Home News ദുബായ് വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക് കുറയും: എയര്‍പോര്‍ട്ട് റോഡിലെ പുതിയ പാലം ഈ മാസം അഞ്ചിന് തുറക്കും

ദുബായ് വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക് കുറയും: എയര്‍പോര്‍ട്ട് റോഡിലെ പുതിയ പാലം ഈ മാസം അഞ്ചിന് തുറക്കും

0 second read
0
0
33

ദുബായ്:രാജ്യത്തെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക് കുറയും: എയര്‍പോര്‍ട്ട് റോഡിലെ പുതിയ പാലം ഈ മാസം അഞ്ചിന് തുറക്കും.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക് കുറയ്ക്കാനുതകുന്ന റാഷിദിയ പാലമാണ് വെള്ളിയാഴ്ച തുറക്കുന്നത്. ദുബായ് ആര്‍.ടി.എ. ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തായറാണ് ഇക്കാര്യം അറിയിച്ചത്. ദേര, ഖവനീജ് ഭാഗങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. കാസാബ്ലാങ്ക ഇന്റര്‍സെക്ഷനില്‍ പണിയുന്ന മറ്റൊരു പാലവും ഉടന്‍ തുറക്കും. ജനുവരി പാതിയോടെ ഇത് തുറന്നുകൊടുക്കുമെന്ന് മത്തര്‍ അല്‍ തായര്‍ വെളിപ്പെടുത്തി.എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബില്‍ഡിങ്ങിന് എതിര്‍വശത്തായി മറാക്കെഷ് റോഡിലെ പുതിയപാലം ഫെബ്രുവരിയിലും തുറക്കും. ദേരയില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കാന്‍ ഈ പാലം വഴിതുറക്കും. ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട് പരിസരത്തേക്കുള്ള പുതിയ പാലവും ഉടന്‍ തുറക്കും. എയര്‍പോര്‍ട്ട് റോഡിലേക്കുള്ള പുതിയ നാദ് അല്‍ ഹമര്‍ പാലം മാര്‍ച്ചോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ആര്‍.ടി.എ. ചെയര്‍മാന്‍ അറിയിച്ചു. 2020 ആവുമ്പോഴേക്കും ദുബായ് അന്താരാഷ്ട്ര വിമാനത്തവളത്തിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണം 92 ദശലക്ഷം ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മുന്‍കൂട്ടിക്കണ്ടാണ് പുതിയ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് രൂപംനല്‍കിയതെന്ന് മത്തര്‍ അല്‍ തായര്‍ അറിയിച്ചു. കാസാബ്ലാങ്ക സ്ട്രീറ്റില്‍നിന്ന് ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡിലേക്ക് എത്താന്‍ ഇപ്പോള്‍ ആവശ്യമായ സമയം മുപ്പത് മിനിറ്റാണ്. അത് അഞ്ച് മിനിറ്റാക്കി കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Load More Related Articles
Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും നികുതി ബാധകം: യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി

റിയാദ്: ഓൺലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെ…