Home Cinema ജയസൂര്യയുടെ ക്യാപ്റ്റനിലുടെ പ്രേക്ഷകമനസ്സിലേക്ക്‌ പ്രജോഷ് സെൻ ആദ്യഗോളടിച്ചു

ജയസൂര്യയുടെ ക്യാപ്റ്റനിലുടെ പ്രേക്ഷകമനസ്സിലേക്ക്‌ പ്രജോഷ് സെൻ ആദ്യഗോളടിച്ചു

0 second read
0
632

ജയസൂര്യയെ നായകനാക്കിമാധ്യമ പ്രവര്‍ത്തകനായ പ്രജീഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം  ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ.തന്റെ ആദ്യ ചിത്രത്തിലുടെ പ്രജോഷ് സെൻ എന്ന സംവിധായകൻ പ്രേക്ഷകമനസ്സിലേക്കാണ് ആദ്യ ഗോളടിച്ചിരിക്കുന്നത്. അദ്ദേഹം പൂർവ്വകാല ഫുട്ബോൾ ഇതിഹാസം  വി.പി.സത്യന്റെ ജീവിതത്തെ ആധാരമാക്കിയാണ് ക്യാപ്റ്റൻ എന്ന ചിത്രം അണിയിച്ചൊരിക്കിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരമായ  വി  പി സത്യനെ മറന്നവര്‍ക്കും അവഗണിച്ചവര്‍ക്കുമുള്ള മറുപടിയാണ് പ്രജോഷ് സെന്റെ ക്യാപ്റ്റന്‍.ആദ്യ പകുതിയില്‍ വി പി സത്യന്റെ ജീവിതത്തിലെ വിവിധ കാലങ്ങളാണ് പല ഘട്ടങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ ഫുട്ബോള്‍ ടീമിലേക്ക് നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഐഎസ്എല്‍ വരുന്നതിനു മുന്നേയുള്ള കേരളത്തിന്റെ ഫുട്ബോള്‍ മനസ്സിലെ സന്തോഷ് ട്രോഫി കാലത്തെ വി പി സത്യന്റെ ജീവിതത്തിനൊപ്പം അതേപടി പുനരാവിഷ്‍കരിച്ചിരിക്കുന്നു ചിത്രത്തില്‍. കേരള പോലീസിലെ അന്നത്തെ രാഷ്ട്രീയവും ഒരു നാട്ടിന്‍പുറത്തുകാരന്‍ ടീം ഇന്ത്യയുടെ നായകനായി വരുമ്പോഴുള്ള സംഘര്‍ഷവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നു.  കെ കരുണാകരനും അന്നത്തെ കേരളവുമെല്ലാം സിനിമയില്‍ വരുന്നുണ്ട്.

വി പി സത്യനായി എത്തിയ ജയസൂര്യ തന്നെയാണ് സിനിമയുടെ നട്ടെല്ല്. വീണ്ടും വിസ്‍മയിപ്പിക്കുകയാണ് ക്യാപ്റ്റനായി ജയസൂര്യ. രാജ്യം അറിയുന്ന ഫുട്ബോള്‍ താരമായുള്ള ഒരുനാട്ടിന്‍പുറത്തുകാരന്റെ വളര്‍ച്ചയും അവഗണനയും എല്ലാം  അദ്ദേഹം അനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെ തന്നെ ജയസൂര്യ പകര്‍ത്തുന്നുണ്ട്.

സത്യന്‍ ജീവനൊടുക്കിയത് എന്തിന് എന്ന ചോദ്യത്തിനുത്തരമായി വരുന്ന മാനസികകരുത്തില്ലായ്‍മയല്ല ചിത്രത്തില്‍ പറയുന്നത്. ഉള്‍ക്കരുത്തുള്ള കായികതാരമായിരുന്നു വി പി സത്യന്‍ എന്നതുതന്നെയാണ് ജയസൂര്യയുടെ പ്രകടത്തിനൂടെ പ്രതിഫലിപ്പിക്കുന്നത്. വി പി സത്യന്‍ കടന്നുപോയ ജീവിതമെന്തായിരുന്നുവെന്നതിന്റെ സാക്ഷ്യം തന്നെയാണ് ക്യാപ്റ്റന്‍ എന്നാണ് ആദ്യപകുതി കാണുമ്പോള്‍ തോന്നുന്നത്.

വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്‍ എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നുണ്ട്. കെ കരുണാകരനായി ജനാര്‍ദ്ദനും മികവ് കാട്ടുന്നു. കളിക്കളത്തിലെ ആരവവും ചടുലതയും അതേപടി വെള്ളിത്തിരയിലേക്ക് എത്തിക്കാന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതത്തിന് ആയിട്ടുണ്ട്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം   സംഭവ ബഹുലമായ സത്യന്റെ ജീവിതം മണിക്കൂറുകൾ മാത്രമെടുത്ത്  നവാഗതനായ പ്രജേഷ് സെന്നിനു കഴിഞ്ഞു എന്നതു തന്നെയാണ്. അതോടെപ്പം ക്യാപ്നിലൂടെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ ക്യാപ്റ്റൻ മമ്മൂട്ടിയും എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയസൂര്യ വിപി സത്യനാവുമ്പോള്‍ സത്യന്റെ ഭാര്യ അനിതയെ അവതരിപ്പിക്കുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും പ്രധാന കളിക്കാരായി എത്തുന്നു.ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് നിര്‍മ്മിച്ചത്.

 

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…