Home News പാലക്കാട് സർക്കാർ ആശുപത്രിയ്ക്ക് ഇറാം ഗ്രൂപ്പ് 10 കോടി രുപാ സാമ്പത്തിക സഹായം നൽകും

പാലക്കാട് സർക്കാർ ആശുപത്രിയ്ക്ക് ഇറാം ഗ്രൂപ്പ് 10 കോടി രുപാ സാമ്പത്തിക സഹായം നൽകും

0 second read
0
97

ദമാം: പാലക്കാട് സർക്കാർ ആശുപത്രിയ്ക്ക് ഇറാം ഗ്രൂപ്പ് 10 കോടി രുപാ സാമ്പത്തിക സഹായം നൽകും. പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ  ഡോ. സിദ്ദീഖ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഇറാം ഗ്രൂപ്പാണ്പാലക്കാട് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി  10 കോടിരൂപ നൽകുമെന്ന ചരിത്ര പ്രഖ്യാപനം നടത്തിരിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇറാം ഗ്രൂപ്പ് നൽകിയ സ്വീകരണത്തിലായിരുന്നു പ്രഖ്യാപനം.

നാട്ടിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ആരംഭിച്ചിട്ടുള്ള ആർദ്രം പദ്ധതിയിൽ പ്രവാസികളുടെ സഹായം കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ വാഗ്ദാനം.

വിദഗ്ധ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാകുന്ന സർക്കാർ ആശുപത്രികൾ തന്നെയാണ് രോഗികൾക്ക് ആശ്രയിക്കാൻ ഏറ്റവും ഗുണകരമായിട്ടുള്ളതെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളാണ് ഈ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധി. അർബുദംപോലുള്ള രോഗ ചികിത്സയ്ക്ക് സംസ്ഥാനത്തിന്റെ തെക്കേയറ്റത്തേക്കുവരെ യാത്രചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

രോഗിയോടൊപ്പം കുടുംബാംഗങ്ങൾക്കും യാത്രചെയ്യേണ്ടിവരുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇതിന് പരിഹാരം കണ്ടെത്താൻ അർബുദ ചികിത്സാസൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ വികസിപ്പിക്കാൻ തുക ചെലവഴിക്കുമെന്നും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സർക്കാർ വിദഗ്്ധരുമായി ചേർന്ന് ഇതിന്റെ രൂപരേഖ ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിദ്ദീഖ് അഹമ്മദിന്റെ സഹായപ്രഖ്യാപനം ഏറെ ആഹ്ളാദത്തോടെയാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യമന്ത്രിയെ ഈ വിവരം ധരിപ്പിച്ച് ആവശ്യമായ തുടർചർച്ചകൾ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Load More By malayalavanijyam
Load More In News

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…