Home Technology നിരവധി സവിശേഷതകളുമായി മോട്ടോ എക്സ് 4 ഇന്ത്യയിൽ എത്തി

നിരവധി സവിശേഷതകളുമായി മോട്ടോ എക്സ് 4 ഇന്ത്യയിൽ എത്തി

0 second read
0
687

നിരവധി സവിശേഷതകളുമായി മോട്ടോ എക്സ് 4 ഇന്ത്യയിൽ എത്തി.തിങ്കളാഴ്ച എത്തിയ ഫോണിന്റെ എറ്റവും വലിയ സവിശേഷത ഇത് മെറ്റൽ ഗ്ലാസ് ഡിസൈനാണ് എന്നതാണ്. സ്റ്റോക്ക് ആൻഡ്രോയ്ഡ് ബിൽഡാണാ ഈ ഫോണിന്റെ ഡ്യൂവൽ ക്യാമറ ഒരു പ്രധാന പ്രത്യേകതയാണ്. യൂട്യൂബ് വഴി ലോഞ്ചിംഗ് ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്.മോട്ടോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഒക്ടാകോർ ക്യൂവൽ കോം സ്നാപ്ഡ്രാഗൺ 630 പ്രോസസ്സറാണ് ഫോണിനുള്ളത്. 2.2 ജിഗാഹെർട്സ് ശേഷിയുള്ള ഫോൺ 3ജിബി, 4ജിബി വേരിയന്റിൽ എത്തും.3000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. മോട്ടോ എക്സ് 4 ന്റെ സ്ക്രിൻ വലിപ്പം 5.2 ഇഞ്ച് ഫുൾഎച്ച്ഡിയാണ്. പിക്സൽ ഡെന്‍സിറ്റ് 424 പിപിഐ ആണ്. ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയാണ് സ്ക്രീന്‍. 32 ജിബി, 64 ജിബി സ്റ്റോറേജ് സ്പൈസിലാണ് വേരിയന്‍റുകൾ എത്തുന്നത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബിവരെ ശേഖരണ ശേഷി വർദ്ധിപ്പിക്കാം.

പിന്നിൽ ഇരട്ട ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. പ്രൈമറി സെന്‍സർ 12 എംപിയും, സെക്കന്ററി 8 എംപി 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിളുമാണ് സെന്‍സര്‍. 16 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ ഇതിന് എൽഇഡി ഫ്ലാഷുമുണ്ട്.ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടുന്ന വില 23,999 രൂപയാണ്.

Load More By malayalavanijyam
Load More In Technology

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…