Home Automobile ചെലവുകുറഞ്ഞ സ്വീഡിഷ് എസ്‌യുവി വോള്‍വോ ജൂലായ് 4 -ന് ഇന്ത്യയിലെത്തും: വില:40നും 45 ലക്ഷത്തിനുമിടയിൽ

ചെലവുകുറഞ്ഞ സ്വീഡിഷ് എസ്‌യുവി വോള്‍വോ ജൂലായ് 4 -ന് ഇന്ത്യയിലെത്തും: വില:40നും 45 ലക്ഷത്തിനുമിടയിൽ

26 second read
0
139

 ചെലവുകുറഞ്ഞ സ്വീഡിഷ് എസ്‌യുവി വോള്‍വോ ജൂലായ് 4 -ന് ഇന്ത്യയിലെത്തും. വില ഏകദേശം40നും 45 ലക്ഷത്തിനുമിടയിലാണ് ഇതിന്റെ വില.സ്വീഡിഷ് നിര്‍മ്മാതാക്കളുടെ ഏറ്റവും ചെലവു കുറഞ്ഞ ചെറു എസ്‌യുവിയാണിത്. വോള്‍വോ XC40 -യെ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. പുതിയ വോള്‍വോ XC40 വിപണിയില്‍ വരിക ജൂലായ് 4 -ന്. വോള്‍വോ XC40 പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ഇരുന്നൂറു XC40 എസ്‌യുവികളെയാണ് വോള്‍വോ ഇന്ത്യയിലേക്ക് കൊണ്ടുവരിക

 സ്വഡീലര്‍ഷിപ്പുകളില്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ചു പുതിയ വോള്‍വോ എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ഔദ്യോഗിക അവതരണ വേളയിൽ മാത്രമെ എസ്‌യുവിയുടെ വില വോള്‍വോ പ്രഖ്യാപിക്കുകയുള്ളു. ആദ്യ ഘട്ടത്തില്‍ പൂര്‍ണ ഇറക്കുമതി മോഡലായാണ് (സിബിയു) XC40 ഇന്ത്യയില്‍ എത്തുക.

എസ്‌യുവി ലഭ്യമാവുക ഏറ്റവും ഉയര്‍ന്ന R-ഡിസൈന്‍ വകഭേദത്തില്‍ മാത്രം. വോള്‍വോ നിരയില്‍ XC60 -യ്ക്ക് കീഴെയാണ് XC40 -യുടെ സ്ഥാനം. മുതിര്‍ന്ന XC60 -യുടെ പ്രഭാവം XC40 -യുടെ രൂപത്തിലും ഭാവത്തിലും തെളിഞ്ഞു നില്‍പ്പുണ്ട്.

കമ്പനിയുടെ കോമ്പാക്ട് മോഡ്യുലാര്‍ ആര്‍കിടെക്ചറില്‍ നിന്നാണ് പുതിയ വോള്‍വോ XC40 -യുടെ ഒരുക്കം. അതേസമയം നിരയില്‍ മുതിര്‍ന്ന XC90, XC60 മോഡലുകള്‍ ഒരുങ്ങുന്നത് സ്‌കേലബിള്‍ പ്രൊഡക്ട് ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും.ചൈനീസ് മാതൃസ്ഥാപനം ഗീലിയാണ് XC40 -യുടെ കോമ്പാക്ട് മോഡ്യൂലാര്‍ ആര്‍കിടെക്ചറിന് പിന്നില്‍. അടിത്തറ വ്യത്യസ്തമെങ്കിലും XC60, XC90 മോഡലുകളില്‍ നിന്നുള്ള ഫീച്ചറുകള്‍ XC40 കടമെടുത്തിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും 18 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും.

പാനരോമിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹര്‍മന്‍ കര്‍ദോന്‍ ഓഡിയോ സംവിധാനം എന്നിവ വോള്‍വോ XC40 -യുടെ മറ്റു വിശേഷങ്ങളില്‍ ഉള്‍പ്പെടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്.

ശ്രേണിയില്‍ സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍ എന്ന ഖ്യാതിയും ഔദ്യോഗിക വരവോടെ XC40 കൈയ്യടക്കും. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി പോലുള്ള ഫീച്ചറുകള്‍ XC40 അവകാശപ്പെടുന്നുണ്ട്.
അഞ്ചു സീറ്റര്‍ പരിവേഷമാണ് XC40 -യ്ക്ക്. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 187 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്തു എസ്‌യുവിയുടെ നാലു ചക്രങ്ങളിലേക്ക് എത്തും.
എസ്‌യുവി അണിനിരക്കുക റെഡ്, വൈറ്റ്, ബ്ലൂ എന്നീ മൂന്നു നിറങ്ങളിൽ മാത്രം. ഔഡി Q3, ബിഎംഡബ്ല്യു X1 മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ എന്നിവരോടാണ് വോള്‍വോ XC60 -യുടെ അങ്കം. 
Load More By malayalavanijyam
Load More In Automobile

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…