Home Cinema ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ഇത് സമകാലികതയുടെ നേർകാഴ്ചയാണ്

ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ഇത് സമകാലികതയുടെ നേർകാഴ്ചയാണ്

5 second read
0
144

ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ഇത് സമകാലികതയുടെ നേർകാഴ്ചയാണ് .അതുകൊണ്ടുതന്നെ ജയസൂര്യയെ നായകനായി രജ്ഞിത്ത് ശങ്കർ സംവിധാനം ചെയ്ത  ‘ഞാൻ മേരിക്കുട്ടി’ മലയാളികൾ കണ്ടിരിക്കേണ്ട ഒരു സിനിമയാണ്, ലൈംഗിക ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറരുത് എന്നതിന്റെ പ്രാഥമിക പാഠങ്ങൾ മനസിലാക്കിക്കൊടുക്കുന്ന ഒരു ബോധവൽകരണ സഹായി ആയി വർത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിലുള്ള അല്ലെങ്കിൽ കേരളത്തിലുള്ള ട്രാൻസ്ജെന്റേഴ്സിനേയല്ല ഞാൻ മേരിക്കുട്ടി പ്രതിനിധാനം ചെയ്യുന്നത്. അതിനുപ്പുറം അവരുടെെമാനസ്സിക സംഘർഷങ്ങളെയാണ്.

മാത്തുക്കുട്ടിയായി ജനിച്ചു വളർന്ന് ഇരുപത്തേഴാം വയസിൽ മേരിക്കുട്ടിയായി സെക്സ് ചെയ്ഞ്ച് ചെയ്യുന്ന ആ ഒരു വ്യക്തിയെ മാത്രമാണ്. കാരണം അത്രയും കാലം അയാളുടെ സെക്സ് മെയിൽ ആയിരുന്നുവെങ്കിലും ജെന്റർ ഫീമെയിൽ തന്നെയായിരുന്നു. ലിംഗമാറ്റത്തിന് ശേഷം മേരിക്കുട്ടി എന്ന നിലയിലുള്ള തന്റെ സ്വത്വം അംഗീകരിച്ചു കിട്ടാനായി തീർത്തും നെഗറ്റീവ് ആയ ഈയൊരു സമൂഹത്തിൽ അവൾ നടത്തുന്ന അതിജീവന സമരമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.

മേരിക്കുട്ടിയായി വന്ന ജയസൂര്യ എന്ന നടൻ അസാധാരണമാം വിധം ആ കഥാപാത്രമായി ജീവിച്ചു.  പ്രേജീഷ് സെൻ.ജി സംവിധാനം ചെയ്ത ക്യാപ്റ്റനിൽനിന്ന് മേരിക്കുട്ടിയിലേക്കുള്ള ജയസൂര്യയുടെ പാലായനം ഇന്ത്യൻ സിനിമയെ തന്നെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത  ഞാന്‍ മേരിക്കുട്ടി ഒരു സിനിമ മാത്രമല്ല അതിനുമപ്പുറം സമകാലിക കേരളത്തിന്റെ നേർകാഴ്ച്ചയാണ്. പ്രബുദ്ധ കേരളം ചർച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങൾ മേരിക്കുട്ടി അവതരിപ്പിക്കുന്നുണ്ട്. മദ്യപാനം സ്ത്രീകൾ ചെയ്യുമ്പോൾ അത് പരിഹസിക്കപ്പെടേണ്ട ഒന്നാണെന്ന പൊതുബോധം രാത്രിയിൽ നടക്കുന്ന ട്രാൻസ്‌ജെൻഡർ സെക്സ് വർക്കറാണെന്ന പോലിസിന്റെയും പൊതു സമ ഹത്തിന്റെചിന്ത, ട്രാൻസ്‌ജെൻഡർ എന്നാൽ വേഷം കെട്ടലാണെന്ന സാമൂഹിക അവസ്ഥ എന്നിങ്ങനെ പല കാര്യങ്ങൾ മേരിക്കുട്ടി പൊളിച്ചെഴുതുന്നുണ്ട്. വളരെ ലളിതമായി ആരംഭിക്കുന്ന ചിത്രം ട്രാന്‍സ് സെക്ഷ്വലായ മാത്തുക്കുട്ടി എന്ന മേരിക്കുട്ടിയുടെ കഥയാണ്.ഒരു ആണിന്റെ ശരീരത്തോടെയും പെണ്ണിന്റെ മനസോടെയും ജനിച്ച മാത്തുക്കുട്ടിയുടെ മേരിക്കുട്ടിയിലേക്കുള്ള യാത്രയിലൂടെയാണ് സിനിമയാരംഭിക്കുന്നത്.മേരിക്കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പൊലീസ് ഓഫീസര്‍ ആകണമെന്നതാണ്. ഒരു ജോലിക്ക് വേണ്ടിയല്ല അത്. മറിച്ച് തന്റെ വ്യക്തിത്വം സമൂഹം അംഗീകരിക്കണമെങ്കില്‍ ഈ തൊഴില്‍ തന്നെ വേണമെന്ന് മേരിക്കുട്ടിക്ക് അറിയാം. അത്തരമൊരു ദിവസം വരും എന്ന ശുഭപ്രതീക്ഷ മേരിക്കുട്ടിക്ക് ഉണ്ട്. ഈ സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ.

കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഈ സിനിമയിലൂടെ രഞ്ജിത് ശങ്കര്‍ കാണിക്കുന്നുണ്ട്. ട്രാന്‍സായ ഒരു വ്യക്തിക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നീതി ലഭിക്കേണ്ട പൊലീസില്‍ നിന്നുമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൂരതകള്‍ ചുരുങ്ങിയ സമയത്തില്‍ സിനിമയില്‍ അതിശയോക്തി കലരാതെ  അവതരിപ്പിക്കാന്‍ സംവിധായകന്  കഴിയുന്നുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടുള്ള മലയാളി സമൂഹത്തിന്റെ മനോഭാവത്തിന് മലയാള സിനിമയും വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ചാന്ത്‌പൊട്ടുകള്‍ എന്നും മാങ്ങപറി ചളികുത്ത് എന്നും ധിംതരികിട തോം എന്നുമെല്ലാം മലയാളി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ കളിയാക്കി വിളിക്കാന്‍ പ്രധാനകാരണം മലയാളത്തില്‍ ഇറങ്ങിയ സിനിമകള്‍ തന്നെയായിരുന്നു. ഇത് വരെ മലയാള സിനിമയില്‍ ക്രൂരമായ തമാശ കഥാപാത്രങ്ങള്‍ മാത്രമാവേണ്ടി വന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോട് ചെയ്യാന്‍ കഴിയുന്ന ചെറുതല്ലാത്ത ഒരു പരിഹാരമാണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ.

ഒരോ സിനിമ കഴിയും തോറും ജയസൂര്യ എന്ന നടന്റെ ഗ്രാഫ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഞാന്‍മേരിക്കുട്ടി എന്ന സിനിമ. ഒരു ട്രാന്‍സ് സെക്ഷ്വല്‍ വ്യക്തിയുടെ ശരീരഭാഷയിലേക്ക് മനോഹരമായി ജയസൂര്യ അനായാസേന പകര്‍ന്നാടുന്നുണ്ട്. എടുത്ത് പറയേണ്ട ഒരാള്‍ ജോജുവാണ്. ഒരു പക്ക പൊലീസുകാരനായി ജോജു സിനിമയില്‍ ഉണ്ട്. സിനിമയില്‍ നായകന്‍ ഇല്ലെങ്കിലും ശക്തമായ വില്ലന്‍ കഥാപാത്രമാവാന്‍ ജോജുവിനായിട്ടുണ്ട്. എവിടെയോ കണ്ട് മറന്ന ഒരു പൊലീസ്‌കാരനെ ഓര്‍മ്മിപ്പിക്കുന്നത് തന്നെയാണ് ജോജുവിന്റെ അഭിനയം.

