Home Cover ടtory പി. അനിൽ: മാധ്യമലോകത്തെ വേറിട്ട വ്യക്തിത്വo

പി. അനിൽ: മാധ്യമലോകത്തെ വേറിട്ട വ്യക്തിത്വo

1 second read
0
933

കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്കിടയിലെ സൗമ്യ സാന്നിധ്യമാണ് പി. അനിൽ.ഒരു ദൃശ്യ മാധ്യമത്തിന്റെ റീജിയണൽ എഡിറ്റർ എന്ന ഭാരിച്ച ചുമതല നിർ വഹിക്കുമ്പോഴും കഥകളും നോവലുകളും എഴുതാനും സമൂഹത്തിലെ അധഃസ്ഥിദരായ ആളുകളെ സഹായിക്കാനും സമയം കണ്ടെത്തുന്ന ആർദ്രത വറ്റാത്ത മനസിന്റെ ഉടമ.
മലയാള വാണിജ്യം കോഴിക്കോട് സ്പെഷ്യൽ പതിപ്പിൽ ഉൾപ്പെടുത്താനായി കോഴിക്കോട്ടെ ശ്രധേയരായ വ്യക്തിത്വങ്ങളെ പരിചയപെടുത്താൻ ഇറങ്ങിയപ്പോൾ പലരും നിർദ്ദേശിച്ച പേരുകളിൽ ഒന്നായിരുന്നു പി. അനിലിന്റേത്.
അനിലിനെ തേടി ഞങ്ങൾ സൂര്യാ ടീവീയുടെ കോഴിക്കോട് ഓഫീസിൽ എത്തി അപ്പോഴേക്കും അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ ഒരു വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികൾക്കു പാoപുസ്തകങ്ങൾ വിതരണം ചെയുന്ന ചടങ്ങ്.
ഫോണിൽ വിളിച്ചപ്പോൾ വൈകീട്ട് പ്രസ് ക്ലബ്ബ് പരിസരത്തുനിന്നും കാണാം എന്ന മറുപടി. പറഞ്ഞ സമയത്തു നിറഞ്ഞ പുഞ്ചിരിയോടെ ഈ മാധ്യമ പ്രവർത്തകൻ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ചടങ്ങിനെ കുറിച് ചോദിച്ചു കൊണ്ടാണ് തുടങ്ങിയത് ഇത്തരത്തിൽ സഹായങ്ങൾ നൽകാൻ പണം എവിടെ നിന്ന്‌ കണ്ടെത്തുന്നു എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടുള്ള മറുപടി.
പകുതി സ്വന്തം ശംമ്പളത്തിൽനിന്ന് പിന്നെ അറിഞ്ഞും കേട്ടും സഹായിക്കാൻ മുന്നോട്ടുവരുന്ന മനുഷ്യ സ്നേഹികളിൽ നിന്നും.
ചെറുപ്പം മുതൽ അശരണരുടെ സങ്കടമകറ്റാൻ എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് അനിലിന് ഉണ്ടായിരുന്നത്. ഗുരുവായൂരപ്പൻ കോളേജിൽ പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലത്തു (ഇന്നത്തെ പ്ലസ് റ്റു )തന്റെ നാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കായി സൗജന്യ പഠന ക്‌ളാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.
കോളേജിലേക്ക് പോകുന്നതിന് മുൻപ് കുട്ടികളെ പഠിപ്പിക്കും വൈകീട്ട് കോളേജ് വിട്ടു വരുമ്പോഴേക്കും വീട്ടിൽ കുട്ടികളുടെ നീണ്ട നിര തന്നെ ഉണ്ടാകും പിന്നെ ഇരുട്ടുവോളം ക്ലാസ്.
ഇത്രയും കുട്ടികൾക്കു ഇരിക്കാനുള്ള സൗകര്യം വീട്ടിൽ ഉണ്ടായിരുന്നില്ല. അതുകണ്ട് മനസ്സലിഞ്ഞ അമ്മ ഹേമലത നൽകിയ ചെറിയ സഹായം ഉപയോഗിച്ച് വീടിനു സമീപം മോഡേൺ ട്യൂഷൻ സെന്റർ എന്ന പേരിൽ പഠന ക്ലാസ് ആരംഭിച്ചു.

