Home Helth & Lifestyle തടി കൂട്ടാൻ ഒരു ഒറ്റമൂലി

തടി കൂട്ടാൻ ഒരു ഒറ്റമൂലി

7 min read
0
2,949

നിങ്ങൾ തടി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ…? എങ്കിൽ അതിന് ഏറ്റവും പറ്റിയ ഒന്നാണ് ചോളം. ചോളത്തിൽ കാർബ്യുറേറ്ററുകളും കലോറിയും കൂടുതലാണ്. ഇത് തന്നെയാണ് തടി വർദ്ധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തടി വർദ്ധിപ്പിക്കാൻ ആഗ്രഹമുള്ളവർക്കുള്ള എറ്റവും നല്ല ഒറ്റമുലിയാണ് ചോളം .സ്ഥിരമായി കഴിച്ചാൽ യാതൊരു സംശയവും വേണ്ട ആൾ തടിച്ചിരിക്കും.ഇതുകൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ചോളത്തിനുണ്ട്. രുചി എന്നതിലുപരി ആരോഗ്യത്തിനാണ് ചോളത്തില്‍ പ്രാധാന്യം. പലര്‍ക്കും ചോളം ഇഷ്ടമാവില്ല. എന്നാല്‍ ആരോഗ്യത്തിന് ഇത്രയേറെ ഗ്യാരണ്ടി നല്‍കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.ചോളം സ്ഥിരമായി കഴിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അത്രയേറെ ആരോഗ്യകരമായ ഒന്നാണ് ചോളം എന്നത് തന്നെയാണ് മറ്റ് ധാന്യങ്ങളില്‍ നിന്ന് ചോളത്തെ വ്യത്യസ്തമാക്കുന്നത്. അതുപോലെ പ്രമേഹത്തെ കുറക്കുന്നതിന് ചോളത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. അതുകൊണ്ടുതന്നെപ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ധൈര്യപൂവ്വം കഴിക്കാവുന്ന ഒന്നാണ് ചോളം. ചോളത്തിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ആണ്  പ്രമേഹ രോഗിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകം.
മലബന്ധം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാരുകള്‍ മലബന്ധം പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.കാഴ്ചക്കുറവ് കൊണ്ട് കഷ്ടപ്പെടുന്നവർക്ക് എറ്റവും ഗുണകരമായ ഒന്നാണ് ചോളം.ഇത് വേവിച്ച് കഴിക്കുന്നത് ഇത്തരം കാഴ്ച സംബന്ധമായ പ്രശ്‌നത്തെ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കുന്നു.
സ്ത്രീകളുടെ ഗർഭകാല അസ്വസ്ഥതകൾകുറക്കുകയും പ്രസവം എളുപ്പത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചോളം.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ എന്തുകൊണ്ടും പറ്റിയ ഒന്നണ് ചോളം. അലർജികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ചോളത്തിന്റെ നിത്യേന ഉള്ള ഉപയോഗം നിങ്ങളുടെ ഹൃദയത്തെയും കാത്തു സൂക്ഷിക്കുന്നു.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചോളത്തിന്റെ ഉപയോഗം. ഇതിലൂടെ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നു. എല്ലുകള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ വളരെ സഹായിക്കുന്ന ഒന്നാണ് ചോളം.എല്ലാത്തിനെക്കാളും ഉപരിയായി
ചോളം കുടലിലെ ക്യാന്‍സര്‍ സാധ്യതയെ വളരെയധികം കുറക്കുന്നു.

Load More By malayalavanijyam
Load More In Helth & Lifestyle

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…