Home News ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ ഇന്നു സാക്ഷ്യം വഹിക്കും

ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ ഇന്നു സാക്ഷ്യം വഹിക്കും

0 second read
0
75
റാസല്‍ഖൈമ:ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ ഇന്നു സാക്ഷ്യം വഹിക്കും. 167 വരന്മാര്‍ ഒരേ വേദിയില്‍ വിവാഹിതരാകാന്‍ പോകുന്ന ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ  ഇന്നു സാക്ഷ്യം വഹിക്കുന്നത്   . വരന്മാരിലൊരാള്‍ റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ കാസിമിയാണെന്നതാണ് പ്രധാന വിശേഷം. അസനിലെ അല്‍ ബൈത്ത് മിത്വാഹിതിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിവാഹം നടക്കുന്നത്.
 അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശീര്‍വാദത്തോടെ നടക്കുന്ന വിവാഹം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന യു.എ.ഇ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.
 സമൂഹവിവാഹങ്ങള്‍ പതിവെങ്കിലും കിരീടാവകാശിയുള്‍പ്പെടെ ഒരേ വേദിയില്‍ ഇത്രയും പേര്‍ വിവാഹിതരാകുന്നത് എമിറേറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യ സംഭവമാണ്. . വിവാഹവേദിക്ക് സമീപം 3500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥല സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതിയുടെ തലവന്‍ അഹ്മദ് സേലം അല്‍ മസ്‌റൂയി പറഞ്ഞു.
 വിവാഹ വേദിക്ക് ചുറ്റുമുള്ള 20000 ചതുരശ്ര മീറ്റര്‍ സ്ഥലം പച്ചപ്പും പൂക്കളും ഈന്തപ്പനകളും കൊണ്ടലങ്കരിച്ചു കഴിഞ്ഞു. റോഡില്‍നിന്ന് വിവാഹവേദി വരെയുള്ള വഴിയുടെ വശങ്ങളില്‍ പാറുന്നത് 8000 ദേശീയ പതാകകളാണ്. 12 ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന ആറ് ലാന്‍ഡിങ് സോണുകളും തയ്യാറാക്കിയിട്ടുണ്ട്.
Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…