Home News ബുർജ് ഖലീഫയിൽ കയറാൻ മെട്രോ യാത്രക്കാർക്ക് ഇളവ്

ബുർജ് ഖലീഫയിൽ കയറാൻ മെട്രോ യാത്രക്കാർക്ക് ഇളവ്

0 second read
0
15

ദുബായ്: ബുർജ് ഖലീഫയിൽ ഇനിയും കയറിയിട്ടില്ലാത്ത ദുബായ് മെട്രോ യാത്രക്കാർക്ക് ഒരു സുവർണാവസരം. മെട്രോ യാത്രക്കാർക്ക് ബുർജ് ഖലീഫ സന്ദർശിക്കാൻ ഇളവ് ലഭിക്കും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുർജ് ഖലീഫയുടെ 124, 125 നിലകൾ സന്ദർശിക്കാൻ മെട്രോ യാത്രക്കാർ 75 ദിർഹം നൽകിയാൽ മതിയാകും. സാധാരണ നിലയിൽ 135 ദിർഹമാണ് നിരക്ക്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ഇതിനായുള്ള വൗച്ചർ ലഭിക്കും. ഈ മാസം 30 വരെ ഈ ആനുകൂല്യമുണ്ടാകും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും രാത്രി ഒൻപത് മുതൽ പതിനൊന്ന് വരെയുമാണ് ഈ ആനുകൂല്യം ഉപയോഗിച്ച് ബുർജ് ഖലീഫ സന്ദർശിക്കാൻ സാധിക്കുക. സന്ദർശകർ എമിറേറ്റ്‌സ് ഐ.ഡി െെകയിൽ കരുതാൻ മറക്കരുത് .

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…