Home Automobile ചൈനീസ് വാഹന ഭീമന്മാരായ SAIC ഇന്ത്യയിലേക്ക്

ചൈനീസ് വാഹന ഭീമന്മാരായ SAIC ഇന്ത്യയിലേക്ക്

12 second read
0
331

ചൈനീസ് വാഹന ഭീമന്മാരായ SAIC ഇന്ത്യയിലേക്ക്. 2019 ഓടെ വിപണിയില്‍ SAIC ന് കീഴിലുള്ള എംജി മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.മത്സരം മുറുകുന്ന കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കണ്ണുനട്ടാണ് ചൈനീസ് വമ്പന്മാരുടെ മുന്നൊരുക്കങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമ്പാക്ട് എസ്‌യുവി ZS ആകും എംജി മോട്ടോര്‍സില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ അവതാരം

 

ക്രെറ്റയ്ക്ക് ചൈനീസ് ഭീഷണി; ZS എസ്‌യുവിയുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്

ശ്രേണിയില്‍ ആധിപത്യം കൈയ്യടക്കിയ ഹ്യുണ്ടായി ക്രെറ്റയെ തുടക്കത്തിലെ വെല്ലുവിളിച്ചാകും എംജി ZS ഇന്ത്യയില്‍ അണിനിരക്കുക. എംജി മോട്ടോര്‍സിന്റെ ഔദ്യോഗിക വരവറിയിച്ചുള്ള ടീസറും ഫെയ്‌സ്ബുക്കില്‍ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.   എംജി ZS, GS എസ്‌യുവികളെയാണ് വീഡിയോ ദൃശ്യങ്ങളില്‍ കമ്പനി വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ചുവടുവെയ്പില്‍ എസ് യു വികളെ കൂട്ടുപിടിച്ചാകും കമ്പനി എത്തുകയെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു

ക്രെറ്റയ്ക്ക് ചൈനീസ് ഭീഷണി; ZS എസ്‌യുവിയുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്

കമ്പനിയുടെ ഹലോല്‍ പ്ലാന്റില്‍ നിന്നുമാകും ZS എസ്‌യുവികള്‍ വിപണിയില്‍ അണിനിരക്കുക. മത്സരം കണക്കിലെടുത്ത് ബജറ്റ് വിലയിലാകും കോമ്പാക്ട് എസ്‌യുവി എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.നിലവില്‍ യുകെ വിപണിയില്‍ ZS കോമ്പാക്ട് എസ്‌യുവിയെ എംജി മോട്ടോര്‍സ് ലഭ്യമാക്കുന്നുണ്ട്. 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവി ഒരുങ്ങുന്നത്.  1.0 ലിറ്റര്‍ പതിപ്പില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുമ്പോള്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പതിപ്പില്‍ ലഭ്യമാകുന്നത്.   കാഴ്ചയില്‍ ഏറെ അഗ്രസീവാണ് എംജി ZS. വലിയ ഫ്രണ്ട് ഗ്രില്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങളാണ്.

  ക്രെറ്റയ്ക്ക് ചൈനീസ് ഭീഷണി; ZS എസ്‌യുവിയുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്റൂഫ് മൗണ്ടഡ് സ്‌പോയിലറും എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററുമാണ് പ്രധാന റിയര്‍ എന്‍ഡ് ഫീച്ചര്‍. 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളിലാണ് ZS എസ്‌യുവി അണിനിരക്കുന്നത്.

ക്രെറ്റയ്ക്ക് ചൈനീസ് ഭീഷണി; ZS എസ്‌യുവിയുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, കണക്ടിവിറ്റി ഓപ്ഷനുകളോടെയുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളിന് മേലെ കുത്തനെയുള്ള എയര്‍ വെന്റുകള്‍, ഡാഷ്‌ബോര്‍ഡിലെ സില്‍വര്‍ ട്രിം എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍. 

ക്രെറ്റയ്ക്ക് ചൈനീസ് ഭീഷണി; ZS എസ്‌യുവിയുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്ഡ്യൂവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ലൊഞ്ച് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് എംജി ZS ന്റെ സുരക്ഷാമുഖം. 

ഇന്ത്യന്‍ വരവില്‍ അഞ്ച് സീറ്ററായാകും എംജി ZS അണിനിരക്കുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുറമെ റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളോടും എംജി ZS ഏറ്റുമുട്ടും.

 

 

 

Load More By malayalavanijyam
Load More In Automobile

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…