Home News ജെയ്സലിന് 12 ലക്ഷം രൂപയുടെ കാര്‍ നൽകി: ഡോ.സിദ്ദീഖ് അഹമ്മദും ഇറാം ഗ്രൂപ്പും കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മഹാമാതൃകയായി.

ജെയ്സലിന് 12 ലക്ഷം രൂപയുടെ കാര്‍ നൽകി: ഡോ.സിദ്ദീഖ് അഹമ്മദും ഇറാം ഗ്രൂപ്പും കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മഹാമാതൃകയായി.

1 second read
0
25

കോഴിക്കോട്:ജെയ്സലിന് 12 ലക്ഷം രൂപയുടെ കാര്‍ നൽകി കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മഹാമാതൃകയായി ഡോ.സിദ്ദീഖ് അഹമ്മദും ഇറാം ഗ്രൂപ്പും.പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ പ്രവാസി വ്യവസായിയും സൗദി അറേബ്യയിലെ അൽക്കോബാർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഇറാം ഗ്രൂപ്പ് ഉടമ ഡോ.സിദ്ദീഖ് അഹമ്മദും വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ചേർന്നാാണ് ജെയ്ലിന് ഈ ആദരവ് നൽകിയത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിനാണ് മഹീന്ദ്രയുടെ മറാസോ കാർ ഇവർ സമ്മാനമായി നല്‍കിയത്.സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സമ്മാനമാണിതെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ടീം വര്‍ക്കിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വണ്ടി ഉപയോഗിക്കുമെന്നും മലപ്പുറം ജില്ലയിലെ ട്രോമാ കെയറില്‍ ആര്‍ക്ക് , എവിടെ ആവശ്യമുണ്ടെങ്കിലും തന്നെ അറിയിച്ചാല്‍ മതിയെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്. മനസ്സില്‍ തട്ടിയൊരു സംഭവമാണിത് എന്നും ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നും ഇറോം മോട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രി ടി പി രാമകൃഷ്ണനാണ് ജെയ്‌സലിന് ഈ സമ്മാനം നല്‍കിയത്. ചsങ്ങിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവിന്ദ്രൻ, പ്രദീപ് കുമാർ.MLA എന്നിവർക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ നന്മ പ്രവർത്തനത്തിന് സാക്ഷിയാകുവാൻ എത്തിയിരുന്നു.

ദുരിതകാലത്ത് സമാതകളില്ലാത്ത സേവന പ്രവർത്തനങ്ങളാണ് ഡോ.സിദ്ദീഖ് അഹമ്മദും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇറാം ഗ്രൂപ്പും ഇതെവരെ കാഴ്ചവച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപാനൽകിയതിനു പുറമെ മുന്നൂറിലധികം ലൈഫ് ജാക്കറ്റ്സും, ഹെഡ് ലാമ്പും, ഒപ്പം തന്നെ രക്ഷാപ്രവർത്തനത്തിനു വേണ്ടിയുള്ള നിരവധി ഉപകരണങ്ങളും പ്രളയബാധിത മേഖലയിൽ എത്തിച്ച് മത്സ്യതൊഴിലാളികൾക്കും, സന്നദ്ധ പ്രവർത്തകർക്കും ഒപ്പം തോളോടുതോൾ ചോർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ചിരുന്നു.ക്യാമ്പുകളിൽ നിന്ന് തിരികെ സ്വന്തം വീടുകളിൽ എത്തുന്നവർക്ക് കട്ടിലുകൾ വിതരണം ചെയ്തും, അടിയന്തിര സഹായമായി 2000 ലധികം കുടുംബങ്ങൾക്ക് പത്തു ദിവസം കഴിന്നതിനു വേണ്ടിയുള്ള ആഹാരസാധനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്തും, പാലക്കാട്ടെ ഒട്ടുമിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണപ്പൊതികൾ എത്തിച്ചും,മങ്കര, കോട്ടായി,മണ്ണൂർ പഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ കിറ്റുകളും പുതപ്പുകളും വിതരണം ചെയ്ത് കോപ്പറേറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി തിർന്നതിനെ തുടർന്നാണ് ജെയ്സലിന് പുതിയ കാർ നൽകിയത്.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…