Home Automobile ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍ എത്തി: വില 58.9 ലക്ഷം രൂപ

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍ എത്തി: വില 58.9 ലക്ഷം രൂപ

11 second read
0
264

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍ എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പുതിയ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയെ ഇന്ത്യയില്‍ കൈ പിടിച്ചു കൊണ്ടുവന്നത്.

58.9 ലക്ഷം രൂപയാണ് 6 സീരീസ് ജിടിയുടെ എക്‌സ്‌ഷോറൂം വില. 5 സീരീസ് ജിടി നിരയെ പിന്തള്ളിയാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ വരവ്. 630i സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് 6 സീരീസ് ജിടിയുടെ ഒരുക്കം.2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു 630i ജിടിയുടെ പവര്‍ഹൗസ്.5,000-6,500 rpm ല്‍ 254 bhp കരുത്തും 1,550-4,400 rpm ല്‍ 400 Nm torque ഉം 2.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക.
Load More By malayalavanijyam
Load More In Automobile

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…