ട്രാന്‍സ് ഫോബിക് ആയ സമൂഹത്തില്‍ നിന്ന് സംരക്ഷിക്കേണ്ട പൊലീസ് തന്നെ എല്‍.ജി.ബി.ടി വിഭാഗത്തെ ദ്രോഹിക്കുന്നു എന്ന ദു:ഖ സത്യം കേരള ജനത നിരവധി തവണ കണ്ടതാണ്. ഇത്തരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍  വിഭാഗത്തെ ദ്രോഹിക്കുന്ന പൊലീസിന് ഒരു മാറ്റമുണ്ടാക്കണമെങ്കില്‍ ആദ്യം പൊലീസില്‍  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയൊരാള്‍ വേണമെന്ന് ചിത്രത്തില്‍ മേരിക്കുട്ടി പറയുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ കളക്ടര്‍ കഥാപാത്രവും മികച്ച് നിന്നു. മികച്ച കൈയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുരാജിന് കഴിഞ്ഞിട്ടുണ്ട്. അജു വര്‍ഗീസ്, ഇന്നസെന്റ്, ജുവല്‍ മേരി, ശിവജി ഗുരുവായൂര്‍ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.സിനിമയുടെ എഡിറ്റിംഗ് ചെയ്ത സഞ്ജന്‍ വിയും ക്യാമറ ചലിപ്പിച്ച് വിഷ്ണു നാരായണനും സിനിമയുടെ ഒഴുക്കിനെ ഒരിക്കല്‍ പോലും തടസ്സപ്പെടുത്തിയില്ല.

ചെറുതായി ഒന്ന് പിഴച്ചാല്‍ പോലും ഒരു ഡോക്യുഫിഷന് സ്വഭാവത്തിലേക്ക് വഴുതി മാറാവുന്ന സിനിമയെ ഇത്രയ്ക്ക് കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധായകന്റെയും ജയസൂര്യ എന്ന നടന്റെയും കഴിവാണ് എന്ന് തീര്‍ത്ത് പറയാം.

സിനിമയില്‍ പറയുമ്പോലെ തന്നെ ഈ ലോകം ആണുങ്ങളുടേതോ പെണ്ണുങ്ങളുടേതോ അല്ല കഴിവുള്ളവരുടേതാണ്.  അത് തന്നെയാണ് സിനിമ മുന്നോട്ടേക്ക് വെയ്ക്കുന്ന പ്രധാനാശയവും.

തമിഴ്നാട് യൂണിഫോമ്ഡ് സർവ്വീസ് റിക്രൂട്ട്മെന്‍റ് ബോർഡിൽ, ഭിന്ന ലൈംഗികർക്കിടയിൽനിന്ന് – ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് – ആദ്യമായി ഒരാൾ സബ്ബ് ഇൻസപെക്ടറായി നിയമിതയായത്, 2017ൽ, കെ പ്രിതിക യാഷിനിക്ക് നിയമനം ലഭിക്കുമ്പേൾ മാത്രമായിരുന്നു. പ്രദീപ്കുമാര്‍ ആയിരുന്ന പ്രിതിക, ഒമ്പതാം ക്ലാസ്സില്‍ വെച്ചാണ് തന്റെ സമ്പൂര്‍ണ്ണ സ്ത്രീത്വം തിരിച്ചറിയുന്നത്. വീടിനോ സമൂഹത്തിനോ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ആ യാഥാര്‍ത്ഥ്യംമൂലം ഒടുവില്‍ വീടു ഉപേക്ഷിച്ച പ്രിതിക ചെന്നെയില്‍ ഒരു ഹോസ്റ്റല്‍ വര്‍ഡനായി ജോലിനോക്കുകയും പോലീസ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ പെടുന്നില്ല എന്നതിനാല്‍ അപേക്ഷ നിരസിക്കപ്പെടുകയും പിന്നീട് കോടതി ഉത്തരവിലൂടെ പ്രത്യേക പരീക്ഷ നടക്കുകയും ഒടുവില്‍ നിയമനം ലഭിക്കുകയുമായിരുന്നു. മൂന്നാം വിഭാഗക്കാര്‍ എന്ന് മ‍ഡ്രാസ് ഹൈക്കോടതി നിരീക്ഷിച്ച ഈ സംഭവം, മൂന്നാം ലിംഗക്കാര്‍ എന്ന 2014ലെ സുപ്രീംകോടതിയുടെ പ്രധാന വിധിയെ ആശ്രയിച്ചുകൂടി ആയിരുന്നു, സ്വാഭാവികമായും.

