Home News പ്രവചനങ്ങൾ തെറ്റുന്നു: അബുദാബി കുതിക്കുന്നു

പ്രവചനങ്ങൾ തെറ്റുന്നു: അബുദാബി കുതിക്കുന്നു

0 second read
0
145

അബുദാബി: സാമ്പത്തിക നിരീക്ഷകരുടെ പ്രവചനങ്ങൾ തെറ്റിച്ചു കൊണ്ട് അബുദാബി കുതിക്കുന്നു.എണ്ണയിതര വ്യവസായരംഗത്താണ് അബുദാബി വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ 2018 ജനുവരിയിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 12.4 ബില്യണ്‍ ദിര്‍ഹത്തിന്റെ കച്ചവടമാണ് എണ്ണയിതര മേഖലകളില്‍നിന്നുമാത്രം എമിറേറ്റിന്റെ വരുമാനം. സൗദി അറേബ്യയാണ് കയറ്റുമതി രംഗത്ത് അബുദാബിയുടെ ഏറ്റവും ശക്തരായ പങ്കാളി. 300 ദശലക്ഷം ദിര്‍ഹത്തിന്റെ വാണിജ്യ പങ്കാളിത്തമാണ് സൗദിയുമായി അബുദാബിക്കുള്ളത്. വ്യാവസായിക, നിര്‍മാണ രംഗങ്ങളിലെ ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് അബുദാബി സര്‍ക്കാരിന് ഏറ്റവുമധികം വിദേശ നാണ്യം നേടിക്കൊടുത്തത്. റീ എക്‌സ്‌പോര്‍ട്ടിങ് രംഗത്ത് ചൈനയാണ് അബുദാബിയുടെ ഏറ്റവുംവലിയ പങ്കാളി രാഷ്ട്രം. 286 ദശലക്ഷം ദിര്‍ഹത്തിന്റെ കച്ചവടമാണ് ചൈനയുമായി നടത്തിയത്. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് കയറ്റുമതി ഉത്പന്നം. കുവൈത്ത്, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായാണ് അബുദാബി കയറ്റുമതി രംഗത്ത് കൂടുതലും ആഭിമുഖ്യം പുലര്‍ത്തുന്നത്. എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനം ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷങ്ങളിലായി വിനോദസഞ്ചാര രംഗങ്ങളിലടക്കം വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് അബുദാബി നടത്തിവന്നിരുന്നത്. യാസ്, സാദിയാത് ഐലന്‍ഡുകള്‍ കേന്ദ്രീകരിച്ച് വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വാര്‍ണര്‍ ബ്രോസിന്റെ തീം പാര്‍ക്ക്, കടല്‍ക്കാഴ്ചകള്‍ക്കായുള്ള മ്യൂസിയം, ലൂവ്ര് അബുദാബി മ്യൂസിയം തുടങ്ങിയവ അബുദാബിയെ മധ്യേഷ്യയിലെ പ്രധാന ടൂറിസം ഹബ് ആക്കിമാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ്. സാംസ്‌കാരിക വിനോദസഞ്ചാര രംഗത്തും അബുദാബി കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ കൊണ്ടുവരുന്ന വൈവിധ്യങ്ങളാണ് എണ്ണയിതര സാമ്പത്തിക രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ജനറല്‍ സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു. കള്‍ച്ചറല്‍ ടൂറിസം ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന രംഗമായി വളര്‍ന്നുകഴിഞ്ഞു. ഈ രംഗം ലോകത്തിന് സമ്മാനിക്കുന്നത് വിലമതിക്കാനാവാത്ത അനുഭവങ്ങളാണ്. രാഷ്ട്രത്തിന്റെ പൈതൃകം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഈ മേഖലയുടെ പ്രചാരണത്തിന് കാര്യമായ പദ്ധതികള്‍ക്കാണ് വകുപ്പ് തുടക്കംകുറിച്ചിട്ടുള്ളത്. സിമ്പോസിയങ്ങളും മേളകളും ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Load More By malayalavanijyam
Load More In News

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…