Home Cinema ഫിഫ്റ്റി-ഫിഫ്റ്റി ചാൻസുമായി പൃഥ്വിരാജിന്റെ വിമാനം പറന്നു തുടങ്ങി

ഫിഫ്റ്റി-ഫിഫ്റ്റി ചാൻസുമായി പൃഥ്വിരാജിന്റെ വിമാനം പറന്നു തുടങ്ങി

1 second read
0
447

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിമാനം. ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഹൈസ്കൂളില്‍ വച്ച്‌ പഠനം ഉപേക്ഷിക്കേണ്ടി വന്ന തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അംഗ പരിമിതനായ ഒരു യുവാവ് സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറപ്പിക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കണ്ട ചിത്രം തട്ടക്കുഴി സ്വദേശി സജി തോമസിന്റെ ജീവിത കഥയാണ്. കടൽ കടന്നും സജിയുടെ പേരും പ്രശസ്തിയും ഉയർന്നപ്പോഴും കേരളം കാര്യമായി ഗൗനിച്ചില്ല എന്നതാണ് വാസ്തവം.

മുൻപ് പുറത്തിറങ്ങിയ വിനിത് ശ്രീനിവാസന്റെ ‘എബി’യും സമാനമായ കഥാപശ്ചാത്തലത്തിൽ എത്തിയ ചിത്രമായിരുന്നതിനാൽ തന്നെ വിമാനം എങ്ങനെ വേറിട്ട് നിൽക്കും എന്ന് ചലചിത്ര പ്രേമികൾ ഉറ്റുനോക്കിയിരുന്നു .കേവലം ഒരു ഇൻസ്പിരേഷൻ മൂവിക്കുമപ്പുറം രണ്ട് പേരുടെ ശക്തമായ പ്രണയം പറയുന്ന വിമാനം സമീപ കാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ പ്രണയ ചിത്രവും കൂടിയാവുന്നുണ്ട്.

വെങ്കി എന്ന വെങ്കിടേഷായി എത്തിയ പൃഥ്വിരാജ് തൻമയത്വത്തോടെയുള്ള അഭിനയം കൊണ്ട് മനം കവരുന്നു , കൂടെ ജാനകിയായി എത്തിയ ദുർഗാ കൃഷ്ണയും. മലയാള സിനിമക്ക് ഒരു പ്രതീക്ഷയാണെന്ന് അഭിനയ മികവ് കൊണ്ട് ദുർഗ തെളിയിക്കുന്നുണ്ട്. യൗവനവും വർദ്ധക്യവും ഒരു പോലെ, കൃത്യതയോടെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് ഇരുവരും . അലൻസിയർ അശോകൻ , സൈജു കുറുപ്പ് , രോഹിണി , ലെന തുടങ്ങി എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോൾ ഭംഗിയാക്കി. വെങ്കിയുടെ വിമാന സ്വപ്നങ്ങൾക്കും പ്രണയത്തിനും കട്ട സപ്പോർട്ടോടെ കൂടെ നിൽക്കുന്ന അലൻസിയർ ചെയ്ത പാപ്പ (റോജർ) എന്ന കഥാപാത്രം കയ്യടി അർഹിക്കുന്നുണ്ട്. ഒപ്പം അമ്മാവനായി എത്തിയ സുധീർ കരമനയും .

സിനിമയുടെ മൂഡിനോട് ചേർന്ന് പോകുന്നതാണ് ഗോപി സുന്ദർ ചിട്ടപ്പെടുത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും. വർക് ഷോപ്പും, ഷെഡും ചുറ്റുപാടുകളും സൂക്ഷമ ശ്രദ്ധയോടെ അണിയിച്ചൊരുക്കിയ കലാസംവിധായകൻ പ്രത്യേക പ്രശംസ അർഹിക്കുന്നു. ഷഹനാദ് ജലാലിന്റെ ഛായാഗ്രാഹണം അസാധ്യമായിരുന്നു. വിമാനത്തിനൊപ്പം പ്രേഷകരെയും ഉയർന്ന് പറപ്പിക്കുന്നതിൽ ഈ ക്യാമറാ കണ്ണുകളുടെ പങ്ക് ചില്ലറയല്ല.

മെല്ലെ സഞ്ചരിക്കുന്ന, എന്നാൽ ഉള്ളടക്കം കൊണ്ടും ദ്യശ്യ മികവ് കൊണ്ടും മികച്ച് നിൽക്കുന്ന വിമാനത്തിന്റെ പേര്, ഈ വർഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റിൽ ഉണ്ടാകും എന്ന് തീർച്ച.

പടം തുടങ്ങുന്നത് വെങ്കിടിയുടെയും ജാനകിയുടെയും കുട്ടിക്കാലം കാണിച്ചുകൊണ്ടാണ്. ക്രിസ്റ്റ്യന്‍ ആയ അച്ഛന്‍ മരിച്ചുപോയ നായര്‍ ആയ അമ്മയുടെ മകനാണ് വെങ്കിടി എന്നൊക്കെയാണ് പശ്ചാത്തലം പറഞ്ഞുവെക്കുന്നത്. (കൂടിയ ഇനം നായര്‍ തന്നെ എന്നുതന്നെ എന്ന് ഊട്ടിയുറപ്പിക്കാനാവും പട്ടന്മാരില്‍ സാധാരണയായി കേള്‍ക്കാറുള്ള വിളിപ്പേരായ വെങ്കിടി തന്നെ സംവിധായകന്‍ നായകന് തെരഞ്ഞെടുത്തത് ) പാട്ടുപഠിപ്പിക്കുന്ന വെങ്കിടിയുടെ അമ്മയുടെയടുത്തേക്ക് ജാനകി സംഗീതാഭ്യാസനത്തിനായി വരുന്നുണ്ട്. ചെക്കന് പക്ഷെ കുട്ടിയാവുമ്പൊഴേ കലകളിലല്ല സാങ്കേതിക മേഖലകളിലാണ് ആഭിമുഖ്യം. അവന്റെ ബധിരതയെ കളിയാക്കുന്നവരെ അവന്‍ ചെറുപുഞ്ചിരിയോടെ ആണ് നേരിടുന്നത്

