Home News ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര വിമാന സർവീസുകൾക്കു തുടക്കമായി

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര വിമാന സർവീസുകൾക്കു തുടക്കമായി

0 second read
0
100

ജീദ്ദ:ജിദ്ദഅന്താരാഷ്ട്രവിമാനത്താവളത്തിൽ ആഭ്യന്തര വിമാന സർവീസുകൾക്കുതുടക്കമായി.പുതുതായി പണിത കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആഭ്യന്തര വിമാന സർവീസുകൾക്കു തുടക്കമായത്. അൽ ഖുറയ്യാത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന മുഴുവൻ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ ആരംഭിച്ചത്.

സൗദിയുടെ വടക്കൻ പ്രദേശത്തുള്ള അൽ ഖുറയ്യാത്ത് വിമാനത്താവളത്തിലേക്കായിരുന്നു ആദ്യ സർവീസ്. ചൊവ്വാഴ്ച പുലർച്ചെ 5.15 നു 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം 142 യാത്രക്കാരുമായി രാവിലെ 9.45 നു ജിദ്ദ വിമാനത്താവളത്തിൽ തിരിച്ചെത്തി. ആദ്യ വിമാനങ്ങളിലെ യാത്രക്കാരെ ഉപഹാരങ്ങൾ നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ സ്വീകരിച്ചു. 6 ഗേറ്റുകളാണ്​ തുടക്കത്തിൽ പ്രവർത്തിപ്പിക്കുന്നത്​. ആദ്യ മൂന്നു ദിനങ്ങൾ ഈ രണ്ടു സർവീസുകൾ മാത്രമേ ഉണ്ടാവൂ. ശേഷം നാല് ഘട്ടങ്ങളിലായി സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. രണ്ടാംഘട്ടം ജുലൈ മുതൽ സെപ്തംബർ വരെയായിരിക്കും​. ഈ കാലയളവിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ സർവീസ് നടത്തും. നവംബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം ഘട്ടത്തിൽ മുഴുവൻ ആഭ്യന്തര വിമാനങ്ങളുടെയും സർവീസ് ആരംഭിക്കും. അടുത്ത വർഷം ജനുവരി മുതൽ മാർച്ച്​ വരെയുള്ള അവസാന ഘട്ടത്തിൽ 46 കവാടങ്ങളി​ലൂടെ ആഭ്യന്തര വിദേശ വിമാന സർവീസുകളും ആരംഭിക്കും.

105 കിലോമീറ്റർ ചുറ്റളവിൽ 8 ലക്ഷം ചതുരശ്ര മീറ്ററിലൊരുക്കിയ പുതിയ വിമാനത്താവളത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഏറ്റവും നൂതന രീതിയിലുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ സേവിക്കാൻ 220 കൗണ്ടറുകൾ ഉണ്ടാവും. സെൽഫ് സർവീസിനായി 80 കൗണ്ടറുകൾ വേറെയും. ട്രാൻസിറ്റ് യാത്രക്കാർക്കായി 120 മുറികളുള്ള മൂന്നുനില ഹോട്ടൽ കെട്ടിട സമുച്ചയമുണ്ട്. എണ്ണായിരത്തി ഇരുന്നൂറ് കാറുകളും 48 ബസുകളും ഒരേ സമയം നിറുത്തിയിടാൻ തക്ക വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…