വാസ്തവത്തില്‍ ഭിന്നലൈംഗികത എന്നത് ഒരു തിരഞ്ഞടുപ്പോ തട്ടിപ്പോ പ്രകൃതി വിരുദ്ധതയോ അല്ലെന്നും മറിച്ച്, അത് പ്രകൃതിദത്തമായ മറ്റൊരു നൈസര്‍ഗിക ജൈവിക ചോദനയാണെന്നും തിരിച്ചറിയാന്‍ സമൂഹത്തിനു കഴിയാതെ പോകുന്നു എന്നതാണ് വലിയ പ്രതിസന്ധിയാകുന്നത്. ‘ചാന്തുപൊട്ട്’ പോലുളള സിനിമകള്‍ക്ക ഈ വിഷയത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ആ സംഭവകഥയുടെ കൂടി പ്രചോദനം ഈ സിനിമയിൽ പ്രവർത്തിച്ചിരിക്കുമെന്ന് തീർച്ചയായും കരുതാം.

യഥാർത്ഥത്തിൽ, അതീവ സങ്കീർണ്ണമായ ഒരു വിഷയത്തിന്റെ ചെറിയൊരു അംശത്തിൽ മാത്രമാണ് – സ്വത്വപ്രശ്നത്തിൽ മാത്രമാണ് – ഈ സിനിമ സ്പർശിക്കുന്നത് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. കാരണം ഭിന്നലൈംഗികതയുടെ ഉള്‍പ്പിരിവുകള്‍- എല്‍ജിബിടിക്യു (Lesbian Gay Bisexual Transgender Qeer)-എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുടെ ‘മോഹനസ്വാമി’ എന്ന ആത്മകഥാപരമായ കഥകള്‍ (ആഷ് അഷിത വിവിര്‍ത്തനം ചെയ്തത്)വായിച്ചപ്പോഴായിരുന്നു.

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ആ അര്‍ത്ഥത്തില്‍, അതിലെ ഒരംശം മാത്രമെങ്കിലും, അത് തികഞ്ഞ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാന്‍ രഞ്ജിത് ശങ്കറിനും, ജയസൂര്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. പരിഗണിക്കപ്പെടേണ്ട ഒരു വിദ്യാഭ്യാസമൂല്യം കൂടി ഈ സിനിമയ്ക്കുണ്ടെന്നു പറയുമ്പോള്‍, സമൂഹത്തിന്റെ പൊതുബോധത്തെയും കാഴ്ചയേയും അല്പമെങ്കിലും മാറ്റാന്‍ ചിത്രത്തിനു കഴിഞ്ഞേക്കാം എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്.

ലൈെംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ, സിനിമാറ്റിക് ആയിത്തന്നെ അവതരിപ്പിക്കുമ്പോഴും, വിഷയത്തിന്റെ മെറിറ്റ് വലുതായി നഷ്ടപ്പെടുന്നില്ലെന്നത് പ്രധാന കാര്യമാണ്. ജോജു ജോർജ്ജും ഇന്നസെന്റും അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും തങ്ങളുടെ കഥാപാത്രങ്ങളെ മികവുളളതാക്കിയിട്ടുണ്ട്. ഒരു വാണിജ്യ സിനിമയില്‍ ഇത്തരം സാഹസിക ശ്രമങ്ങള്‍ എന്തുകൊണ്ടും വിലപ്പെട്ടതു തന്നെ എന്നു ചുരുക്കിപ്പറയാം

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…