Home News ദുബായിക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിക്കാനായി ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിങ്മാൾ വരുന്നു

ദുബായിക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിക്കാനായി ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിങ്മാൾ വരുന്നു

0 second read
0
91

ദുബായ്: ദുബായിക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിക്കാനായി ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിങ് മാൾവരുന്നു.ഷോപ്പിങ് മാള്‍ എന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിനകത്തെ കുറെ കടകള്‍ മാത്രമാണെന്ന സങ്കല്പം പൊളിച്ചെഴുതുകയാണ് ദുബായിൽ ഈ മാൾ ഒരുങ്ങുന്നത്. നിറയെ ചെടികളും പൂക്കളുമൊക്കെയായി പ്രകൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കുന്ന ലോകത്തെ ആദ്യ ഷോപ്പിങ് മാളാണ് ദുബായില്‍ വരുന്നത്. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ‘സിറ്റി ലാന്‍ഡ്’ എന്ന ഈ ഷോപ്പിങ് മാള്‍ തുറക്കും. 120 കോടി ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഒത്ത നടുക്കുള്ള സെന്‍ട്രല്‍ പാര്‍ക്ക് ഒരു ചെറിയ ഉദ്യാനം തന്നെയാകും. ഇവിടെ 2,50,000 ചതുരശ്ര അടിയിലാണ് പച്ചപ്പിന്റെ തണുപ്പും തണലും ഒരുങ്ങുന്നത്. സെന്‍ട്രല്‍ പാര്‍ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും. ഇവിടെ നിന്ന് അകത്തേക്ക് ചെല്ലുമ്പോള്‍ നിരന്നുനില്‍ക്കുന്ന മരങ്ങളും ചെറുവെള്ളച്ചാട്ടങ്ങളും കാണാം. യൂറോപ്യന്‍, അറബിക്, ആഫ്രിക്കന്‍ എന്നിങ്ങനെ പ്രത്യേകവിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിങ്ങിനുള്ളിലെ കടകളുടെ സജ്ജീകരണം. മാളിനുള്ളില്‍ മുഴുവനും പച്ചപ്പും ചെടികളും പൂക്കളുമുണ്ടാകുമെന്ന് സിറ്റി ലാന്‍ഡ് ഗ്രൂപ്പ് അറിയിച്ചു. ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ എന്ന മരുഭൂമിയിലെ വസന്തത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഹരിതാഭമായ ഈ മാളിന്റെയും നിര്‍മാതാക്കള്‍. ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്‌സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും. പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ നൂറിലധികം റീട്ടെയില്‍ സ്ഥാപനങ്ങളും 20 റെസ്റ്റോറന്റുകളും മാളിലുണ്ടാകും. നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായതായി സിറ്റി ലാന്‍ഡ് മാള്‍ അധികൃതര്‍ അറിയിച്ചു.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…