Home Cover ടtory ബഹ്‌റിന്റെ സുകൃതം
വി.കെ.രാജശേഖരന്‍പിള്ള പ്രവാസിഭാരതീയസമ്മാന്‍ പുരസ്‌കാരനിറവില്‍

ബഹ്‌റിന്റെ സുകൃതം
വി.കെ.രാജശേഖരന്‍പിള്ള പ്രവാസിഭാരതീയസമ്മാന്‍ പുരസ്‌കാരനിറവില്‍

8 min read
0
858

മഹാന്മാരുടേയും പ്രശസ്തരുടേയും ഇട യില്‍താനൊ രു സാധാ രണ മനു ഷ്യനാ ണെന്ന നില യില്‍ മിതത്വംപാലിച്ചും ,എന്നാല്‍ സ്വന്തം വ്യക്തിത്വം ഉയര്‍ ത്തിപ്പി ടിച്ചും നില്‍ക്കുന്ന വര്‍ എത്ര പേരു ണ്ടാകും നമു ക്കിട യില്‍. പരി മിത മായേ അത്തരം വ്യക്തി ത്വങ്ങളെ നമു ക്ക് കണ്ടെ ത്താനാവൂ.എന്നാല്‍ കേര ളത്തിന്റെയും ബഹ് റിന്റേയും സമ്പ ദ്‌വ്യവസ്ഥ യ്ക്ക് തന്നെ ഏറെ സംഭാവന കള്‍ നല്‍കി ഇന്ത്യയുടെ പര മോന്ന ത ബഹു മതി കളിലൊന്നായപ്രവാ സി ഭാരതീയ സമ്മാന്പുരസ്‌കാ രം കരസ്ഥമാക്കിയവി.കെ.രാജ ശേഖരന്‍പിള്ളഅത്തരമൊരുവ്യക്തിത്വമാണെന്ന്നമുക്ക്അഭിമാനത്തോടെപറയാം.സ്വന്തംവ്യക്തിത്വംതന്നെയാണ്ഇദ്ദേഹത്തിന്റെഎല്ലാവിജയത്തിന്റേയുംമുഖവുരയുംമുഖമുദ്രയും.ബഹ്റിന്‍,സൗദിഅറേബ്യ,യു.എ.ഇ,സിംഗപ്പൂര്‍,യു.കെ,ഇന്ത്യ എന്നി വിടങ്ങളി ലായി വ്യാപി ച്ചുകി ടക്കു ന്ന നാഷ ണല്‍ ഗ്രൂ പ്പ് ഓഫ് കമ്പനീ സിന്റെ അമ രക്കാ രനായ വി.കെ.രാജ ശേഖ രന്‍പി ള്ള മന സ്സില്‍നന്മയു ണ്ടെങ്കില്‍ ദൈവം വഴി വിള ക്കുമാ യി മുന്നില്‍ എത്തു മെന്നസത്യം കര്‍മ്മ ങ്ങളി ലൂടെ ആഗോളമ ലയാ ളിക്ക് കാട്ടിത്തന്ന വ്യക്തിയാ ണ്. അതുകൊണ്ടു തന്നെ പ്രവാസി മല യാളി കള്‍ക്കിടയില്‍ ഒട്ടേ റെ വിശേ ഷണ ങ്ങള്‍ ഇദ്ദേ ഹത്തി നുണ്ട്.

മറ്റു ള്ളവ രുടെ നന്മയിലും വളര്‍ ച്ചയിലും മറ്റാ രെക്കാളും മനസ്സുതുറ ന്ന് സന്തോ ഷിയ് ക്കുന്ന മഹത്‌വ്യക്തി…

മാനുഷി ക മൂല്യ ങ്ങള്‍ക്ക് മറ്റെ ന്തിനേ ക്കാളും മഹത്വം കല്‍പ്പി ക്കുന്ന മനുഷ്യ സ്‌നേ ഹി….

തന്റെ സമ്പാദ്യം സഹ ജീവി കള്‍ക്കു കൂടി പ്രയോ ജന പ്പെടുത്ത ണംഎന്നു ചിന്തി ക്കുന്ന അപൂര്‍ വ്വംപ്രവാ സിക ളില്‍ ഒരാള്‍….

