Home News “നിഴൽ പോലെ “ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ സിനിമതാരം അഞ്ജലി അമീറിന്റെ മ്യൂസിക്കൽ ആൽബം പ്രദർശനത്തിന് ഒരുങ്ങുന്നു

“നിഴൽ പോലെ “ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ സിനിമതാരം അഞ്ജലി അമീറിന്റെ മ്യൂസിക്കൽ ആൽബം പ്രദർശനത്തിന് ഒരുങ്ങുന്നു

0 second read
0
95

നിഴൽ പോലെ “ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ സിനിമതാരം അഞ്ജലിഅമീറിന്റെ മ്യൂസിക്ൽ ആൽബം പ്രദർശനത്തിന് ഒരുങ്ങുന്നു.ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർസിനിമാതാരമായ അജ്ഞലി അമീറിനെ കേന്ദ്രകഥാപാത്രമാക്കി സഫീർ പട്ടാമ്പി അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ വീഡിയോ ആൽബമാണ് നിഴൽ പോലെ.മലയാളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ അഭിനയിച്ച മ്യൂസിക്കൽ ആൽബം എന്ന നിലയിൽ നിഴൽ പോലെ ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ ചർച്ചയായിക്കഴിഞ്ഞു.  ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ മ്യൂസിക്കൽ ആൽബത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത നിരവധി ഇൻസ്ട്രമെൻസ് ഉപകരണങ്ങളുടെ ബഹളങ്ങളില്ലാതെ ഗിറ്റാറിന്റെ മന്ത്രിസംഗീതം മാത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മറ്റൊന്ന് ഐഡിയ സ്റ്റാർ സിംങ്റും ചലച്ചിത്ര പിന്നണി ഗായകനുമായ ദീപക്ക്.ജെ.ആർ, രാധിക പിള്ള എന്നിവർ ക്യാമറയുടെ മുന്നിൽ എത്തുന്നു എന്നതാണ്. നിഴൽ പോലെ എന്ന ഈ സംഗീത ആൽബത്തിലെ വരികൾ എഴുതിരിക്കുന്നത് രമേഷ് കാവിലും സംഗീതം പ്രശാന്ത് നെട്ടൂരുമാണ്. എടുത്തു പറയേണ്ട് എറെ പ്രത്യേകതകൾ ഈ ആൽബത്തിനുണ്ടെങ്കിലും ഇതിന്റെ ഹൈലൈറ്റ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ സിനിമാ താരമായ അജ്ഞലിഅമീർ തന്നെയാണ്.കോഴിക്കോട് സ്വദേശിനിയായ ഇവർ ഇതിനോടകം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയോടെപ്പം പേരൻപ് എന്ന തമിഴ് ചിത്രത്തിലും, മോഹൻലാൽ നയിക്കുന്ന ബിഗ് ബോസ് എന്ന ടിവി പരമ്പരയിലുടെയും ജനശ്രദ്ധ നേടിയിട്ടുണ്ട്. മാത്രമല്ല  അഞ്ജലി അമീറിന്റെ ജീവിതംസിനിമയാകുന്നുമുണ്ട്.101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഒഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്. അഞ്ജലിയെപ്പോലെ ജീവിത വിജയം നേടിയവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മുന്നിലെത്തിക്കുകയാണ് ഈ സീരീസ് സിനിമ കൊണ്ട് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.താരം തന്നെയാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. വെബ് പോര്‍ട്ടലിലെ ശരത് ജോര്‍ജ് ബെന്നിയാണ് അഞ്ജലിയെ ജീവിതവുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതും സംവിധായകന്‍ ശരത് ജോര്‍ജ് ബെന്നി തന്നെയാണ്. ഒരു മോണിംഗ് വര്‍ക്കൗട്ടിനിടയില്‍ അഞ്ജലി തന്റെ ഫ്ളാഷ് ബാക്കിലേക്ക് ഒരു ഓട്ടം നടത്തുകയാണ്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. അഞ്ജലി അമീറിന്റെ ഈ ജനപിന്തുണ നിഴൽപോലെ എന്ന സംഗീത ആൽബത്തിന് മുതൽ കുട്ടാകും എന്നതിൽ സംശയമില്ല.

 

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…