Home News ദുബായ് പോലീസ് പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ഉയര്‍ത്തി

ദുബായ് പോലീസ് പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ഉയര്‍ത്തി

0 second read
0
151

ദുബായ്: ദുബായ് പോലീസ് പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ഉയര്‍ത്തി.

സുരക്ഷ, ആശയവിനിമയം, നവീനത എന്നീ മൂന്നു ഘടകങ്ങളാണ് ദുബായ് പോലീസിന്റെ പുതിയ മുഖമുദ്രയടങ്ങുന്ന. ദുബായ് പോലീസിന്റെ പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി ഉയർത്തി. പോലീസിന്റെ പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റി വ്യാഴാഴ്ച അനാവരണം ചെയ്തു. വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും പ്രതീകമായി ചെറിയ തിരകളിലൂടെ സഞ്ചരിക്കുന്ന കപ്പലും അതിന്റെ ചുറ്റുമൊരുക്കിയിരിക്കുന്ന കാരുണ്യത്തിന്റെ സുരക്ഷാവലയവും പോലീസിന്റെ ശക്തിയും മികവും ലളിതമായി വിഭാവനം ചെയ്തിരിക്കുന്നു. പുതിയ ലോഗോയ്‌ക്കൊപ്പം പുതിയ സ്മാര്‍ട്ട് ആപ്പും വെബ്‌സൈറ്റും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ദുബായ് പോലീസ് അനാവരണം ചെയ്തു. കൃത്യമായ ആശയവിനിമയത്തിലൂടെയും നവീനമായ രീതികളിലൂടെയും സമൂഹവുമായി സംവദിച്ച് ദുബായിയെ സുരക്ഷിതവും സന്തോഷകരവുമായ നഗരമാക്കുകയാണ് ലക്ഷ്യം. 2021 സ്ട്രാറ്റജിക് പദ്ധതിയനുസരിച്ച് ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് പോലീസിന്റെ പുതിയ മുഖമെന്ന് അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു. പോലീസിലെ പുതുമകള്‍ വിവിധ തലങ്ങളിലുള്ളവര്‍ക്കു പരിചയപ്പെടുത്താന്‍ വിപുലമായ പ്രചാരണപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷോപ്പിങ് മാളുകളിലും വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും റോഡിലെ സ്‌ക്രീനുകളിലുമെല്ലാം വരും ദിവസങ്ങളില്‍ പുതിയ ലോഗോ പ്രദര്‍ശിപ്പിക്കും. ഇതോടെപ്പം ഒരു പുതിയ സൂപ്പര്‍ കാറും ദുബായ് പോലീസിന്റെ സൂപ്പര്‍കാറുകളുടെ പട്ടികയിലേക്ക് കൂടിയെത്തി. ബെന്റ്‌ലി ബെന്റഗ 2018 മോഡലാണ് പോലീസിന്റെ പുതിയ ലോഗോയുമായി സേവനത്തിനിറങ്ങുന്നത്. പുതിയ ലോഗോ അനാവരണം ചെയ്യുന്ന വേളയിലാണ് പുതിയ പെട്രോളിങ് കാറും അനാവരണം ചെയ്തത്. സന്ദര്‍ശകര്‍ ധാരാളമായെത്തുന്ന ബുര്‍ജ് ഖലീഫ പോലുള്ള കേന്ദ്രങ്ങള്‍ക്കടുത്താകും ബെന്റ്‌ലി ബെന്റഗ റോന്തുചുറ്റുക. പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കംപ്യൂട്ടറും നിയമലംഘനങ്ങള്‍ പിടികൂടാന്‍ പ്രത്യേക റഡാറുമായാണ് സൂപ്പര്‍ കാര്‍ സജ്ജമായിരിക്കുന്നത് . വെറുമൊരു ആഡംബര കാര്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. കൂടിയാണ് ഇത്. വെറും നാല് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കഴിയുന്ന, മണിക്കൂറില്‍ പരമാവധി 301 കിലോമീറ്റര്‍ വരെ താണ്ടാന്‍ കഴിയുന്ന പോലീസിന്റെ പുതിയ സൂപ്പര്‍ കാര്‍ ദുബായ് പോലീസിന്റെ മികവിനും കഴിവിനുമൊപ്പം സഞ്ചരിക്കുമെന്നുറപ്പാണ്.

Load More By malayalavanijyam
Load More In News

Check Also

ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.…