Home Automobile നവംബർ മാസം ഇന്ത്യൻ വിപണിയിൽ എത്താനിരിക്കുന്ന കാറുകൾ

നവംബർ മാസം ഇന്ത്യൻ വിപണിയിൽ എത്താനിരിക്കുന്ന കാറുകൾ

8 second read
0
457

അടുത്തിടെ ഉത്സവകാലം മുന്നിൽ കണ്ട് നിരവധി മുൻനിര കാർ നിർമ്മാതാക്കൾ പുത്തൻ മോഡലുകളെ ഇന്ത്യൻ വിപണിയിൽ ഒരുമിച്ച് അവതരിപ്പിക്കുകയുണ്ടായി. ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളുമായി എത്തിയ ടാറ്റ നെക്‌സോണും, സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി കൊഡിയാക്കും, പുതിയ മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റും,  ലാൻഡ് റോവർ ഡിസ്‌കവറി എന്നിവ ഈ അവസരം കൃത്യമായി മുതലെടുത്ത കാറുകളാണ്. ഇതിന്റെ സ്വീകാര്യതയെ തുടർന്ന് നവംബർ മാസം ഇന്ത്യൻ വിപണിയിൽ നിരവധി കാറുകൾ എത്തുന്നുണ്ട്.  ആ കാറുകൾ എതെക്കെയാണെന്ന് നോക്കാം.

റെനോ ക്യാപ്ച്ചർ

വരവ്: 2017 നവംബർ 6 പ്രതീക്ഷിത വില: 10 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെ

പ്രീമിയം എസ്‌യുവിയുമായി ഇന്ത്യയിൽ കളം മാറ്റി പിടിക്കാൻ റെനോ തയ്യാറായി കഴിഞ്ഞു. റെനോ നിരയില്‍ ഡസ്റ്ററിന് മേലെയായി ഇടംപിടിക്കുന്ന ക്യാപ്ച്ചര്‍ ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, ജീപ് കോമ്പസ് മോഡലുകളോടാണ് മത്സരിക്കുക.

ഡസ്റ്ററിൽ ഇടംപിടിക്കുന്ന എഞ്ചിനിൽ തന്നെയാകും ക്യാപ്ച്ചറും അണിനിരക്കുക. 105 bhp കരുത്തും 142 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനെയാകും റെനോ നൽകുക.

അതേസമയം 109 bhp കരുത്തും 240 Nm toruqe ഉം ഏകുന്ന 1.5 ലിറ്റര്‍ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് മാനുവൽ ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

ഫോർഡ് ഇക്കോസ്‌പോർട് ഫെയ്‌സ്‌ലിഫ്റ്റ്

വരവ്: 2017 നവംബർ 8പ്രതീക്ഷിത വില: 7 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ

സബ്-കോമ്പാക്ട് എസ്‌യുവിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഫോര്‍ഡിന്റെ വരവ്.

മാരുതി ബ്രെസ്സയില്‍ നിന്നും ടാറ്റ നെക്‌സോണില്‍ നിന്നും തുടരെ നേരിടുന്ന ഭീഷണി, ശ്രേണിയില്‍ ഫോര്‍ഡിന്റെ നിലനില്‍പിനെ തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്.

ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഒട്ടനവധി പ്രീമിയം ഫീച്ചറുകളാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ആകർഷണം.കൂടാതെ ഫോർഡിന്റെ പുതിയ 1.5 ലിറ്റർ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങും. 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനുകളും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് നല്‍കുമെന്നാണ് സൂചന.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്ക് ഒപ്പമാകും 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് എത്തുക.

മാരുതി സെലറിയോ എക്‌സ്

പ്രതീക്ഷിത വരവ്: 2017 നവംബർ അവസാനത്തോടെ.പ്രതീക്ഷിത വില: 4.5 ലക്ഷം രൂപ മുതൽ 5.5 ലക്ഷം രൂപ വരെ

എഎംടി പതിപ്പ് ഒരുങ്ങിയ ആദ്യ ഇന്ത്യന്‍ കാറാണ് മാരുതി സെലറിയോ. ഇപ്പോള്‍ സെലറിയോയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി മാരുതി വീണ്ടും വരികയാണ്.

സെലറിയോയുടെ ക്രോസ്ഓവര്‍ പതിപ്പ്, സെലറിയോ എക്‌സാണ് മാരുതിയുടെ പുതിയ സമര്‍പ്പണം. സെലറിയോയുടെ പരുക്കന്‍ സ്‌പോര്‍ടി അവതാരമാണ് സെലറിയോ എക്‌സ്.പുതുക്കിയ ബമ്പറുകളും, ഹണികോമ്പ് മെഷ് നേടിയ ഫ്രണ്ട് ഗ്രില്ലും, പുത്തന്‍ എയര്‍ഡാമുകളും സെലറിയോ എക്‌സിന്റെ മുഖച്ഛായയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ക്രോസ്ഓവർ മുഖത്തിന് പിന്തുണയേകുന്ന ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ബോഡിയില്‍ ഉടനീളം ഒരുങ്ങുന്നുണ്ട്. നിലവിലുള്ള 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും സെലറിയോ എക്‌സും വന്നെത്തുക.5 സ്പീഡ് മാനുവൽ, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മോഡലില്‍ മാരുതി നല്‍കും. ക്രോസ്ഓവര്‍ ടാഗിന്റെ പശ്ചത്താലത്തില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നേടിയാകും സെലറിയോ എക്‌സ് എത്തുക.

Load More By malayalavanijyam
Load More In Automobile

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…