ലഹരിയും;ലഹരി പാനീയം വിപണിയിലിറക്കാന്‍ ഒരുങ്ങി കൊക്കക്കോള. 130 വര്‍ഷത്തോളം പഴക്കമുള്ള കൊക്ക കോള കമ്പനി മൂന്നു മുതല്‍ എട്ടുശതമാനം വരെ ആല്‍ക്കഹോളുള്ള വീര്യം കുറഞ്ഞ മദ്യമാണ് നിര്‍മിക്കുക. ജപ്പാനില്‍ പരീക്ഷണാര്‍ഥം മദ്യം നിര്‍മിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.ജപ്പാനില്‍ ഇപ്പോഴുള്ള ചു-ഹി എന്ന് പേരുള്ള മദ്യത്തിന് സമാനമായാണ് ഇതും ഇറക്കുക. അരിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മദ്യവും ഫ് ളേവറുകളും ചേര്‍ത്ത് ചെറിയ ബോട്ടിലുകളില്‍ വില്‍പ്പന നടത്തും. ബിയറിന് സമാനമായ മദ്യമാണ് കൊക്ക കോള ലക്ഷ്യമിടുന്നത്. ആദ്യം ജപ്പാനിലാകും വില്‍പ്പന നടത്തുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വില്‍പ്പനയ്‌ക്കെത്തും.കൊക്ക കോളയുടെ ചരിത്രത്തിലെ വലിയ കാല്‍വെയ്പായാണ് ജപ്പാനിലെ മേധാവി ജോര്‍ജ് ഗാര്‍ഡ്യുനോ പറയുന്നത്. ജപ്പാനില്‍ ഇത്തരം ബോട്ടിലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1886ല്‍ സോഡയുമായി അമേരിക്കന്‍ വിപണിയിലെത്തിയ കൊക്ക കോള പിന്നീട് സോഫ്റ്റ് ഡ്രിങ്ക്സിലേക്ക് കടക്കുകയായിരുന്നു.
Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…