Home News ഖത്തര്‍ പ്രതിസന്ധി:ജി.സി.സി ഉച്ചകോടിയിൽ പ്രതിക്ഷയർപ്പിച്ച് പ്രവാസലോകവും

ഖത്തര്‍ പ്രതിസന്ധി:ജി.സി.സി ഉച്ചകോടിയിൽ പ്രതിക്ഷയർപ്പിച്ച് പ്രവാസലോകവും

0 second read
0
0
33

ദോഹ: ഖത്തര്‍ പ്രതിസന്ധി:ജി.സി.സി ഉച്ചകോടിയിൽ പ്രതിക്ഷയർപ്പിച്ച് പ്രവാസലോകവും കത്തിരിക്കുന്നു.പ്രതിസന്ധിയെ തുടർന്ന്​ ഇതാദ്യമായി നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ മഞ്ഞുരുക്കത്തിന്​ വഴിയൊരുങ്ങും എന്ന പ്രതീക്ഷയിലാണ്ലോകരാഷ്ട്രങ്ങൾക്കൊപ്പം പ്രവാസികളും.തീവ്രവാദ ബന്ധം ആരോപിച്ച്​ ഖത്തറിനു ​മേൽ ഉപ​രോധസമാനമായ സാഹചര്യം ഏർപ്പെടുത്താൻ സൗദി അറേബ്യ ഉൾപ്പെടെ നാല്​ രാജ്യങ്ങൾ തീരുമാനിച്ചത്​ ജൂൺ അഞ്ചിനാണ്​. ഇതിനെ സ്വയം പ്രതിരോധിക്കുന്നതിനായി ഖത്തർ സ്വത്തര നടപടികൾ സ്വീകരിച്ചെങ്കിലും ഇത് ഒത്തുതിർപ്പാക്കുന്നതായി കുവൈറ്റിന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ പല തലങ്ങളിലായി മധ്യസ്​ഥ ചർച്ചകൾ നടന്നെങ്കിലും വിജയിച്ചില്ല. ഇതിൽ  ഏറെ വേദനച്ചത് പ്രവാസ ലോകം തന്നെയായിരുന്നു. ജി.സി.സി ഉച്ചകോടിയിൽ ഇതിനൊരു പരിഹാരം കാണുവാൻ കഴിയും എന്നു തന്നെയാണ് പ്രവാസികളുടെ പ്രതിക്ഷ.കഴിഞ്ഞ ആറ് മാസക്കാലമായി പതിമൂന്നിന ഉപാധികൾ അംഗീകരിക്കാതെ ബന്ധം പുന:സ്​ഥാപിക്കില്ലെന്ന്​ സൗദി അനുകൂല രാജ്യങ്ങളും പരമാധികാരം ചോദ്യം ചെയ്​തു ​കൊണ്ടുള്ള ഒത്തുതീർപ്പിന്​ ഒരുക്കമല്ലെന്ന്​ ഖത്തറും വ്യക്​തമാക്കിയതുുണ് നാളിതുവരെ മദ്ധ്യസ്​ഥനീക്കത്തിന്​ തിരിച്ചടിയായത്​.വ്യാഴവട്ടം പിന്നിട്ട ജി.സി.സിയുടെ കെട്ടുറപ്പിനെയാണ്​ പ്രതിസന്ധി​ ഏറ്റവുമേറെ ബാധിച്ചത്​. പ്രതിസന്ധിയുടെ ആറാം മാസത്തിൽ എത്തിയിരിക്കെയാണ്​ ജി.സി.സി സുപ്രധാന ഉച്ചകോടിക്ക്​ ഇന്ന്​ കുവൈത്ത്​ വേദിയാകുന്നത്​. മറ്റു നേതാക്കൾക്കൊപ്പം ഉച്ചകോടിയിൽ ഖത്തർ അമീറും പ​ങ്കെടുക്കുന്നുണ്ട്​. നേതാക്കളുടെ സാന്നിധ്യത്തിൽ കുവൈത്ത്​ അമീർ മധ്യസ്​ഥനീക്ക​ ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. പ്രതിസന്​ധി പരിഹാരത്തിന്റെ തുടക്കമായി ഉച്ചകോടി മാറിക്കൂടായ്​കയില്ല. യമൻ, സിറിയ, ലബനാൻ സംഭവവികാസങ്ങൾ ഇറാനെതിരെ കൂടുതൽ കടുത്ത നിലപാട്​ സ്വീകരിക്കാൻ സൗദി അനുകൂല രാജ്യങ്ങൾ തയാറെടുക്കുകയാണ്​.പ്രതിസന്ധിയെ തുടർന്ന്​ ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഖത്തറുമായി കൂടുതൽ അടുത്തതും സൗദി അനുകൂല രാജ്യങ്ങൾക്ക്​ തിരിച്ചടിയാണ്​. ഏതായാലും പ്രതിസന്​ധി പരിഹാര മാർഗത്തിൽ കുവൈത്ത്​ ഉച്ചകോടിക്ക്​ നിർണായക പ്രാധാന്യമാണ്​ കൈവന്നിരിക്കുന്നത്​.

Load More Related Articles
Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…