Home News ഷാഹിദ കമാലിനെ വിയറ്റ്നാം യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു

ഷാഹിദ കമാലിനെ വിയറ്റ്നാം യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു

0 second read
0
193

വിയറ്റ്നാം :ഷാഹിദ കമാലിനെ വിയറ്റ്നാം യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കേരളാ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ,പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡയറക്റ്ററുമായ ഷാഹിദ കമാൽ സ്ത്രീകളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും സ്ത്രീശാക്തീകരണത്തിനുമായി നൽകി വരുന്ന സേവന പ്രവർത്തനങ്ങളെ മാനിച്ചാണ് വിയറ്റ്നാം യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

കേരളത്തിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകയായ ഷാഹിദ കമാൽ കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 2016 മെയ് ഒന്നിന് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽചേർന്ന് പ്രവർത്തിച്ചു വരുകയാണ് .എ.ഐ.സി.സി. അംഗം,കെ.പി.സി.സി. അംഗം,കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി,സാമൂഹ്യ ക്ഷേമ ബോർഡ് അംഗം,പോലീസ് വനിതാ സെൽ അഡൈ്വസറി ബോർഡ് അംഗം,റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഷാഹിദ കമാലിന് സംമ്പന്ധിച്ചിടത്തോളം അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഈ ഡോക്ടറേറ്റ്.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…