ഒപ്പം പഠിക്കുന്ന കൂട്ടുകാരായിരുന്നു അധ്യാപകർ. ഒരു പാട് പേർക് അറിവിന്റെ അക്ഷര വെളിച്ചം പകരാൻ ആ സ്ഥാപനത്തിന് സാധിച്ചു.ആ സമയത്താണ് മംഗളം ദിനപത്രത്തിന് കീഴിൽ മംഗളം കലാസാഹിത്യ വേദി ആരംഭിക്കുന്നത്. എഴുത്തിനോടും മാധ്യമ പ്രവർത്തനത്തിനോടും താല്പര്യം ഉണ്ടായിരുന്നതിനാൽ കലാ സാഹിത്യ വേദിയുമായി സഹകരിക്കാൻ തീരുമാനിച്ചു. ജന്മ നാടായ എരഞ്ഞിക്കൽ കേന്ദ്രീകരിച്ചു മംഗളം കലാ സാഹിത്യ വേദിയുടെ യൂണിറ്റ് സ്ഥാപിച്ചു. പിന്നെ നാട്ടിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി.
കഷ്ട പെടുന്നവരുടെ കണ്ണീരൊപ്പാൻ എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയായിരുന്നു അപ്പോഴും ഈ യുവാവിനുണ്ടായിരുന്നത്. മംഗളം കലാ സാഹിത്യ വേദിയുടെ ബാനറിൽ നിരവധി കോച്ചിങ് ക്‌ളാസ്സുകൾ സംഘടിപ്പിച്ചു.പി. എസ്. ഇ. ക്ക്‌ പഠിക്കാൻ താല്പര്യ മുള്ളവർക്കായി പാo പുസ്തകങ്ങൾ സംഘടിപ്പിച്ചു കൊടുത്തു. യുവേഴ്സ് ലൈബ്രറി എന്ന പേരിൽ യുവാക്കൾക്കായി ഒരു പാഠശാല ആരംഭിച്ചു.
നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ നേത്വത്വം ഏറ്റെടുത്തുകൊണ്ട് ഈ യുവാവ് മുന്നോട്ട് പോയപ്പോൾ പലരും ഈ കൂട്ടായ്മയെ സഹായിക്കാൻ മുന്നോട്ടു വന്നു.
ഈ തിരക്കുകൾക്കിടയിലായിരുന്നു ബിരുദ പഠനം. അത് പൂർത്തിയാക്കിയശേഷം തന്റെ ഇഷ്ട വിഷയമായ മാധ്യമ പ്രവർത്തനത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചെങ്കിലും അമ്മയുടെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഗവർമെന്റ് ഐ. ടി ഐ. യിൽ ചേരേണ്ടി വന്നു. എത്രയും പെട്ടന്ന് ഒരു തൊഴിൽ എന്നതായിരുന്നു വീട്ടുകാരുടെ സ്വപ്നം. ഐ. ടി. ഐ യിൽ മോട്ടോർ വെഹിക്കികൾ കോഴ്സ് ആയിരുന്നു ലഭിച്ചത്. പിന്നെ രണ്ടു വർഷക്കാലം വാഹനങ്ങളുടെ ലോകത്തു. അവിടെയും പൊതു പ്രവർത്തനം മറന്നില്ല. ഐ. ടി. ഐ യിലെ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനത്തിൽ സജീവമായി.

 ‘വിദ്യാർഥികളുടെ നിരവധി അവകാശ സമരങ്ങളിൽ മുൻ നിര പോരാളിയായി. ഐ. ടി. ഐ യുടെ വികസന കാര്യത്തിലും സജീവമായി ഇടപെട്ടു. അന്നത്തെ തൊഴിൽ മന്ത്രി എ. സി. ഷണ്മുഖദാസിനെ കണ്ട് നിരന്തരം അഭ്യർഥത്തിച്ചതിന്റെ ഫലമായി ഐ. ടി. ഐ ക് നിരവധി വികസന പദ്ധതികൾ ലഭിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്നും വിദ്യാർത്ഥി യൂണിയൻ ഭാര വാഹിയായ പി. അനിലിന്റെ പേരിൽ കത്തുകൾ ഐ. ടി. ഐ ഓഫീസിലേക്കു വന്നു തുടങ്ങിയപ്പോഴാണ് അധ്യാപകർ പോലും വിവരമറിഞ്ഞത്. സെക്കന്റ് ക്ലാസ്സോടെഐ. ടി. ഐ. പഠനം പൂർത്തിയാക്കി.