എന്നിങ്ങ നെ ധാരാ ളം വിശേഷണങ്ങള്‍ ഉണ്ടെങ്കിലും നിറഞ്ഞലാളിത്യവും മനസ്സുനിറയെ നന്മയും കൈമു തലാക്കി യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന വിശേഷണമായിരിക്കും ഇദ്ദേഹത്തിന് ഏറെചേരുക.  എളിയനി ലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കി അതിലൊരു ഭാഗം പാവങ്ങള്‍ക്കായി ചിലവിടു ന്ന ഇദ്ദേഹം ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടേയും ഏതു കൂറ്റന്‍ പര്‍വ്വതനിരകളും എത്തിപ്പിടിക്കാമെന്ന് സ്വന്തം ജീവി തവിജയം തന്നെലോക മലയാളിയ്ക്ക് മുന്നില്‍ സാക്ഷ്യം നല്‍കുകയാണ്.  സത്യസന്ധതയും സഹാനുഭൂതിയും,ദാനശീലവും,ആത്മാര്‍ത്ഥതയും കൈമുതലാക്കി പ്രത്യക്ഷവും പരോക്ഷവുമായി ആയിരക്കണക്കിനാളുകളുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന വി.കെ.രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിലൂടെ………….

മാന്നാറില്‍ നിന്നു തുടക്കം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറുഗ്രാമമാണ് മാന്നാര്‍.  ഒരു കാലത്തു ഓട്,ചെമ്പ്,ഖാദിവസ്ത്രം എന്നീ വ്യവസായങ്ങളിലൂടെ കേരളത്തിന്റെ ഗള്‍ഫ്എന്നറിയപ്പെട്ടിരുന്ന നാട്.  പക്ഷെ, ചരത്രത്തില്‍ ഇടംനേടാന്‍കാരണംഇവിടെയുള്ളസഹസ്രാബ്ദങ്ങളുടെപഴക്കമുള്ളശിവക്ഷേത്രങ്ങളും,ദ്രാവിഡആരാധനാകേന്ദ്രങ്ങളുമാണ്.  മാത്രമല്ല1948-ല്‍ വാസ്‌കോഡഗാമപണികഴിപ്പിച്ചു എന്നു പറയപ്പെടുന്നലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ആദ്യ പള്ളിയായ പരുമലപള്ളിയും,മാലിക് ദീനാറും സംഘവും പണികഴിപ്പിച്ചമുഹിയിദ്ദീന്‍ മുസ്ലപള്ളിയും മാന്നാറിന്റെ ചരിത്രപ്രാധാന്യം വര്‍ദ്ധി പ്പിക്കുന്നു.  ചരിത്രപ്രസിദ്ധമായ ഇതി നടുത്തുള്ള പ്രദേശമാണ് കുട്ടം പേരൂര്‍.ക്രോഷ്ടമുനിയുടെ ചിതല്‍പുറ്റ് കൊണ്ടും,ക്ഷേത്ര കൊത്തുപണികള്‍ കൊണ്ടും പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം.  അവിടെയുള്ള അനുഗ്രഹീത പുരാതന നായര്‍ തറവാടായ ചക്കനാട്ടു കുടുംബത്തില്‍ കൃഷ്ണപ്പണിക്കരുടേയും(ധകുട്ടന്‍ പിള്ള) മണ്ണുരേത്ത് ശാരദാമ്മയുടേയും പുത്രനായി വി.കെ.രാജശേഖരന്‍ പിള്ള ജനിച്ചു.മാന്നാര്‍ നായാര്‍ സമാജം ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസകാലത്തുതന്നെ സ്വന്തം കാലില്‍ നില്‍ക്കണമെന്നമോഹം ഇദ്ദേഹം മനസ്സില്‍കൊണ്ടുനടന്നിരുന്നു.  എങ്കിലും പത്താംക്ലാസ് പഠനത്തിനുശേഷം ബോംബെയിലേക്ക് ചേക്കേറിയത് ജീവിതപ്രാരാബ്ധം കൊണ്ടായിരുന്നില്ല . മാന്നാറില്‍ മൊത്തവിതരണ സ്ഥാപനംനടത്തുന്ന കൃഷ്ണപണിക്കരുടെ മക്കള്‍ക്ക് ഒരു പ്രവാസജീവിതത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല . ബോംബെയില്‍ താമസിക്കുന്ന സഹോദരിയുടെ, ഭര്‍ത്താവ് വിദേശത്ത് പോയ അവസരത്തില്‍ അവര്‍ക്കൊരുകൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978 ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന്‍ പിള്ള പറയുന്നു . അങ്ങനെ പത്താംക്ളാസ് പാസായശേഷം സഹോദരിയുടെ താമസസ്ഥലമായ മുംബൈയിലേക്ക് രാജശേഖരന്‍ പിള്ള യാത്രയായി . പതിനാറാം വയസ്സില്‍ മുംബൈ എന്ന മഹാനഗരത്തിലേക്ക് യാത്രതിരിക്കുമ്പോള്‍ രാജശേഖ രന്‍പിള്ള എന്ന ബാലന്റെ കൈവശം ഉണ്ടായിരുന്നത് കേവലം ഒരു സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു വെങ്കിലും ഏതൊരു മഹാമേരുവിന്റെ മുന്നിലും അടിയറവുപറയാത്ത ഒരു മനസ്സും ഒപ്പമുണ്ടായിരുന്നു . സഹോദരിയുടെ കൂടെ താമസിച്ചുകൊണ്ട് ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ രാജശേഖരന്‍ പിള്ള നാഷണല്‍ അഡ്വര്‍ ടൈസിംഗ് കമ്പനിയില്‍ ജീവനക്കാരനായിതന്റെ ഔദ്യോഗിക ജീവി തം ആരംഭിച്ചു .എങ്കിലുംസാമ്പത്തിക സുരക്ഷയേയും ജീവിതസുരക്ഷയേയും മുന്നില്‍ കണ്ടുമുംബൈയിലെ പല കമ്പനികളിലും മാറിമാറി പത്തുവര്‍ഷകാലത്തോളം ജോലിചെയ്തു . പക്ഷെ ഒന്നിലും രാജ ശേഖരന്‍ പിള്ള എന്ന യുവാവിന് സംതൃപ്തി ലഭിച്ചില്ല . തന്റെ ജീവിതം ഇത്തരത്തില്‍ തളച്ചിടെണ്ട ഒന്നല്ല , തനിയ്ക്കു വെട്ടിപ്പിടിയ്ക്കുവാന്‍ സാമ്രാജ്യങ്ങള്‍ ഏറെ യുണ്ടെന്നൊരു തോന്നല്‍ . ഒടുവില്‍ രാജശേഖരന്‍ എന്ന യുവാവിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ട് നരിമാന്‍ പോയന്റെിലെ ഒരുട്രാവല്‍ ഏജന്‍സി അദ്ദേഹത്തി ന് അനുയോജ്യമായ ഒരു വിസ വെച്ചു നീട്ടി . അ ങ്ങനെയാണ് 1988 ല്‍ സൗദി അറേബ്യയിലേക്ക് യാത്രയാവുന്നത് .

പുതിയ ആകാശം പുതിയഭൂമി

അന്നത്തെ സൗദിക്ക് ഇന്നത്തെ സൗദിയുമാ യി വിദൂരസാദൃശ്യംപോലുമില്ലായിരുന്നു . ചുട്ടുപഴുത്തകാലാവസ്ഥകുറച്ചൊന്നുമല്ല രാജശേഖരന്‍ പിള്ളയെ കഷ്ടപ്പെടുത്തിയത് . അന്നേവരെചെയ്ത ജോലിയുമായി യാതൊരുബന്ധവുമില്ലാത്ത തൊഴില്‍മേഖല യും . സാധാരണ ഗതിയില്‍ ഏതൊരു മനുഷ്യനും അടിയറവ് പറഞ്ഞു പോകുന്ന സാഹചര്യം . പക്ഷെ രാജശേഖരന്‍ പിള്ള ആ സാഹചര്യത്തോട് വളരെ വേഗം പൊരുത്തപ്പെട്ടു . എന്നുമാത്രമല്ല കമ്പനി ഉടമയാ യിരുന്ന അറബിയോട് രാജശേഖരന്‍ പിള്ളയ്ക്ക് ഒരു ആത്മബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞു .

ഈ അടു പ്പം സ്‌പോണ്‍സറും കൂടിയായ അറബിയുമായിച്ചേര്‍ന്ന് നജിഡ്‌സ് സെന്റെര്‍ ഫോര്‍ സേഫ്റ്റി സപ്‌ളൈസ് എന്ന സ്ഥാപനത്തിന് രാജശേഖരന്‍ പിള്ള തുടക്കം കുറിച്ചു . ചുരുങ്ങിയനാള്‍കൊണ്ടു തന്നെ സുരക്ഷാഉപക രണ മേഖലയില്‍ നിന്നും നേടിയ അറിവും അനുഭവസമ്പത്തും അതോടൊപ്പം രാജശേഖരന്‍ പിള്ളയുടെ മാനേ ജ്‌മെന്റെ് വൈദഗ്ധ്യവും കഠിനാദ്ധ്വാനവും ഇതിനെല്ലാമുപരി ദൈവാനുഗ്രഹവും ആ കമ്പനിയെ അറബുനാ ട്ടില്‍ പ്രശസ്തമാക്കി . 1990 ല്‍ ഇന്റെര്‍നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നല്‍കുന്ന അമേരിക്ക യിലെ NFPA യുടെ അംഗീകാരം ലഭിച്ചത് രാജ ശേഖ രന്‍പി ള്ളയുടെ ജീവി തത്തി ലെ മറ്റൊ രു വഴി ത്തിരി വായി.

