Home News പത്മശ്രീ:ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രാരംഭ ഓഹരി വില്‍പന തുടങ്ങി

പത്മശ്രീ:ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രാരംഭ ഓഹരി വില്‍പന തുടങ്ങി

1 second read
0
0
29

കൊച്ചി: പത്മശ്രീ.ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രാരംഭ ഓഹരി വില്‍പന തുടങ്ങി. ഇന്ത്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കെ.എസ്.എ, ജോർദാൻ, ഫിലിപ്പീൻസ് എന്നി രാജ്യങ്ങളിലായി ക്ലിനിക് മുതൽ ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന സ്പെഷ്യാലിറ്റി ഹോസ്റ്റൽറ്റൽ വരെ ഉൾപ്പെടുന്ന മുന്നുറോളം സ്ഥാപനങ്ങളുള്ള ഒരു രാജ്യാന്തര ഗ്രൂപ്പാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ.

134,28,269 ഓഹരികളാണ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 78 ഓഹരികളായോ 78-ന്റെ ഗുണിതങ്ങളായോ ഓഹരി വാങ്ങാം. ഫിബ്രുവരി 15-വരെ ഓഹരികള്‍ വാങ്ങാം. മൂന്ന് ദിവസം നീളുന്ന ഓഹരി വില്‍പനയിലൂടെ 795 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പനയക്ക് മുന്നോടിയായി 294 കോടി രൂപ ആസ്റ്റര്‍ ഗ്രൂപ്പ് സമാഹരിച്ചിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 81 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ്.കേരളത്തിൽകോഴിക്കോട്,കൊച്ചി,കോട്ടക്കല്‍,വയനാട്എന്നിവിടങ്ങളില്‍ ആശുപത്രികളുള്ള ആസ്റ്റര്‍ ഗ്രൂപ്പ് തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങി ഒന്‍പത് നഗരങ്ങളില്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. കേരളത്തിന് പുറമെ കർണ്ണാടക, ആന്ധ്ര, തെ  ലുങ്കാന,മഹാരാഷ്ട്ര എന്നിവിടങ്ങളിലും ആസ്റ്ററിന് സ്ഥാപനങ്ങളുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി 19,000 പേർക്ക് ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ നിലവിൽ തൊഴിലവസരമൊരുക്കുന്നുണ്ട്.ഇതിൽ 2,305 ഡോക്ടർമാരും, 6000ത്തിലേറെ നഴ്‌സുമാരും ഉൾപ്പെട്ടിരിക്കുന്നു. ദിനംപ്രതി 50,000 ത്തോളം പേർക്കാണ് ഗ്രൂപ്പ് ആതുര സേവനം ഒരുക്കുന്നത്. ഇന്ന് ഇന്ത്യയിലേയും ഗൾഫിലേയും എറ്റവും വലിയ ആതുര സേവന ഗ്രൂപ്പാണ് ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …