Home News പൊതുമാപ്പ് വിവരങ്ങൾ അറിയാനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കൈപ്പുസ്തകം പുറത്തിറക്കി

പൊതുമാപ്പ് വിവരങ്ങൾ അറിയാനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കൈപ്പുസ്തകം പുറത്തിറക്കി

0 second read
0
25

ഷാർജ: യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന് അപേക്ഷിക്കുന്നതിനുള്ള പ്രാഥമിക വിവരങ്ങൾ അറിയാനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കൈപ്പുസ്തകം പുറത്തിറക്കി.

അസോസിയേഷന്റെ നിയമകാര്യസമിതിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ വിവരങ്ങൾ ചോദ്യം, ഉത്തരം രീതിയിലാണ് വിശദീകരിക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളും കൈപ്പുസ്തകത്തിന്റെ അവസാന പേജിലുണ്ട്. പൊതുമാപ്പിന് നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉപകരിക്കുന്ന വിധത്തിലാണ് കൈപ്പുസ്തകം തയ്യാറാക്കിയത്.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…