 

ഇതോടെ രാജശേഖരന്‍ പിള്ള സുരക്ഷാ ഉപകരണരംഗത്ത് അറബുനാട്ടിലെ ആരാലും പിടിച്ചുകെട്ടാനാവാത്ത ഒരു യാഗാശ്വമായി മാറി . ഈ ആത്മവിശ്വാസത്തിന്റെ പിന്‍ബലവുമായി രാജശേഖരന്‍ പിള്ള സൗദിഅറേ ബ്യയില്‍ അലറാം വേള്‍ഡ്   എന്ന പുതിയൊരുസ്ഥാപനം കൂടിയാരംഭിച്ചു.

ഈ കാലഘട്ടത്തിലാണ് തടിയൂര്‍(തെള്ളി യൂര്‍)സ്വദേശിയായ നാരായണന്‍ പിള്ളയുടേയും പി.ജി.പെണ്ണമ്മയുടേയും മകള്‍ ശ്രീകല രാജശേഖരന്‍ പിള്ളയുടെ ജീവിതസഖിയായി എത്തുന്നത് . ബി.എ , ബി.എ ഡ് ബിരുദധാരിയും ചിത്രകാരി യുമായ ശ്രീകലയുടെ സാമീപ്യം രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും ഉത്തരവാദിത്വവും നല്‍കി . ഭാഗ്യം മനുഷ്യനെ അലസനാക്കും , കര്‍മ്മനിരതമായിരിക്കണംജീവി തം എന്ന പ്രമാണത്തില്‍ മുറുകെ പിടിച്ചുകൊണ്ട് ബിസ്സിനസ് ചെയ്തുകൊണ്ടിരുന്ന രാജശേഖരന്‍ പിള്ളയുടെ ജീവി തത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത് ബഹ്റിനിലാണ് . 2002-ലാണ് അദ്ദേഹം ബഹ്റിനിലേക്ക് താമസം മാറ്റുന്നത് .

 

മദ്ധേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള ബഹ്റിനിലെ ബിസിനസ്സ് സാധ്യതകള്‍ തിരിച്ചറിഞ്ഞ രാജശേഖരന്‍ പിള്ള അവിടെ നാഷണല്‍ ഫയര്‍ ആന്റെ് സേഫ്റ്റി എന്ന പേരില്‍ പുതിയൊരുകമ്പനി ആരംഭിച്ചു . ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് ഒരു വന്‍ കുതിച്ചുകയറ്റം നടത്തികൊണ്ടിരുന്ന ബഹ്റിനിലെ വ്യാവസായികലോകത്ത് രാജശേഖരന്‍ പിള്ളയുടെ സുരക്ഷാഉപകര ണങ്ങള്‍ ക്ക് വന്‍ സ്വീകാര്യത ലഭിച്ചു . മാത്രമല്ല പ്രവാസി ബിസി നസ്സുകാരോടു ള്ള ബഹ്റിന്‍രാജകുടുംബത്തിന്റെ തുറന്ന സമീപനവും രാജശേഖരന്‍ പിള്ളയ്ക്ക് മുന്നില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ മലര്‍ക്കേ തുറക്കപ്പെ ട്ടു . തുടര്‍ന്നു വ്യക്തമായ ആസൂത്രണമികവോടെ കഠിനാദ്ധ്വാനം ചെയ്ത രാജശേഖരന്‍ പിള്ള തന്റെ ബിസിനസ്സില്‍ വിശ്വസ്തതയുടെ മേമ്പൊടി ചേര്‍ത്ത് വിജ യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുവാന്‍ തുടങ്ങി . ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബഹ്റിന്‍ ജന തയുടെ മനസ്സില്‍ സുരക്ഷയുടെ മറുവാക്കായി നാഷണല്‍ മാറി . ബഹ്‌റിനിലെ ഒട്ടുമി ക്ക വ്യവസായ മേഖലക ളിലും നാഷണല്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ സൗദിഅറേബ്യയിലേക്കും യു . എ . ഇ . ലേക്കും രാജശേഖരന്‍ പിള്ള നാഷണല്‍ ഫയര്‍ ഫൈറ്റിംഗ്കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു . പിന്നീട് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ബഹ്റിനില്‍ പുതിയൊരു സ്ഥാപനംകൂടിയാരംഭിച്ചു . ഈ സ്ഥാപനത്തിലെ മിതമായ നിരക്കും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നല്‍കിപ്പോന്ന മികച്ച സേവനവു ം ഈ സ്ഥാപനത്തേയും ബഹ്റിന്‍കാരുടെ ഇടയില്‍ജനപ്രിയമാക്കി . ഇന്ന് വിശ്വസ്തതയുടേയും സേവനത്തിന്റെയും നീണ്ട മുപ്പതുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബഹ്റിന്‍ , യു . എ . ഇ , സിംഗപ്പൂര്‍ , സൗദി അറേബ്യ , യു . കെ , ഇന്ത്യ എന്നിവിടങ്ങളിലായി നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിലായ ക്വാളിറ്റി ഗാര്‍നെറ്റ് , ഗ്‌ളോബല്‍ ടെക്നിക്കല്‍ ട്രെയിഡിംഗ് ,  എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ , ഗ്‌ളിറ്റ്‌സ് , ഐ . ടി . സൊല്യൂഷന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി പതിനഞ്ചോളം സ്ഥാപനങ്ങളുമായി രാജശേഖരന്‍ പിള്ള തന്റെ ജൈത്ര യാത്ര തുടരുകയാണ് .

വിദേശരാജ്യങ്ങളില്‍ മാത്രമല്ല സ്വന്തം നാട്ടിലും ഇദ്ദേഹം ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട് . നാഷണല്‍ സിമെന്റെ് പ്രൊഡക്ട്സ് , നാഷണല്‍ ടൂര്‍സ് ആന്റെ് ട്രാവല്‍സ് , ഗ്‌ളോബല്‍ മീഡിയ റിസര്‍ച്ച് സെന്റെര്‍ എന്നിങ്ങനെ നീളുന്നു രാജശേഖരന്‍ പിള്ളയുടെ കേരളത്തിലെ സംരം ഭങ്ങള്‍ . എന്നാല്‍ ഇതിനെക്കാളുപ രിയായി വയനാട്ടില്‍ തുടങ്ങാനിരിക്കുന്ന  സാരംഗി റിസോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ രാജശേഖരന്‍ പിള്ളയുടെ പ്രകൃതി സ്നേഹം വിച്ചോതുന്ന ഒന്നാണ് .  വാണിജ്യ ഉദ്ദേ ്ത്തിനപ്പുറം കേരളത്തിന്റെ മനസ്സ് തൊട്ടറിയാന്‍ ലോക ജനതയ്ക്ക് അവസരമൊരുക്കുവാുള്ള തയ്യാറെടു പ്പുകളാണ് ഇദ്ദേഹം ഇവിടെ നടത്തി വരുന്നത് . പ്രകൃതിവിഭവങ്ങള്‍ ആവോളം നല്‍കി ഈശ്വരന്‍ അനുഗ്രഹിച്ച വയനാട്ടിലെ ധാതു സമ്പുഷ്ടമായ കൃഷിഭൂമിയേയും , മണ്‍സൂണ്‍ കാലം തരുന്ന അനുഗ്രഹ വര്‍ഷ ത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ അന്യം നിന്നു പോകുന്ന നെല്ലിനങ്ങളായ ജീരകശാല , ഗന്ധ കശാല തുടങ്ങിയ അപൂര്‍വ്വഇനങ്ങള്‍ ഈ റിസോര്‍ട്ടിനോട് ചേര്‍ന്ന് കൃഷി ചെയ്യുവാനുള്ള പ്രഥമിക തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു . ഇതോ ടൊപ്പം ഒരു അശോകവനവും പരിഗണനയിലുണ്ടെന്ന് ഇദ്ദേ ഹം പറയുന്നു .  മാത്രമല്ല ഈ റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ താമസിക്കാന്‍ എത്തു ന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ തന്നെ കൃഷിചെയ്ത് ഉദ്പ്പാദിക്കുവാനാണ് പദ്ധതിയി ട്ടിരിക്കുന്നത് . അതും ജൈവരീതിയില്‍ തന്നെ . തീര്‍ത്തും പ്രകൃതിയേയും അതിന്റെ സംന്തുലനാവസ്ഥയുടേയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ റിസോര്‍ട്ട് മാതൃകാപരമാ യിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു .  ആശ്രയകേരളമല്ല സ്വാശ്രയകേരളമാണ് തന്റെ സ്വപ്നം എന്നു പറ യുന്ന രാജശേരന്‍ പിള്ള കേരളത്തിനെ ലോകത്തിന്റെ മര്‍മ്മപ്രധാനമായ ഒരു ഡെസ്റ്റിനേഷനാക്കുവാനുള്ള മറ്റൊരുപദ്ധതിയും ആരംഭിച്ച ിട്ടുണ്ട് .  അറബിക്കടലിന്റെ റാണിയായകൊച്ചിയില്‍ രാജശേഖരന്‍ പിള്ള യുടെ ഈ ചിരകാല സ്വപ്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്‍മ്പത്ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്-രാജശേഖരന്‍ പിള്ളയുടെ ഈ ബൃഹത് പദ്ധതി പൂര്‍ത്തിയാക്കഴിഞ്ഞാല്‍ ഒരു പക്ഷെ വരും തലമുറ ഇദ്ദേഹത്തിന്റെ നാമം ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യും എന്നതില്‍ സംശ യമില്ല .

 രാജ ശേഖരന്‍ പിള്ള എന്ന മനു ഷ്യസ് നേഹി

സാമൂഹ്യപ്രതിബന്ധത പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണെരാജശേഖരന്‍ പിള്ള എന്ന മനുഷ്യസ്നേഹിന്ന് വിശ്വസിക്കുന്ന പി . കെ . രാജശേഖരന്‍ പിള്ള സാധാരണക്കാരോടും നിര്‍ദ്ധനരോടുമുള്ള തന്റെ ഉത്തരവാദിത്വം മറക്കുന്നില്ല . ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സന്നദ്ധസേവാപ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം രൂപം നല്‍കിയ രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് . നിര്‍ദ്ധ നരുടേയും നിരാലംബരുടേയും ക്ഷേമം ഉറപ്പുവരുത്തുക,പാവപ്പെ ട്ട വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ മാതൃകാപരമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ അദ്ദേഹം നടത്തിവരുന്നത് .

ഇതു മാത്രമല്ല തന്റെ സമ്പാദ്യത്തിന്റെ നല്ലൊരുശതമാനം നാട്ടിലും മറുനാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്യുന്ന രാജശേഖ രന്‍പിള്ള പറയുന്നു ഞാന്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് പണ മുണ്ടാക്കുമ്പോഴല്ല , ആ പണം മറ്റു ള്ളവരുടെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം ആകുന്നത് കാണുമ്പോഴാണ് . മാത്രമല്ല സാമൂഹ്യപ്രതിബന്ധത ഒരു ബിസിനസ്സു കാരന്റെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.തന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുവാന്‍ രാജശേഖരന്‍ പിള്ള തയ്യാറായില്ല . മാനവസേവ മാധവസേവയായി കാണുന്ന ഇദ്ദേഹം തനിക്ക് ലഭിക്കുന്ന സമ്പാദ ത്തിന്റെ ഒരു വിഹിതം സമൂഹത്തിലേക്കു തന്നെ തിരികെ നല്‍കു കയാണ് ചെയ്യാറ് . എന്നെ ക്കൊണ്ട് ആകുന്ന സഹായങ്ങള്‍ ഞാന്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ . വിജയത്തി ന്റെ പടവുകള്‍ കയറുന്നതിനനുസരിച്ച് സഹായങ്ങളുടെ അളവും വര്‍ദ്ധിപ്പിച്ചു വരുന്നു . രാജശേഖരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു . ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് സാക്ഷ്യം പറയുന്നത് നിരാലംബരും നിര്‍ദ്ധനരുമാണ്. മാത്രമല്ല നാട്ടിലേയും മറുനാട്ടിലേയും സംഘടനകളും സമാജങ്ങളുമാണ് .

പ്രവാസി മലയാളികളേയും , മലയാളിസംഘടനകളേയും എന്നും സ്‌നേ ഹിക്കുകയും അവരുടെ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഒരു സംഘടന കളുടേയും നേതൃ സ്ഥാനത്തേയ്ക്ക് എത്തിച്ചേരാന്‍ ശ്രമിച്ചിട്ടില്ല എന്നൊരു പ്രത്യേകതകൂടിയുണ്ട് . എന്നാല്‍ ബഹ്റിനിലെ ഒട്ടു മിക്ക സംഘടനകളുടേയും പിന്നിലെ സാമ്പത്തികസ്രോതസ്സില്‍ രാജശേഖരന്‍ പിള്ളയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നു ള്ളതാണ് സത്യം .  സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വിലകല്‍പ്പിക്കുന്നയാളാണിദ്ദേഹം.എന്റെ ഏറ്റവും വലിയ സമ്പാദ്യംലാഭേച്ഛയില്ലാത്ത സൗഹൃദങ്ങളാണ് . ഇതില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടുന്നു . എന്നാല്‍ തന്റെ സൗഹദങ്ങളേയും വ്യക്തിബന്ധങ്ങളേയും അനാവശ്യമായ ശുപാര്‍ശ കള്‍ കൊണ്ട് ബുദ്ധി മുട്ടി ക്കാറില്ലെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും പ്രശസ്തിക്കുമായി അവ രുടെ പേരുകള്‍ താന്‍വലിച്ചിഴ ക്കാറില്ലെന്നും രാജ ശേഖ രന്‍ പിള്ളപറയുന്നു.