പിന്നെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു തന്റെ ഇഷ്ട വിഷയമായ മാധ്യമ പ്രവർത്തനത്തിൽ ബിരുദാന്തര ബിരുദത്തിന് ചേർന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷം പത്ര പ്രവർത്തന മേഖലയിലേക്.
തുടക്കം കേരളത്തിലെ പഴയ കാല പത്രങ്ങളിൽ ഒന്നായ കേരള കൗമുദിയിൽ. പിന്നീട് സബ് എഡിറ്ററായി മംഗളത്തിൽ. കേരളത്തിൽ ദൃശ്യമാധ്യമ രംഗം സജീവമാകുന്ന സമയമായിരുന്നു അത്. അവിടെയും ഒരു കൈ നോക്കാനായി അടുത്ത ശ്രമം. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് കീഴിൽ എ. സി. വി യിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയി ചുമതല ഏറ്റു.ദൃശ്യ മാധ്യമ രംഗത്തു സജീവമായ അനിലിനെ തേടി ഇന്ത്യയിലെ ഏറ്റവും വലിയ ചാനൽ ശൃംഖലയായ സൺ നെറ്റ് വർക്കിൽനിന്നും നിയമന ഉത്തരവ് വന്നു. സൺ ടി.വി യുടെ മലയാളം ചാനലായ സൂര്യാ ടി. വി യുടെ സബ് എഡിറ്റർ എന്ന ഭാരിച്ച ഉത്തരവാദിത്വം. അങ്ങനെ 2007 മുതൽ സൂര്യാ ടി. വി യിൽ.
ചെന്നൈയിൽ ആയിരുന്നു ആദ്യ നിയമനം. ആ കാലത്താണ് എഴുത്തിന്റെ ലോകത്തേക് തിരിയുന്നത്. ചെന്നൈയിലെ മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു.
പിന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം. അപ്പോഴേക്കും അനിൽ ഒരു മാധ്യമ പ്രവർത്തകൻ എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിൽ മലയാളികൾക്കിടയിൽ അറിയപെട്ടു തുടങ്ങിയിരുന്നു.അനിൽ എഴുതിയ ഭഗവത് ഗീതയുടെ സമഗ്രവും ലളിതവുമായ ഭാഷ്യമായ ഗീതാമൃതം ഏറെ വായനക്കാരെ തൃപ്തിപെടുത്തിയ കൃതിയാണ്.

ജന്മ കർമ്മ രഹസ്യങ്ങളെ കുറിച് ആഴത്തിലുള്ള പഠനമായ ജന്മവും കർമവും എന്ന പുസ്തകത്തിന്റെ വായനക്കാർ അധികവും ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും അഭിഭാഷകരുമാണ്.
സാധാരണ എഴുത്തുകാർ കൈവെക്കാൻ മടിക്കുന്ന ബാല സാഹിത്യ മേഖലയിലും തിളങ്ങുന്ന നേട്ടമുണ്ടാക്കാൻ അനിലിന് സാധിച്ചു. മികച്ച ബാല സാഹിത്യ കൃതിക്കുള്ള അക്ഷരം പുരസ്‌കാരം നേടിയ സ്വർണ മീനും സുന്ദരി പൂബാറ്റയും എന്ന പുസ്തകം ബെസ്‌റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചു. മറ്റൊരു ബാല സാഹിത്യ കൃതിയായ കുഞ്ഞാറ്റയുടെ മാന്ത്രിക പട്ടത്തിന് അക്ഷര ശ്രീ പുരസ്കാരവും ലഭിച്ചു.പുരസ്‌കാരങ്ങളുടെ പട്ടികയെടുത്തു നോക്കുമ്പോൾ ആർക്കും അസൂയ ഉളവാക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ചെറിയ പ്രായത്തിനിടെ സ്വന്തമാക്കാൻ ഈ യുവാവിന് സാധിച്ചതായി മനസിലാക്കാം. ഇ. മൊയ്‌തു മൗലവി അവാർഡ്. ടെലിവിഷൻ പ്രേക്ഷക സമിതി കാഴ്ച അവാർഡ്. കലാനിധി ദൃശ്യ രത്‌ന പുരസ്‌കാരം.മാപ്പിള കലാ അക്കാദമി അവാർഡ്. ഗ്രീൻ വ്യൂ പരിസ്ഥിതി അവാർഡ്. ഭാഷാശ്രീ പുരസ്‍കാരം. ശാന്തദേവി സ്മാരക അവാർഡ്. ധാർമികത മാസിക അവാർഡ്. തുടങ്ങിയവ അതിൽ ചിലതു മാത്രം.മാധ്യമ മേഖലയിൽ സജീവമായിരിക്കുമ്പോഴാണ് യൂത്ത് പ്രമോഷൻ കൗണ്സിലിന്റെ വൈസ് ചെയര്മാന് എന്ന ചുമതല ലഭിക്കുന്നത്.
ചെറുപ്പം മുതൽ ചെയ്തു വന്ന പ്രവർത്തങ്ങൾ കുറെ കൂടി നന്നായി ചെയ്യാൻ അത് അവസരം ഒരുക്കി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി സ്‌കോളർഷിപ്പ്. പി. എസ്. സി. കോച്ചിങ് ക്‌ളാസ്സുകൾ. സ്പോർട്സ് പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഇതിനു പുറമെ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും തൊഴിൽ മേളകൾ. 5000ത്തിൽ അധികം പേർക്ക് ഇക്കാലയളവിൽ വിവിധ കമ്പിനികളിൽ ജോലി ലഭ്യമാക്കി നൽകാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഡ്രഗ്സ് ആൻഡ് ഫാർമസൂട്ടികലിലെ ജീവനക്കാരിയായ നിഷിത യാണ് ഭാര്യ. വിഘ്‌നേഷ് അനിൽ ഏക മകനും.

Load More By malayalavanijyam
Load More In Cover ടtory

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…