Home News ദുബായിൽ ഇ-പോലീസ് ഇനി മൊബൈലിൽ

ദുബായിൽ ഇ-പോലീസ് ഇനി മൊബൈലിൽ

1 second read
0
27

ദുബായ്: പോലീസ് സേവനങ്ങൾ സ്മാർട്ട് ഫോൺ വഴി ലഭ്യമാക്കുന്ന ‘പോലീസ് സ്റ്റേഷൻ മോഡ്’ എന്ന ഇ-സേവനത്തിന് ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച തുടക്കമിട്ടു. സ്മാർട്ട് ഫോൺ വഴി പോലീസുമായി ബന്ധപ്പെടാനും വേഗം നടപടികൾ പൂർത്തിയാക്കാനും പുതിയ സേവനം സഹായമാകും.എവിടെയിരുന്നു വേണമെങ്കിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും പരാതി സമർപ്പിക്കാനും പിഴയടയ്ക്കാനും പോലീസിന്റെ മറ്റു സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്താനും ഈ ആപ്പിലൂടെ കഴിയും. സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനുള്ള യു.എ.ഇ. വിഷൻ 2021-ന്റെ ഭാഗമായാണ് ഇത്തരമൊരു സൗകര്യം വികസിപ്പിച്ചതെന്ന് ദുബായ് പോലീസ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റനന്റ്ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ദഹി ഖൽഫാൻ തമീം പറഞ്ഞു.ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. വളരെ ലളിതമായി തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…