മുതലാളിമാര്‍ തൊഴിലാളിക ളെ ഏറെ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലികതയില്‍ തന്റെ സ്ഥാപനത്തിലെ തൊഴിലാളിക ളെമുഴുവന്‍ സഹപ്രവര്‍ത്തകരായികണ്ട്അവരുടെ ക്ഷേമകാര്യങ്ങളില്‍ ഏറെ ഔത്സുക്യം പുലര്‍ത്തുന്ന ഇദ്ദേഹംഅവരുടെസന്തോഷത്തിലുംസന്താപത്തിലുംപങ്കുകൊള്ളുന്നകുടുംബത്തിലെഒരുവല്ല്യേട്ടനാണ്.മാത്രമല്ല അവര്‍ക്ക് നാളിതുവരെ കുടിശ്ശികകൂടാതെ കൃത്യമായി ശമ്പളം നല്‍കി വരുന്നു എന്നതും ഇദ്ദേഹത്തെ കുറിച്ച് എടുത്തുപ റയേണ്ട ഒരു പ്രധാനവസ്തുതയാണ്.ഇത്തരത്തില്‍ ബിസിനസ്സ് രംഗത്തും സാമൂഹ്യരം ഗത്തും മാനവികതയിലും മികച്ചരീതിയില്‍ മുന്നേറുന്ന ഈ മനുഷ്യസ്നേഹി യെത്തേടി അര്‍ഹതയ്ക്കുള്ള അംഗീകാരംഎന്നോണം നിരവ ധി പുരസ്‌കാരങ്ങള്‍ എത്തി യിട്ടുണ്ട്.അക്ഷരാപുസ്തകനിധിയുടെ മികച്ച വ്യവസായി ക്കുള്ള പുരസ്‌കാരം,സാമൂഹ്യപ്രവര്‍ത്തകനുള്ള ദേശീയ അവാര്‍ഡ് എന്നിങ്ങനെയുള്ളനിരവ ധിഅംഗീകാരങ്ങള്‍ലഭിച്ചഇദ്ദേഹത്തിന്ഒടുവില്‍രാജ്യംപരമോന്നതബഹുമതികളില്‍ഒന്നായപ്രവാസിഭാരതീയ സമ്മാന്‍നല്‍കി ആദരിക്കുകയുണ്ടായി.2017ജനുവരി9-ാംതീയ്യ തി ബാംഗ്ളൂരില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍രാഷ്ട്രപതിപ്രണവ്മുഖര്‍ജിയാണ്ഇദ്ദേഹത്തിന്പുരസ്‌കാരം\നല്‍കിആദരിച്ചത്.

കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന, സിനിമാ താരങ്ങള്‍ക്ക് ഭരത്, സൈനികര്‍ക്ക് കീര്‍ത്തി ചക്ര, എന്നതുപോലെ പ്രവാസികള്‍ക്ക് അഭിമാനവും അന്തസ്സും അംഗീകാരവും ആദരവും നല്‍കുന്നതാണ് പ്രവാസി ഭാരതീയ സമ്മാന്‍. വിദേശ രാജ്യങ്ങളില്‍ ജീവിത വിജയം നേടുന്നതിനോപ്പം മാതൃരാജ്യത്തിന്റെ സംസ് ക്കാരവും മഹത്വവും ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ പുരസക്കാരം. ഇത്തവണ ബംഗളൂരുവില്‍ വച്ച് നടന്ന പ്രവാസി സമ്മേളനത്തില്‍, ആസ് ട്രേലിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ഏറ്റുവാങ്ങി. സാമൂഹിക സേവനം, ബിസിനസ്, കലാസാംസ് കാരികം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, പാരിസ്ഥിതികം, സാമൂഹിക നേതൃത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നീനാ ഗില്‍, അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ തുടങ്ങി അവാര്‍ഡ് സ്വീകരിച്ച 30 പേരില്‍ ഒരാള്‍ മലയാളിയായിരുന്നു, വി. കെ. രാജശേഖരന്‍ പിള്ള.അ ദ്ദേഹം ഈ പുര സ് കാരം ഏറ്റു വാങ്ങി യനേ രംസമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും അഭിമാനം നല്‍കിയ നിമി ഷമായിരുന്നു. ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും നിശബ്ധ സേനവനത്തിനും ലഭിച്ച ആ അംഗീകാരത്തെ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.