യാത്രയിലെ ഓര്‍മ്മകളായി സിനിമ വിടരുന്നു
 പിന്നീട് കാണുന്നത് ഏറോസയന്റിസ്റ്റായ ജെ വെങ്കടേശ്വരന്‍ രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന കാഴ്ചയാണ്. ടിയാന് പദ്മശ്രീയും മുന്‍പ് ലഭിച്ചിട്ടുണ്ട് എന്നു ടിവി വാര്‍ത്തയില്‍ നിന്നും നമ്മള്‍ക്ക് മനസിലാവുന്നു. വാര്‍ത്ത കണ്ടുകിടക്കുന്ന ജാനകി രോഗിണിയും മധ്യവയസ്‌കയുമാണ്. അടുത്ത കൗമാരക്കാരിയായ മകള്‍ ഗൗരി ഉണ്ട്. ഗൗരി അഭിനന്ദനമറിയിക്കാനായി വെങ്കടേശ്വരനെ വിളിച്ച് 22 കൊല്ലമായി നാട്ടില്‍ വന്നിട്ടില്ലാത്ത അയാളെ ക്ഷണിക്കുന്നതോടെ അയാളുടെ യാത്രയിലെ ഓര്‍മ്മകളായി സിനിമ വിടര്‍ന്നു വരുന്നു.ഫ്ലാഷ്ബാക്കിലേക്കാണ് പോക്ക് എന്നിരിക്കെ ആദ്യത്തെ പത്തുമിനിറ്റിലെ കുട്ടിക്കാലം കാണിച്ചതെന്തിനാന്ന് ആർക്കും പിടികിട്ടിക്കൊള്ളണമെന്നില്ല. ഏതായാലും ശാസ്ത്രജ്ഞന്റെ ഓർമ്മകൾ ചെന്നു നിൽക്കുമ്പോൾ വെങ്കിടിക്ക് 22-25 വയസ് ആണ്. പഠനമൊക്കെ തുടരെ തുടരെ ഉപേക്ഷിച്ച ശേഷം മെക്കാനിക്കായ മാമൻ സുധീർ കരമനയെ ഹെൽപ്പ് ചെയ്യുകയാണ് വെങ്കിടി. പാപ്പ അലൻസിയറുടെ സഹായത്തോടെയും മാമന്റെ പിന്തുണയോടെയും റ്റു സീറ്റർ വിമാനമുണ്ടാക്കാനുള്ള ശ്രമത്തിനൊപ്പം ജാനകിയുമായുള്ള പ്രണയവും പാരലലായി നടക്കുന്നു.

വിമാനനിർമ്മാണത്തിലെയോ പ്രണയത്തിന്റെയോ ആത്മാർത്ഥതയെയോ ഗൗരവത്തെയോ പ്രേക്ഷകനിൽ എത്തിക്കാനും മാത്രമുള്ള കരുത്ത് ആദ്യപകുതിയിലെ പ്രദീപ് നായരുടെ സ്ക്രിപ്റ്റിനില്ല. പഴയമട്ടിലുള്ള പാട്ടും ഡാൻസുമായി വരുന്ന ഡ്യുയറ്റ് ഒക്കെ യൂടൂബിൽ ഇറങ്ങിയപ്പോൾ ചെക്കന്മാർ പൊങ്കാലയിട്ടിരുന്നു. 25 കൊല്ലം മുൻപ് നടക്കുന്ന കഥയാവുമ്പൊ അതൊക്കെ സ്വാഭാവികമെന്നു കരുതി സമാധാനിക്കാതെ നിർവ്വാഹമില്ല. നായികയുമായുള്ള കോമ്പിനേഷൻ സീനുകളേക്കാൾ അലൻസിയറുമായുള്ള കെമിസ്ട്രി ആണ് പൃഥ്വിയ്ക്ക് വർക്കൗട്ട് ആയത് എന്നും പറയേണ്ടിവരും.
വിമാനം എന്നതിലുപരി, “ചാവും മുൻപ് ഒരിക്കലെങ്കിലും നമ്മൾ ഒന്നിച്ച് പറക്കും പെണ്ണേ നമ്മുടെ വിമാനത്തിൽ.‌” എന്ന സംഭാഷണത്തിലേക്ക് ഫോക്കസ് ചെയ്യാനാണ് സ്ക്രിപ്റ്റ് ശ്രമിച്ചിരിക്കുന്നത്. പാളിപ്പോവാനും രക്ഷപ്പെടാനും ഫിഫ്റ്റി-ഫിഫ്റ്റി സാധ്യത ഉള്ള ഒരു തീരുമാനമാണിത്. കണ്ടറിയാം.
Load More By malayalavanijyam
Load More In Cinema

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…