Home Helth & Lifestyle പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

0 second read
0
226

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

1.രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് രോഗം നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഈ അളവ് കൂടുതലായാലും കുറവായാലും അപകടമാണ്. പ്രമേഹത്തിനുളള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്. ഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് ശേഷവും രക്തം പരിശോധിക്കണം.

2. പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഹീമോഗ്ലോബിന്‍ പരിശോധിച്ചിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ആരോഗ്യകരമാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് ഏഴില്‍ കുറവായിരിക്കണം.

3.മരുന്ന് കഴിക്കാന്‍ മറക്കരുത്. അതും കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നത് പ്രമേഹരോഗികള്‍ ചെയ്യേണ്ട കാര്യമാണ്. സമയംതെറ്റി കഴിക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.

4. പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും.

5. പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.

6.  ശരീരഭാരം കൂടുന്നത് ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ പ്രതികീലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്സ് ശ്രദ്ധിക്കണം. ഇതിന് വ്യായാമം ഉറപ്പായും വേണം. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സാഹിക്കും.

7. എല്ലാ ദിവസവും പാദങ്ങളുടെ പരിചരണം നിര്‍ബന്ധമാണ്. ഓരോ ദിവസത്തെയും നിരീക്ഷണം നിങ്ങളുടെ പാദങ്ങളിൽ ചെറിയ മുറിവുകൾ പോലും ഉണ്ടായാൽ കണ്ടെത്താൻ സഹായിക്കും.

8.എല്ലായ്പ്പോഴും ചെരിപ്പുകൾ ഉപയോഗിച്ച് മാത്രം നടക്കുക. വീട്ടിനകത്തും പുറത്തും ധരിക്കാനായി പ്രത്യേകം ചെരിപ്പുകൾ കരുതുക. മറ്റുള്ളവരുടെ ചെരിപ്പ് മാറി ഉപയോഗിക്കരുത്. ഡയബറ്റിക് ചെരുപ്പുകൾ തിരഞ്ഞെടുത്തുവാങ്ങുക.

9.അമിതമായ ചൂടുള്ള വെള്ളത്തിൽ കാൽ കഴുകരുത്. ഇളം ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് പാദങ്ങൾ കഴുകി അണുവിമുക്തമാക്കാം.

10. പാദങ്ങളിൽ ഈർപ്പം നിലനിർത്തരുത്. നനഞ്ഞ പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.

Load More By malayalavanijyam
Load More In Helth & Lifestyle

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…