കടമകള്‍ മറക്കാത്ത കുടുംബനാഥന്‍

കുടും ബത്തെപ്പ റ്റി ചോദി ച്ചപ്പോ ഴാണ് പൊതു വെ സൗമ്യനാ യ രാജ ശേഖ രന്‍ പിള്ള ഏറെ വാ ചാല നായ ത്.തന്റെ ഏറ്റവും വലിയ സമ്പാദ്യം കുടം ബമാ ണെന്ന് ഇദ്ദേ ഹം പറ യു ന്നു.അതുകൊണ്ടുതന്നെ തിര ക്കുകള്‍ ക്കിട യിലും കുടും ബത്തോ ടൊപ്പം കൂടു തല്‍ സമയം ചില വഴി ക്കാന്‍ ഇദ്ദേ ഹം സമയം കണ്ടെ ത്താറു ണ്ട്.ഇതി ന്റെ കാരണം അദ്ദേ ഹം തന്നെ പറ യന്നു .കുടും ബത്തില്‍ നിന്നാ ണ് എല്ലാത്തി ന്റേയും ആരം ഭം.നീതി യുക്തമാ യ ഒരു സമൂ ഹത്തി ന്റെ അടിത്തറ വിദ്യാ ഭ്യാസവും അച്ച ടക്ക മു ള്ള കുടും ബവുമാണ്.കഴി ഞ്ഞ തല മുറ യില്‍ ഏ തുരീ തിയി ലാണ് കുട്ടിക ളെ വളര്‍ ത്തിയത് ആ രീതി യി ലാണ് ഞാന്‍ എന്റെ കുട്ടിക ളെ വളര്‍ ത്തിക്കൊ ണ്ട് വരു ന്നത്.അ വരും അതി ഷ്ടപ്പെ ടുന്നു.അതു പോലെ തന്നെ സംസ് കാരി ക,സാ മൂഹി ക,പ്രമു ഖരു മായു ള്ള ബന്ധം ഇതൊ ക്കെ കുട്ടി കളു ടെ വ്യക്തി ത്വത്തെയും ചിന്താ ഗതി യെയും കാര്യ മായി സ്വാധീ നിക്കു ന്ന ഘട കങ്ങ ളാണെ ന്ന് ഞാന്‍ വിശ്വ സിക്കുന്നു.

.ഓണവും വിഷുവു മൊക്കെ നമ്മു ടെ നാടി ന്റെ തനതാ യ രീതി യില്‍ കു ട്ടികള്‍ ക്കൊപ്പം നമ്മള്‍ ആഘോ ഷിക്കേ ണ്ടതു ണ്ടെന്നും അത് ഭാവി യിലും നമ്മു ടെ സംസ് കാരം നില നിന്നു പോകു വാന്‍ ആവ ശ്യ മാണെന്നും രാജ ശേഖ രന്‍ പിള്ള പറ യുന്നു. ഇദ്ദേ ഹത്തി ന് രണ്ട് കുട്ടി കളാണുള്ളത്.മകള്‍രാജശ്രീകോഴിക്കോട്എന്‍.ഐ.റ്റിയില്‍നിന്ന്ബി.ടെക്പൂര്‍ത്തിയാക്കിയശേഷംപൂനയിലെനിക്ക്മാറില്‍(NICMAR)പി.ജി ചെയ്തു കൊണ്ടി രിക്കു കയാ ണ്.നാട്ടി ലുംമ റുനാ ട്ടിലു മായി സംഗീ തത്തിലും കവി താപാ രായ ണത്തിലും കഴി വ് തെളി യിച്ചി ട്ടുള്ള ഒരു ക ലാകാ രികൂ ടിയാ ണ് രാജ ശ്രീ.ബഹ് റിനി ലെ ഇന്ത്യന്‍ സ്‌കൂ ളില്‍ പത്താം തരം വിദ്യാര്‍ ത്ഥിയായ മകന്‍ ശ്രീരാജും ചേച്ചി യെ പ്പോലെത്ത ന്നെ പഠന ത്തിലും സംഗീ തത്തിലും കഴി വ് തെളി യി ച്ചുകൊണ്ടി രിക്കുന്നു.പി താവി ന് തന്റെ മക്കള്‍ ക്ക് നല്‍കാ വുന്ന തില്‍ വെച്ച് ഏറ്റവും വലി യസ മ്പാദ്യ മാണ് വിദ്യാ ഭ്യാസ മെന്നും തന്റെ ഇന്നീ കാണു ന്ന ഉയര്‍ ച്ചയു ടെ വിജ യര ഹസ്യം തന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും തൊഴി ലാളി കളു ടെ ആ ത്മാര്‍ത്ഥ തയും അര്‍പ്പണ മനോഭാവ മാണെന്നും ഇദ്ദേ ഹം കൂട്ടി ച്ചേര്‍ത്തു. കഠിനാ ദ്ധ്വാനവും നന്മനി റഞ്ഞ മനസ്സുംകൊ ണ്ട് ഇദ്ദേ ഹം നേടിയ ത് ഒരു ബിസിന സ്സ് സാമ്രാജ്യം മാത്ര മല്ല,സമാ ധാനവും ശാ ന്തിയും നിറ ഞ്ഞ ഒരു കുടും ബജീ വിതവും കൂടി യാണ്.വി ജയ ങ്ങള്‍ ഒരി ക്കലും തന്നെ ലഹരി പിടി പ്പിക്കാ റില്ല.മ റിച്ച് ഭാ വിയി ലേക്ക് ഉറ ച്ചകാല്‍ വെപ്പു കളു മായി മുന്നേ റാന്‍ അവ പ്ര ചോദ നമാ കാറു ണ്ടെന്ന് അദ്ദേ ഹം പറ ഞ്ഞവ സാനിപ്പിച്ചു-

Load More By malayalavanijyam
Load More In Cover ടtory

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…